എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 07 Mar 2017 12:37 AM PST

          നവകേരള മിഷൻ - ഹരിതകേരളം പദ്ധതി 

                                          - പഞ്ചായത്തു തല ഉൽഘാടനം 

നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത-മാലിന്യമുക്ത പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം സ്കൂളിൽ ശ്രദ്ധേയമായ  പ്രവർത്തനങ്ങളോടെ നടന്നു.അസ്സംബ്ലിയിൽ പദ്ധതിയുടെ സന്ദേശം വിശദീകരിച്ചു ഗ്രേ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉൽഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ചിത്രലേഖ .കെ.പി.പ്രതിജ്ഞാ വാചകം ചൊല്ലി.വൈ.പ്രസിഡണ്ട് വി.ബാലകൃഷ്ണൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ ,പി.റ്റി എ.പ്രസിഡണ്ട് എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.
                         പദ്ധതിയുടെ മുദ്രാവാക്യമെഴുതിയ ബാനർ,പ്ലക്കാർഡുകൾ എന്നിവയേന്തി സ്കൗട്ട്&ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ജനകീയ റാലി ,പരിസര  ശുചീകരണം തെരുവോരചിത്രരചന - ആർട്ടിസ്‌റ് സാജൻ.പി യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥികളും സ്കൂൾ കുട്ടികളും പങ്കെടുത്തു...മുഴുവൻ വിദ്യാർത്ഥികൾക്കും വിത്ത് വിതരണം കൃഷി ഓഫീസർ ഡി.എൽ.സുമ നടത്തി. 1 മുതൽ 7 വരെ കുട്ടികൾ  ബോൾപേന വാർഡ് മെംബെർക്കു കൈമാറി 'മഷിപ്പേന സമ്പൂർണ വിദ്യാലയം " പ്രഖ്യപനം നടത്തി.7- ക്ലാസ്സുകാർക്ക് മഷിപ്പേന വിതരണം ചെയ്തു.
Posted: 06 Mar 2017 09:04 PM PST

 ജില്ലാ ദന്താരോഗ്യ മെഡിക്കൽ ക്യാമ്പ് 

29 .11 .2016 ന് സ്കൂൾ ആരോഗ്യ ക്ളബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് - ദന്താരോഗ്യ വിഭാഗത്തിലെ ഡോക്ടർസ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പിനോടനുബന്ധിച്ചു ദന്തരോഗങ്ങളൂം സംരക്ഷണവും എന്ന വിഷയത്തിൽ ഡോ .കെ .വി.സ്മിത ക്ലാസ്സെടുത്തു.കിനാനൂർ കരിന്തളം പഞ്ചായത്തംഗം കെ.പി.ചിത്രലേഖ ഉൽഘാടനം നിർവഹിച്ചു.സീനിയർ അസ്സി . ഇ.വി.ശൈലജ അധ്യക്ഷത വഹിച്ചു.
                   യു .പി.ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ദന്ത പരിശോധന നടത്തി.കൂടുതൽ ചികിത്സ വേണ്ടിവരുന്നവർക്കു ജില്ലാ ആരോഗ്യ ആശുപത്രിയിലേക് എത്താനുള്ള നിർദേശം നൽകി.Cheruvathur12549

Cheruvathur12549


Posted: 06 Mar 2017 02:54 AM PSTസ്ക്കൂള്‍ ശാസ്ത്രോല്‍സവം 2016-17

5,6,7, ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് നടന്ന ക്യാമ്പ് വളരെ നല്ല പ്രതികരണമാണ് കുട്ടികളില്‍ ഉണ്ടാക്കിയത്. ശാസ്ത്രോല്‍സവത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസല്‍ നിര്‍വ്വഹിച്ചു.

ശാസ്ത്രോല്‍സവ പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകളും, ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കി. ഇതോടൊപ്പം ഗണിത ശാസ്ത്ര പ്രദര്‍ശനവും നടന്നു.

Posted: 06 Mar 2017 02:13 AM PST


അമ്മ അറിയാന്‍
കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട മൂല്യങ്ങളും മനോഭാവങ്ങളും രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാനും, അവ വളര്‍ത്തിയെടുക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്ത് സ്നേഹം, സഹതാപം, അനുകമ്പ എന്നിവയുള്ളവരാക്കി വളര്‍ത്തി നല്ല സാമൂഹ്യബദ്ധയുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കള്‍ക്കുള്ള "അമ്മ അറിയാന്‍" ബോധവല്‍ക്കരണ ക്ലാസ്സ് 2/3/2017 വ്യാഴാഴ്ച്ച സ്ക്കൂളില്‍ വെച്ച് നടന്നു.

സ്ക്കൂളിലെ അറബി അദ്ധ്യാപിക ജസീറ ടീച്ചര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.
Previous Page Next Page Home