കക്കാട്ട്

കക്കാട്ട്


സ്കൂളിന് പുതിയ ടെന്നിസ് കോര്‍ട്ട്

Posted: 17 Dec 2016 12:12 AM PST

കാസറഗോഡ് ജില്ലാ പഞ്ചായത്ത് സ്കൂളിന് അനുവദിച്ച ടെന്നിസ് കോര്‍ട്ടിന്‍റെ പണി പൂര്‍ത്തിയായിവരുന്നു.

ടെന്നിസ്: കളിയുടെ കാര്യം:: 
രു വലക്കു മുകളിലൂടെ റാക്കറ്റ് ഉപയോഗിച്ച് പന്ത് അടിച്ചുകളിക്കുന്ന കളിയാണ് ടെന്നിസ്ഫ്രാൻസ് ടെന്നീസിന്റെ ജന്മനാടായി കണക്കാക്കുന്നു.1872ൽ ആദ്യ ടെന്നീസ് ക്ലബ് ആയാ ലാമിങ്ടൺ നിലവിൽ വന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടെന്നീസ് മത്സരപരമ്പരകളെയാണ് ഗ്രാന്റ്സ്ലാം എന്ന് വിളിക്കുന്നത്.  നാല് ഗ്രാൻ‌റ്സ്ലാം ടൂർണ്ണമെൻ‌റുകൾ ആണ് ഇപ്പോഴുള്ളത്

ഇന്ത്യയില്‍
ഇന്ത്യൻ ടെന്നിസിന്റെ വിജയ യുഗം ആരംഭിച്ചത് അമൃതരാജ് സഹോദരന്മാർ എന്നറിയപ്പെട്ട വിജയ് അമൃതരാജ്, ആനന്ദ് അമൃതരാജ് എന്നിവരിലൂടെയാണ്. പിന്നീട് മഹേഷ്ഭൂപതി - ലിയാൻഡർ പെയ്സ് സഖ്യം ഇന്ത്യൻ ടെന്നിസിന്റെ നടുനായകത്വം വഹിക്കുന്നവരായി.ആദ്യ ദേശീയ ടെന്നീസ് ചാമ്പ്യൻഷിപ്പ് നടന്നത് 1910ൽ അണ്. വിംബിൾഡൺ സ്വീഡ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ താരം ദ്വിലീപ് ബോസ് (1950) അണ്. ജൂനിയർ വിംബിൾഡണിൽ വിജയിച്ച താരങ്ങൾ രാമനാഥ് കൃഷ്ണൻ (1954)ൽ, രമേഷ് കൃഷ്ണൻ (1979)ൽ, ലിയാണ്ടർ പേസ് (1991)ൽ എന്നിങ്ങനെ. ഫ്രഞ്ച് ഓപ്പൺ ഡബിൾസ് കിരീടം നേടിയ ആദ്യ ഇന്ത്യൻ ജോഡിയണ് ലിയാണ്ടർ പേസ് - മഹേഷ്ഭുപതി എന്നി താരങ്ങൾ. ഇന്ത്യ ആദ്യമായി ഡേവിസ് കപ്പിൽ പങ്കെടുത്തത് 1921ൽ അണ് ജൂനിയർ ഫ്രഞ്ച് ഓപ്പൺ വിജയിച്ച ഇന്ത്യൻ താരം രമേശ് കൃഷ്ണൻ ‌-1979ൽ ( രമേശ് കൃഷ്ണൻ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്). ബ്രിട്ടാനിയ അമൃതരാജ് ടെന്നീസ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ചെന്നൈയിൽ ആണ് (1984ൽ സ്ഥാപിതമായി). രാമനാഥ് കൃഷ്ണനാണ് ആദ്യ അർജുന അവർഡ് ലഭിച്ച ടെന്നീസ് താരം. ഫ്ലഷിങ് മെഡോസ് എന്നറിയപ്പെടുന്നത് U.S.ഓപ്പൺ അരങ്ങേറുന്ന ഗ്രൌണ്ട് അണ്. ഗ്രാൻറ് സ്‌ളാം ടൂർണമെൻ‌‌റിന്റെ ഒന്നാം റൌണ്ട് കടന്ന ആദ്യ ഇന്ത്യൻ വനിതയാണ് നിരുപമാ വൈദ്യനാഥൻ
Previous Page Next Page Home