കക്കാട്ട്

കക്കാട്ട്


ബഹിരാകാശ ക്ലാസ്സ്

Posted: 09 Oct 2015 11:37 AM PDT

ബഹിരാകാശ വാരത്തോടനുബന്ധിച്ച് കക്കാട്ട് സ്കൂളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ISRO  യുടെ വളര്‍ച്ചയെകുറിച്ചും വിവിധ ബഹിരാകാശ പദ്ധതികളെ കുറിച്ചും ക്ലാസ്സ് സംഘടിപ്പിച്ചു. VSSC യിലെ സയന്റിസ്റ്റ്  സനോജ് ക്ലാസ്സ് കൈകാര്യം ചെയ്തു. റോക്കറ്റ് വിക്ഷേപണത്തിന്റെ സാങ്കേതിക വിദ്യ, അതിന്റെ ഭാഗങ്ങള്‍, പ്രവര്‍ത്തനം, വിവിധ ഇന്ധനങ്ങള്‍, ഇന്ത്യയുടെ ബഹിരാകാശ ചരിത്രം, ISRO യുടെ ഭാവി പദ്ധതികള്‍ എന്നിവയെ കുറിച്ച് മള്‍ട്ടിമീഡിയ സഹായത്തോടെ ക്ലാസ്സ് നടത്തി. കുട്ടികളുമായുള്ള ചോദ്യോത്തരവേളയും ഉണ്ടായിരുന്നു. . കെ സന്തോഷ് സ്വാഗതവും പി.ഇ ഗോപിക നന്ദിയും പറഞ്ഞു





കായികമേള

Posted: 09 Oct 2015 11:50 AM PDT

 
കക്കാട്ട് സ്കൂള്‍ കായികമേളഒക്ടോബര്‍ 8,9 തീയ്യതികളിലായി നടന്നു .മേളയ്ക്ക് തുടക്കംകുറിച്ചുകൊണ്ട് പ്രിൻസിപ്പൽ ഡോ .എംകെ.രാജശേഖരൻ സ്കൂൾ പതാക ഉയർത്തി .  വിവിധ ഇനങ്ങളിലായി 800 ഓളം കുട്ടികള്‍ പങ്കെടുത്തു. സമാപനത്തോടനുബന്ധിച്ച് ഹെഡ്മാസ്റ്റര്‍ ഇ പി രാജഗോപാലന്‍  പതാക താഴ്ത്തി. താഴ്ത്തിയ പതാകയുമായി അത‌്ലറ്റുകള്‍ ഗ്രൗണ്ട് വലം വയ്ക്കുകയും അടുത്ത വര്‍ഷം സൂക്ഷിക്കാമെന്ന പ്രതിജ്ഞയോടെ ഹെഡ്മാസ്റ്ററെ ഏല്പിക്കുകയും ചെയ്തു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ലോക തപാൽ ദിനം

Posted: 09 Oct 2015 02:14 AM PDT

ലോക തപാൽ ദിനം-ഒക്ടോബർ-9


Previous Page Next Page Home