കക്കാട്ട്

കക്കാട്ട്


ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി ബൂട്ടണിയും

Posted: 08 Aug 2018 09:56 AM PDT


ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി ബൂട്ടണിയും

ഭൂട്ടാനില്‍ വച്ച് നടക്കുന്ന സബ് ജൂനിയര്‍ വനിതാ ഫുട്ബോളില്‍ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി ആര്യശ്രീ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും.  നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം.  കട്ടക്കില്‍ വച്ച് നടന്ന നാഷണല്‍ ക്യാമ്പിലേക്ക്   കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികള്‍ തിരഞ്ഞെടുക്കപെട്ടിരുന്നു . അതില്‍ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു.
ആര്യശ്രീയും മാളവികയും

ആര്യശ്രീ

gvhss ambalathara

gvhss ambalathara


Posted: 08 Aug 2018 01:40 AM PDT

Posted: 08 Aug 2018 01:31 AM PDT

 2018-19
പ്രവര്‍ത്തന കലണ്ടര്‍ -ആഗസ്റ്റ്

 


G.H.S.S. ADOOR

G.H.S.S. ADOOR


പി.ടി.എ. വാര്‍ഷിക ജനറല്‍ ബോഡിയോഗംഎ.കെ.മ‌ുഹമ്മദ് ഹാജി വീണ്ട‌ും പ്രസിഡന്റ്

Posted: 08 Aug 2018 08:07 AM PDT

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോഗം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന‌ു. ഉദ‌ുമ എം.എല്‍.. കെ. ക‌ുഞ്ഞിരാമന്‍ഉദ്ഘാടനം ചെയ്‌തു. അധ്യാപക-രക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ദേലമ്പാടി പഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ ഹാജി, വൈസ് പ്രസിഡന്റ് നിര്‍മ്മല, സ്ഥിരം സമിതി അധ്യക്ഷന്‍ രത്തന്‍ ക‌ുമാര്‍, മെമ്പര്‍മാരായ കമലാക്ഷി, മാധവ, ശശികല, വിദ്യാലയ വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ.ചന്ദ്രശേഖരന്‍, ക‌ുട‌ുംബശ്രീ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്‌മി, മദര്‍ പി.ടി.. അധ്യക്ഷ എ.വി. ഉഷ സംബന്ധിച്ചു. പൊത‌ുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോഡിനേറ്റര്‍ ദിലീപ് ക‌ുമാര്‍ പ്രസംഗിച്ച‌ു. സീനിയര്‍ അസിസ്റ്റന്റ് പി.ശാരദ റിപ്പോര്‍ട്ടും ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ടി. ശിവപ്പ നന്ദിയും പറഞ്ഞ‌ു. അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ ഭാരവാഹികള്‍ : .കെ. മുഹമ്മദ് ഹാജി (പ്രസിഡന്റ്), രാധാക‌ൃഷ്‌ണ ചീനപ്പാടി, അബ്‌ദ‌ുല്ല ഹാജി.ടി.(വൈസ് പ്രസിഡന്റ‌ുമാര്‍). .വി. ഉഷ (മദര്‍പി.ടി.. പ്രസിഡന്റ്), ജയലക്ഷ്‌മി( മദര്‍ പി.ടി.. വൈസ് പ്രസിഡന്റ് )
Previous Page Next Page Home