വരൂ..കാണൂ..ഈ ഒന്നാം ക്ലാസുകാരുടെ ഡയറി


പുതിയ ഭാഷാസമീപനത്തില്‍ കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നില്ലെന്നും അവര്‍ക്ക് എഴുതാനറിയില്ലെന്നും വിളിച്ചു കൂവുന്നവര്‍ പുല്ലൂര്‍ സ്ക്കൂളിലെ ഈ ഒന്നാം ക്ലാസിലേക്ക് വരിക.കുട്ടികളുടെ ഡയറികള്‍ വായിച്ചുനോക്കുക.അവര്‍ എങ്ങനെയാണ് എഴുതാന്‍ പഠിച്ചതെന്ന് നേരിട്ട് ചോദിച്ചറിയുക....ഇവിടെ ഡയറിയെഴുത്ത് എന്നത് കേവലം യാന്ത്രികമായ ഒരു പ്രവര്‍ത്തനമല്ല.അത് കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ടതാണ്.എഴുത്തിലൂടെ സ്വയം ആവിഷ്ക്കരിക്കുക എന്നതാണ് ഈ ആവശ്യം.നിത്യജീവിതത്തില്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയാണ് അവര്‍ ഡയറികളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്.അതുകൊണ്ടാണ് ഓരോ ഡയറിയും വ്യത്യസ്തമാകുന്നത്.അതിനുവേണ്ടുന്ന സ്വന്തമായ ഒരു ഭാഷ കുട്ടികള്‍ സ്വായത്തമാക്കിയിരിക്കുന്നു.

കുട്ടികളുടെ ഡയറിയെഴുത്തിലെ സ്ഥിരം പല്ലവികള്‍  ഈ എഴുത്തില്‍ കാണില്ല.കടന്നുപോകുന്ന ഓരോ ദിവസത്തിലേയും എന്തെങ്കിലുമൊക്കെ വിശേഷങ്ങള്‍ ചുരുക്കം വാക്യങ്ങളില്‍  കുട്ടികള്‍ പറഞ്ഞുവയ്ക്കുന്നു.അത് അവര്‍ക്ക് പറഞ്ഞേ കഴിയൂ.അതുകൊണ്ടാണ് ഒരു നിര്‍ബന്ധവുമില്ലാതെ എല്ലാകുട്ടികളും ദിവസവും ഡയറിയെഴുതുന്നത്. 26 കുട്ടികളില്‍ 23 പേരും ഭംഗിയായി ഡയറിയെഴുതുന്നവരാണ്.
ടീച്ചര്‍ എങ്ങനെയാണ് കുട്ടികളെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്?തീര്‍ച്ചയായും അത് യാന്ത്രികമായ ഭാഷാപഠന രീതികൊണ്ടല്ല.കുട്ടികളെ സ്വതന്ത്രവായനയിലേക്കും എഴുത്തിലേക്കും നയിക്കുന്ന,ലക്ഷ്യബോധത്തോടെയുള്ള  നിരവധിഭാഷാ പ്രവര്‍ത്തനങ്ങള്‍ ക്ലാസില്‍ നടപ്പില്‍ വരുത്തിയതിലൂടെയാണ് ഇതു സാധ്യമായത്.തുടക്കത്തിലെ കഥപറയല്‍ മുതല്‍ കഥാപുസ്തകങ്ങള്‍ വായിച്ചുകൊടുക്കുന്നതിലൂടെ കുട്ടികളെ വായനാപുസ്തകങ്ങളിലേക്ക് അടുപ്പിച്ചും സ്വതന്ത്രരചനയിലേക്ക് നയിക്കുന്ന രീതിയില്‍ പാഠഭാഗങ്ങളെ ചിട്ടപ്പെടുത്തിയുമാണ് ടീച്ചര്‍ ഇതു സാധ്യമാക്കിയത്.
SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


INNOVATIVE ACTIVITIES

Posted: 16 Mar 2017 11:17 PM PDT
Previous Page Next Page Home