AUPS MULLERIYA
മുള്ളേരിയ  എ യു പി സ്കൂളിലെ  ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ഹിന്ദി ഫെസ്റ്റ് -2017 ആഘോഷിച്ചു . എല്ലാ വർഷവും നടത്തി  വരുന്ന ഹിന്ദി ഉതസവത്തിന്റെ ഇക്കൊല്ലത്തെ  ആഘോഷം സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ  ചേർന്ന ചടങ്ങിൽ കാറഡുക്ക ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി .സ്വപ്ന .ജി  ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഡോക്ടർ .വി വി രമണ ,അബ്ദുൾറഹിമാൻ , സിന്ധു ,സാവിത്രി ടീച്ചർ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
                     ജി യു പി സ്കൂൾ കൂട്ടക്കനിയിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി .ഷൈനി വീദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തി .പാഠഭാഗത്തെ ആസ്പദമാക്കി ഹിന്ദി നാടകവും  ഡാൻസും കുട്ടികൾ അവതരിപ്പിച്ചു . ജില്ലാതല  സ്കൂൾ കലോത്സവത്തിൽ മത്സരിച്ചു സമ്മാനങ്ങൾ  നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി പ്രോത്സാഹിപ്പിച്ചു
                  കാക്കേബെട്ടുവിലെ  ചന്ദ്രശേഖരൻ നായർ ഒരുക്കിയ  പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ വസ്തുക്കളുടെ  പ്രദർശനം നടത്തി . അത് കുട്ടികൾക്ക്  വളരെയധികം ഗുണകരമായി .
                 സ്കൂൾ  ഹെഡ്മാസ്റ്റർ  അശോക അരളിതായ സ്വാഗതവും  ക്ലബ് പ്രസിഡന്റ് സുപ്രീതാ  നന്ദിയും പറഞ്ഞു .
 









