പ്രതിഭയോടോപ്പം

 

പ്രതിഭയെ തേടി കുംടികാന സ്കൂളിലെ വിദ്യാർത്ഥികൾ

ബദിയടുക്ക: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  ഭാഗമായി നടത്തുന്ന വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി കുണ്ടികാന എ എസ് ബി സ്കൂളിലെ അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളും പ്രശസ്ത നാടക നടനും നാടൻപാട്ടു കാരനുമായ ശങ്കര സ്വാമി കൃപ യുടെ ഗൃഹസന്ദർശനം നടത്തി.
മുതിർന്ന അധ്യാപകൻ ടി ഓ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡണ്ട് ജസ്റ്റിൻ ജോസ്  തുടങ്ങിയവർ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ ആദരിച്ചു.എസ് ആർ ജി കൺവീനർ കൃഷ്ണൻ നമ്പൂതിരി അധ്യാപകരായ സുദർശന ശരത് കുമാർ മുകാംബിക എന്നിവർ സംഘത്തിന് നേതൃത്വം നൽകി.
വിദ്യാർത്ഥികളോടൊപ്പം തൻറെ ദീർഘകാലത്തെ അനുഭവങ്ങൾ വളരെ സന്തോഷത്തോടെയും നിറമനസ്സോടെയും ശങ്കര സ്വാമി കൃപ അവതരിപ്പിച്ചു
നാടൻ പാട്ട് ,  നാടകം,  നാടൻ വാദ്യോപകരണങ്ങൾ, നാടക സംവിധാനം, സാംസ്കാരികം എന്നീ മേഖലകളിൽ ശോഭിച്ച  മഹൽ വ്യക്തിത്വമാണ്  ശങ്കര സ്വാമി കൃപ എന്ന്  തെളിയിക്കുന്നതായിരുന്നു സംഗമം.അഖിലഭാരത മോകേര രത്ന അവാർഡ്, കർണാടക ജ്ഞാന പഥ രസ അവാർഡ്, അഖിലഭാരത ലോക കലാശ്രീ പുരസ്കാരം എന്നിങ്ങനെ വ്യത്യസ്ത അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തി  കഠിനാധ്വാനം ജീവിതശൈലി ആക്കിയാൽ ശങ്കര സ്വാമി കൃപ യെപ്പോലെ ഭാവി യിൽ നിങ്ങളും ആദരണീയ വ്യക്തിത്വങ്ങളായി മാരാനാകുമെന്ന്   അധ്യാപകർ  വിദ്യാർത്ഥികളെ ഉപദേശിച്ചു
 
 

 

 

Previous Page Next Page Home