G.H.S.S. ADOOR

G.H.S.S. ADOOR


മന‌ുഷ്യന്റെ അനിയന്ത്രിത കടന്ന‌ുകയറ്റം റാണിപ‌ുരത്തിന്റെ ആവാസവ്യവസ്ഥയെ താളംതെറ്റിക്ക‌ുന്ന‌ുവെന്ന കണ്ടെത്തല‌ുമായി അഡ‌ൂര്‍ സ്‌ക‌ൂളിലെ ക‌ുട്ടിപ്പൊലീസ‌ുകാര്‍

Posted: 27 Feb 2017 08:00 AM PST

കേഡറ്റുകള്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. സിനി ഡെന്നിസിന‌ും മറ്റ് ഓഫീസര്‍മാര്‍ക്ക‌ുമൊപ്പം
കാസറഗോഡ് സാമൂഹ്യവനവല്‍ക്കരണവിഭാഗം ഓഫീസര്‍ എസ്.എന്‍. രാജേഷ് ക്ലാസെട‌ുക്ക‌ുന്ന‌ു
കാസറഗോഡ് സാമൂഹ്യവനവല്‍ക്കരണവിഭാഗം ഓഫീസര്‍ എന്‍. വി. സത്യന്‍ ക്ലാസെട‌ുക്ക‌ുന്ന‌ു
പരിസ്ഥിതിപ്രവര്‍ത്തകന്‍ പി.വി.നിഷാന്ത് വനത്തിന‌ുള്ളില്‍ വെച്ച‌ുക്ലാസെട‌ുക്ക‌ുന്ന‌ു
കത്തിക്കരിഞ്ഞ പ‌ുല്‍മേട്ടില‌ൂടെ സ്‌റ്റ‌ൂഡന്റ് പൊലീസ് കേഡറ്റ‌ുകള‌ുടെ ട്രക്കിങ്
പ്രവേശനകവാടത്തില്‍ റിസോര്‍ട്ട് പണിയ‌ുന്നതിനായി ക‌ുന്നിടിക്ക‌ുന്ന‌ു
അഡൂര്‍ റാണിപുരത്തെ ജൈവവൈവിധ്യം അടുത്തറിയുന്നതിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റ‌ൂഡന്റ് പൊലീസ് കേഡറ്റ‌ുകള്‍ക്കായി വനംവക‌ുപ്പിന്റെ സാമൂഹ്യവനവല്‍ക്കരണവിഭാഗം റാണിപുരത്ത് ഏകദിന പ്രകൃതിപഠന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധവിഷയങ്ങളില്‍ വിദഗ്‌ദരുടെ ക്ലാസുകള്‍, വനത്തിലൂടെ മ‌ൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ട്രക്കിങ്, ചിത്രശലഭങ്ങളെയും പക്ഷികളെയും അപൂര്‍വ്വ സസ്യങ്ങളെയും പരിചയപ്പെടുത്തല്‍ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്ന‌ു. ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ഇറങ്ങുന്ന വഴിയിലൂടെയുള്ള യാത്ര ക‌ുട്ടികള്‍ക്ക് പുതിയ അനുഭവം പകര്‍ന്നു നല്‍കി.
എന്നാല്‍ ചോലവനങ്ങളും പ‌ുല്‍മേടുകളുമടങ്ങിയ 'മാടത്തുമല'യുടെ ആവാസവ്യവസ്ഥയിലേക്കുള്ള മന‌ുഷ്യന്റെ അനിയന്ത്രിത കടന്ന‌ുകയറ്റത്തിന്റെ നേര്‍കാഴ്‌ചകള്‍ കേഡറ്റ‌ുകളെ അസ്വസ്ഥരാക്കി. മലയിലെ പുല്ലുകളൊക്കെ കത്തിക്കരിഞ്ഞിരിക്കുന്നു. ഏതോ സഞ്ചാരി വലിച്ചെറിഞ്ഞ സിഗരറ്റാവാം വില്ലന്‍. മലകയറ്റം ആരംഭിക്കുന്നിടത്തുതന്നെ ക‍ുട്ടികളെ സ്വാഗതം ചെയ്‌തത് സ്വകാര്യറിസോര്‍ട്ട് നിര്‍മ്മാണത്തിനായി ക‌ുന്നിടിക്ക‌ുന്ന മണ്ണുമാന്തിയന്ത്രങ്ങളാണ്. കാനനപാതയുടെ ഇരുവശത്തുമുള്ള മരങ്ങളിലൊക്കെ സഞ്ചാരികളുടെ കരവിരുതുകള്‍ വ്രണങ്ങളുണ്ടാക്കിയിരിക്കുന്നു. അപകടം പതിയിരിക്കുന്ന പാറക്കൂട്ടങ്ങളില്‍ യുവാക്കളുടെ അതിരുകടക്കുന്ന അഭ്യാസങ്ങള്‍ നിയന്ത്രിക്കാന്‍ അധികൃതര്‍ പാടുപെടുന്നതുും ക‌ുട്ടികള്‍ കണ്ടു. പ്രകൃതിയെ മുച്ച‌ൂട‌ും മുടിക്കുന്ന മനുഷ്യന്റെ ചെയ്‌തികളോടുള്ള പ്രധിഷേധമെന്നോണം കൂടുതല്‍ ജൈവവൈവിധ്യത്തേയൊന്നും കാണാനും സാധിച്ചില്ല. ഒരു 'ഹര്‍ത്താല്‍' പ്രതീതിയാണ് കാട്ടിനുള്ളില്‍. 'ഭ‌ൂമിയ‌ുടെ അര്‍ബ‌ുദമാണ് മനുഷ്യന്‍' എന്ന ഒരു ചിന്തകന്റെ വാക്കുകളെ അന്വര്‍ത്ഥമാക്കുന്ന നേര്‍ക്കാഴ്‌ചകളാണ് കേഡറ്റുകള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെട്ടത്.
എസ്.പി.സി. പ്രോജക്‌റ്റിന്റെ ജില്ലാ നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. സിനി ഡെന്നിസ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു. സോഷ്യല്‍ ഫോറസ്‌ട്രി ഓഫീസര്‍മാരായ എന്‍. വി. സത്യന്‍, എസ്.എന്‍. രാജേഷ്, ടി.കെ. ലോഹിതാക്ഷന്‍, പരിസ്ഥിതി പ്രവര്‍ത്തകരായ പി.വി. നിഷാന്ത്, വി.വി. രവി, പക്ഷി നിരീക്ഷകനായ ശശിധരന്‍ മനേക്കര എന്നിവര്‍ ക്ലാസെടുത്തു. എസ്.പി.സി. അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ പൊലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ രവി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രമേശന്‍, പ്രശാന്ത് കാടകം, അധ്യാപകരായ എ.എം. അബ്‌ദുല്‍ സലാം, പി. ഇബ്രാഹിം ഖലീല്‍, ശബാന, സമീറ, ശ്രീരേഖ, ശാക്കിറ, ഖമറ‌ുന്നിസ, അഷിത, സാജിദ, ഓസ്‌റ്റിന്‍ സാംജിരാജ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കേഡറ്റ‌ുകളായ മഞ്ജ‌ുഷ, അന‌ുശ്രീ, ഋഷികേഷ്, ആര്യശ്രീ എന്നിവര്‍ അന‌ുഭവങ്ങള്‍ പങ്ക‌ുവച്ച‌ു. എസ്.പി.സി. സി.പി.. .ഗംഗാധരന്‍ സ്വാഗതവ‌ും എ.സി.പി.. പി.ശാരദ നന്ദിയ‌ും പറഞ്ഞ‌ു.

Gupshosdurgkadappuram

Gupshosdurgkadappuram


OLD STUDENTS MEETING -27-02-2017

Posted: 27 Feb 2017 08:25 AM PST

സ്‌കൂൾ പദ്ധതി രേഖ അവതരണത്തിന് മുന്നോടിയായി പൂർവ വിദ്യാർത്ഥി സംഗമം നടന്നു.BRC TRAINER MUNCIPAL CHARGE ശ്രീമതി കെ.വി.സുധടീച്ചർ  ഉദ്‌ഘാടനം ചെയ്തു.PTA പ്രസിഡണ്ട് പി.എ.റഹിമാൻ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽനഗരസഭാ കൗണ്സിലര് K.MUHAMMED KUNJI., SMC പ്രസിഡണ്ട് K.B.KUTTI HAJI,  SDC പ്രസിഡണ്ട് A.KUNHABDULLA.മുൻ കൗണ്സിലര് P.K.MUHAMMED KUNJI, B.GANESHAN, C.RAMACHANDRAN MASTERഎന്നിവര് സംസാരിച്ചു.പൂർവ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് K.K.JAFFER ആമുഖ ഭാഷണം നടത്തിയ യോഗത്തില് T.SUDHAKARAN മാസ്റ്റർ വികസന രേഖ അവതരിപ്പിച്ചു.HM A.M.NARAYANAN MASTER സ്വാഗതവും P.V.BALAKRISHNAN MASTER നന്ദിയും പറഞ്ഞു.
കെ.വി.സുധ ടീച്ചർ 

കെ.കെ.ജാഫർ 
PTA PRESIDENT P.A.RAHIMAN HAJI
SMC PRASIDENT  K.B.KUTTY HAJI
കൗണ്സിലര് കെ.മുഹമ്മദ് കുഞ്ഞി 
SDC പ്രസിഡണ്ട് A.KUNHABDULLA
PTA അംഗം B.GANESHAN
മുൻ കൗണ്സിലര് P.K.MUHAMMED KUNJI
HEADMASTER A.M. NARAYANAN NAMBOODIRI
T.സുധാകരൻ മാസ്റ്റർ 
                                AUPS MULLERIYA


മുള്ളേരിയ   യു പി സ്കൂളിലെ  ഹിന്ദി ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  ഹിന്ദി ഫെസ്റ്റ് -2017 ആഘോഷിച്ചു . എല്ലാ വർഷവും നടത്തി  വരുന്ന ഹിന്ദി ഉതസവത്തിന്റെ ഇക്കൊല്ലത്തെ  ആഘോഷം സ്കൂൾ പി ടി  പ്രസിഡന്റ് ശ്രീധരൻ ബേങ്ങത്തടുകയുടെ അധ്യക്ഷതയിൽ  ചേർന്ന ചടങ്ങിൽ കാറഡുക്ക ഗ്രാമ  പഞ്ചായത്ത്  പ്രസിഡന്റ്  ശ്രീമതി .സ്വപ്ന .ജി  ഉത്ഘാടനം ചെയ്തു .സ്കൂൾ മാനേജർ ഡോക്ടർ .വി വി രമണ ,അബ്ദുൾറഹിമാൻ , സിന്ധു ,സാവിത്രി ടീച്ചർ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .
                     ജി യു പി സ്കൂൾ കൂട്ടക്കനിയിലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി .ഷൈനി വീദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്ലാസ് നടത്തി .പാഠഭാഗത്തെ ആസ്പദമാക്കി ഹിന്ദി നാടകവും  ഡാൻസും കുട്ടികൾ അവതരിപ്പിച്ചു . ജില്ലാതല  സ്കൂൾ കലോത്സവത്തിൽ മത്സരിച്ചു സമ്മാനങ്ങൾ  നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫികൾ നൽകി പ്രോത്സാഹിപ്പിച്ചു
                  കാക്കേബെട്ടുവിലെ  ചന്ദ്രശേഖരൻ നായർ ഒരുക്കിയ  പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ വസ്തുക്കളുടെ  പ്രദർശനം നടത്തി . അത് കുട്ടികൾക്ക്  വളരെയധികം ഗുണകരമായി .
                 സ്കൂൾ  ഹെഡ്മാസ്റ്റർ  അശോക അരളിതായ സ്വാഗതവും  ക്ലബ് പ്രസിഡന്റ് സുപ്രീതാ  നന്ദിയും പറഞ്ഞു .
AUPS MULLERIYAമുള്ളേരിയ  എ യു പി സ്കൂളിലെ  സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്യം നിന്ന് പോകുന്ന  നാടൻ  കളികളെയും കലകളെയും നാട്ടറിവുകളേയും കുട്ടികളിലൂടെ   വരും തലമുറകൾക്കു പകർന്നു നൽകുവാൻ വേണ്ടി കാക്കേബെട്ടുവിലെ  ചന്ദ്രശേഖരൻ നായർ ഒരുക്കിയ  പഴമയുടെ പെരുമ നിറഞ്ഞ തന്റെ കൈവിരുതിൽ രൂപം കൊടുത്ത പൈതൃക പുരാവസ്തുക്കളുടെ  പ്രദർശനം നടത്തി . അത് കുട്ടികൾക്ക്  വളരെയധികം ഗുണകരമായി .അഞ്ഞൂറിൽ പരം വരുന്ന പാഴ്വസ്തുക്കളിൽനിന്നും ,ഈർക്കിൽ ,ചേരി ,ചിരട്ട ,ഓല തുടങ്ങിയവയിൽ നിന്നും ഉണ്ടാക്കിയ വസ്തുക്കൾ കുട്ടികൾ കൗതുകത്തോടെ നോക്കി മനസ്സിലാക്കി .

സ്കൂളിൽ നടന്ന പ്രദർശനത്തിൽ സീഡ് കോ ഓർഡിനേറ്റർ നേതൃത്വം നൽകി.കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .സ്വപ്‍ന .ജി ,ഹെഡ്മാസ്റ്റർ അശോക അരളിതയാ ,ഡോക്ടർ വി വി രമണ ,ശ്രീധരൻ ബേങ്ങത്തടുക്ക , സിന്ധു ,സീഡ് റിപ്പോർട്ടർ  നിഗില  എന്നിവർ സംസാരിച്ചു .12218glpsudma

12218glpsudma


സ്കൂൾ വികസന സെമിനാർ

Posted: 26 Feb 2017 06:59 AM PST

23 -01 -2016 നു നടന്ന സ്കൂൾ വികസന സെമിനാർ ഉദുമ എം ൽ എ ശ്രീ കെ കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്തു .ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ എ മുഹമ്മദലി അധ്യക്ഷനായി .ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനവാസ് പാദൂർ ,ഉദുമ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ സന്തോഷ് കുമാർ ,വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാൻ ശ്രീ പ്രഭാകരൻ ,വാർഡ് മെമ്പർ ശ്രീമതി രജിത ,വാർഡ്  മെമ്പർ ശ്രീ കൃഷ്‌ണൻ ,എ ഇ ഓ ശ്രീ ശ്രീധരൻ മാസ്റ്റർ ,ബി പി ഓ ദാമോദരൻ മാസ്റ്റർ ,ശ്രീ കരുണാകരൻ മാസ്റ്റർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു .
bekal12214

bekal12214


Posted: 23 Feb 2017 05:01 AM PST

മലയാള തിളക്കം ഉദ്ഘാടനം 10-2-17 ന് 2 മണിക്ക്


മലയാള തിളക്കത്തിന്‍റെ ഔപചാരിക ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ശ്രീമതി സരസ്വതി 10-2-17ന് ഉച്ചയ്ക്ക് 2 മണിക്ക് ഉദ്ഘാടനം ചെയ്തു.ശ്രീമതി  നാരായണി വി.വി ഹെഡ് ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ശ്രീ  രാജന്‍ കുഞ്ഞി മാശ് സ്വാഗതം പ്രസംഗം നടത്തി,ശ്രീ ഗുരുവയ്യ,ഭാരതി എം.ടി,പ്രസന്ന ടീച്ചര്‍ മുതലായവര്‍ ആശംസകള്‍ നേര്‍ന്നു.ശ്രി സാവിത്രി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു.തുടര്‍ന്ന് മലയാള തിളക്കം പരിപാടിയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
അധ്യക്ഷത നാരായണി വി.വി എച്ച്.എം
 
ആശംസ-രാജന്‍ കുഞ്ഞി മാഷ്

ആശംസ-ഭാരതി എം.ടി

ആശംസ-പ്രസന്ന ടീച്ചര്‍


 കുട്ടികളുടെ വിവിധ പരിപാടികള്‍
ആശംസ-ഗുരുവയ്യ മാസ്ട്ടര്‍കാണികളായ കുരുന്നുകള്‍
  കുട്ടികളുടെ വിവിധ പരിപാടികള്‍
  കുട്ടികളുടെ വിവിധ പരിപാടികള്‍
  കുട്ടികളുടെ വിവിധ പരിപാടികള്‍


Previous Page Next Page Home