ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


TERMS പ്രവര്‍ത്തനോത്ഘാടനം

Posted: 25 Jul 2015 10:43 AM PDT


കാസര്‍ഗോഡ് ഡയറ്റും ഐ ടി @ സ്കൂളും ചേര്‍ന്ന് ഈ വര്‍ഷം നടപ്പിലാക്കുന്ന നൂതനസംരംഭമായ TERMS (E-Resourse Management System for Teachers) ന്റെ ആശയരൂപീകരണ ശില്പശാലയ്ക്ക് തുടക്കമായി. ഡയറ്റ് പ്രിന്‍സിപ്പലിന്റെ സാന്നിധ്യത്തില്‍ ഡിഡിഇ സി രാഘവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.  സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കാസര്‍ഗോഡ് ജില്ല ഈ വര്‍ഷം നല്‍കുന്ന മികച്ച സംഭാവനയാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു മുന്‍കൈയെടുത്ത ഡയറ്റിനെയും അതിന് എല്ലാവിധ സാങ്കേതിക പിന്തുണയും നല്‍കുന്ന ഐ ടി @ സ്കൂളിനെയും അദ്ദേഹം അഭിനന്ദിച്ചു.
ഡിഇഒ ഇ വേണുഗോപാലന്‍, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ പി വി പുരുഷോത്തമന്‍, കെ വിനോദ്കുമാര്‍ എന്നിവരും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
എം പി രാജേഷ്, ഡോ. പി വി പുരുഷോത്തമന്‍, കെ വിനോദ്കുമാര്‍, കെ ശങ്കരന്‍, പി രാജന്‍, വി കെ വിജയന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
വിഷയവിദഗ്ധരായ 35 അധ്യാപകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
ഹൈസ്കൂള്‍ ക്ലാസുകളിലെ മലയാളം, കന്നട, ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, സോഷ്യല്‍ സയന്‍സ്, ഗണിതം, കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം, കായികവിദ്യാഭ്യാസം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്താവുന്ന വിവിധ പഠനവിഭവങ്ങളടങ്ങിയ ബ്ലോഗുകളുടെ ഒരു സമാഹാരമാണ് TERMS ലൂടെ യാഥാര്‍ഥ്യമാവുക. രണ്ടാംഘട്ട ശില്പശാല ആഗസ്റ്റ് 7, 8 തീയതികളില്‍ നടക്കും.

GWLPSCHOOL ADOTTUKAYA

GWLPSCHOOL ADOTTUKAYA


എന്റെ വിദ്യാലയം...Edited by our former student Dhanish...

Posted: 25 Jul 2015 12:54 AM PDT


യൂണിഫോം വിതരണം....

Posted: 24 Jul 2015 11:02 PM PDT


വായനാദിനം...

Posted: 24 Jul 2015 11:00 PM PDT


പരിസ്ഥിതി ദിനം....

Posted: 24 Jul 2015 10:56 PM PDT


പ്രവേശനോത്സവം....

Posted: 24 Jul 2015 10:54 PM PDT


SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


. sent you an image file!

Posted: 24 Jul 2015 10:04 AM PDT

---
---
Sent by WhatsApp

BRC CHITTARIKKAL

BRC CHITTARIKKAL


പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര്‍ സി തല മെഡിക്കല്‍ ക്യാമ്പ്‌

Posted: 24 Jul 2015 10:56 PM PDT

ചിറ്റാരിക്കാല്‍ ഉപജില്ലയിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ബി ആര്‍ സി തല മെഡിക്കല്‍ ക്യാമ്പ്‌ ജി എല്‍ പി എസ് കുന്നുംകൈയില്‍   വാര്‍ഡ്‌ മെമ്പര്‍ പി ആര്‍ ചാക്കോയുടെ അധ്യക്ഷതയില്‍ വെസ്റ്റ് എളേരി പഞ്ചായത്ത്‌ പ്രസിഡണ്ട് കെ ജെ വര്‍ക്കി ഉദ്ഘാടനം ചെയ്തു. ബി പി ഒ സണ്ണി പി കെ സ്വാഗതം പറഞ്ഞു. ഡോ. ടി കെ എസ് കൃഷ്ണന്‍ , ഡോ. ആശ, സി ആര്‍ സി കോര്‍ഡിനേറ്റര്‍ സുരേഷ്കുമാര്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. സി ആര്‍ സി കോര്‍ഡിനേറ്റര്‍ ജയപ്രസാദ് കെ വി നന്ദിയും അര്‍പ്പിച്ചു


ചിറ്റാരിക്കാല്‍ ഉപജില്ല തല ക്ലസ്റ്റര്‍ പരിശീലനം

Posted: 24 Jul 2015 10:53 PM PDT

ചിറ്റാരിക്കാല്‍ ഉപജില്ല തല ക്ലസ്റ്റര്‍ പരിശീലനം ജി എല്‍ പി എസ് കുന്നുംകൈയില്‍ ആരംഭിച്ചു. എ ഇ ഒ . ശ്രീമതി ഹെലന്‍ എച്ച് ഉദ്ഘാടനം ചെയ്തു. ബി പി ഒ സണ്ണി പി കെ നേതൃത്വം നല്‍കി

കക്കാട്ട്

കക്കാട്ട്


ക്വിസ് വിജയികള്‍

Posted: 24 Jul 2015 09:41 AM PDT

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂള്‍ സയന്‍സ് ക്ലബ്‌ നടത്തിയ മള്‍ട്ടിമീഡിയ ക്വിസ് മത്സരത്തില്‍ വിജയികളായ ടീമുകള്‍
ഒന്നാം സ്ഥാനം :പ്രണവ് (10 A)  &കൃഷ്ണപ്രിയ (8A)
രണ്ടാം സ്ഥാനം: ശ്രേയ പുരുഷോത്തമന്‍ & മീര (9A)

മൂന്നാം സ്ഥാനം : നയനപ്രദീപ് & അഞ്ജന (9B)

GLPS PERIYANGANAM

GLPS PERIYANGANAM


ബഷീര്‍ ദിനം

Posted: 24 Jul 2015 02:00 AM PDT

ജൂലൈ 5 ബഷീര്‍ദിനം സ്കൂളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു.കഥകളുടെ സുല്‍ത്താന്‍ ബഷീറിന്റെ കൃതികളും കഥാപാത്രങ്ങളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.കുട്ടികള്‍ക്ക് ബഷീറിനെക്കുറിച്ചുള്ള കുറിപ്പെഴുതാന്‍ നല്‍കിയതോടൊപ്പം ബഷീര്‍ദിന ക്വിസ്സും നടത്തി.

G H S S Patla

G H S S Patla


ചാന്ദ്രദിനം

Posted: 24 Jul 2015 12:38 AM PDT

ചാന്ദ്രദിനം പ്രമാണിച്ചു സ്കൂളില്‍ നടന്ന പരിപാടികള്‍Previous Page Next Page Home