കക്കാട്ട്

കക്കാട്ട്


ആരോഗ്യ ക്വിസ്സ് മത്സരം വിജയികള്‍

Posted: 11 Jan 2020 08:52 AM PST

അമൃതകിരണം മെഡി ഐ ക്യു  ജില്ലാ തല ക്വിസ്സ് മത്സരത്തില്‍  കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥികളായ അഭിലാഷ് കെ, അമല്‍ പി വി എന്നിവര്‍ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.

രാത്രികാല വായനാകേന്ദ്രങ്ങള്‍ ആരംഭിച്ചു

Posted: 11 Jan 2020 08:49 AM PST

എസ് എസ് എല്‍ സി വിദ്യാര്‍ത്ഥികള്‍ക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തില്‍ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചു. വര്‍ഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയര്‍ത്തുന്നതില്‍  ഈ പഠനകേന്ദ്രങ്ങള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു. ഈ സംഘടനകളുടെ പ്രദേശത്തുള്ള കുട്ടികളാണ് ഓരോ പഠനകേന്ദ്രത്തിലും എത്തി ചേരുന്നത്.
ബി എ സി ചിറപ്പുറം

ബി എ സി ചിറപ്പുറം

ഫ്രണ്ട്സ് പഴനെല്ലി

സഹൃദയ വായനശാല ബങ്കളം

സുര്യ സാംസ്കാരികകേന്ദ്രം കക്കാട്ട്

Previous Page Next Page Home