സമഗ്രശിക്ഷാ കേരളം കാസറഗോഡ് ജില്ലയിലെ ബി.ആർ.സി. ട്രെയിനർ നിയമനത്തിനായുള്ള അഭിമുഖം  14.09.2026ന് രാവിലെ 10 മണിക്ക് സമഗ്രശിക്ഷാ കേരളം കാസറഗോഡ് ജില്ലാ പ്രോജക്ട് ഓഫീസിൽ വെച്ച് നടക്കും. ബി.ആർ.സി. ട്രെയിനർ തസ്തികയിൽ  നേരത്തെ അപേക്ഷ സമർപ്പിച്ചവർ  അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി  കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്..

യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സൽ, 3 പകർപ്പ്), ബയോഡാറ്റ (3 പകർപ്പ്) എന്നിവ നിർബന്ധമായും ഹാജരാക്കേണ്ടതാണ്. നിരാക്ഷേപപത്രം ഹാജരാക്കിയിട്ടില്ലെങ്കിൽ 14.09.2026 മുമ്പായി ഹാജരാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്..

Previous Page Next Page Home