GHS KALICHANADUKKAM

GHS KALICHANADUKKAM


അയൽപക്ക വായനക്കൂട്ടം ഉദ്ഘാടനം

Posted: 18 Jan 2019 01:16 AM PST

 പത്താം തരത്തിലെ വിദ്യാർത്ഥികളുടെ വായനയെ പരിപോഷിപ്പിക്കാനും റിസൽട്ട് മെച്ചപ്പെടുത്തുന്നതിന്നുമായി കോട്ടപ്പാറ, കന്നാടം -വളാപ്പാടി, അട്ടക്കണ്ടം, ചാമക്കുഴി, കാലിച്ചാനടുക്കം മദ്രസ എന്നീ കേന്ദ്രങ്ങളിൽ PTA, ' SMC, രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെ   7 മണി മുതൽ 9 മണി വരെയുള്ള വാ‌യനക്കൂട്ടം പരിപാടിനല്ലപാഠം,സ്കൗട്ട് & ഗൈഡ്സ് രക്ഷിതാക്കൾക്ക് പാരന്റിംഗ് ക്ലാസ്

Posted: 18 Jan 2019 01:26 AM PST

രക്ഷിതാക്കൾ നന്മയുടെ പൂമരം 
നല്ലപാഠം കൂട്ടുകാരുടെ രക്ഷിതാക്കൾക്കായി 
പഠന ക്ലാസ്സ്‌ നടത്തി. 
രക്ഷിതാക്കൾ കുട്ടികൾക്ക് നന്മയുടെ പൂമരം എന്നതായിരുന്നു വിഷയം. കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവർത്തിക്കുന്ന VITAL(value in ടീച്ചിങ്ങ് ആൻഡ് learning )എന്ന സംഘടനയുടെ ജില്ലാ കോർഡിനേറ്റർ ശ്രീധരൻ ആനന്ദാശ്രമം ക്ലാസ്സ്‌ കൈകാര്യം ചെയ്തു. ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ സംസാരിച്ചു. കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി.എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്

Posted: 18 Jan 2019 12:21 AM PSTശ്രീ.ശ്രീകുമാർ പള്ളിയത്ത് ക്ലാസ് കൈകാര്യം ചെയ്തു

രണ്ടാം ക്ലാസിലെ സംപ്രീതിന്റെ വക ഇതാ കുറച്ചു പൂച്ചട്ടികൾ

Posted: 17 Jan 2019 10:33 PM PST


സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പ്

Posted: 18 Jan 2019 01:13 AM PST

സൗജന്യ തിമിര നിർണ്ണയ ശസ്ത്ര ക്രിയ ക്യാമ്പ്‌ നടത്തി 
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, പി ടി എ, എസ് എം സി യും സംയുക്തമായി മാവുങ്കാൽ കോം ട്രസ്റ്റ് കണ്ണാശുപത്രി യുടെ നേതൃത്വത്തിൽ സൗജന്യ തിമിര നിർണ്ണയ ശസ്ത്രക്രിയ ക്യാമ്പ്‌ നടത്തി. കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ഭൂപേഷ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ പി വി ശശിധരൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ കെ ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ സി മധു, പഞ്ചായത്ത്‌ മെമ്പർമാരായ മുസ്തഫ തായന്നൂർ, എം അനീഷ്കുമാർ, പി സരോജിനി, പി ഉഷ, എം മോഹനൻ, വി കെ ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ ഇരുന്നൂത്തഞ്ചു പേർ  പങ്കെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ സാന്നിധ്യം കൊണ്ട് ക്യാമ്പ് സജീവമായി.
സ്റ്റാഫ് ടൂർ-സെന്റ് മേരീസ് ഐലന്റ്

Posted: 17 Jan 2019 10:06 PM PSTപുതുവർഷമഞ്ഞാൽ ഈറനുടത്ത പുലരിയിൽ നമ്മുടെ സിനിമാ ഷൂട്ടിംഗ് .........

Posted: 17 Jan 2019 09:47 PM PSTകാരുണ്യനിധി - ധനസഹായം

Posted: 17 Jan 2019 09:42 PM PST


മൂപ്പിലെ ക്യാൻസർ രോഗിയായ ശ്രീ.കാരിക്കുട്ടിക്ക് കുമാരി. ജസ് ന തോമസ് കൈമാറി.

ഹ്രസ്വചിത്രം - സ്വിച്ച് ഓൺ കർമ്മം

Posted: 18 Jan 2019 01:23 AM PST

കുട്ടികളുടെ ചലച്ചിത്രത്തിന് തുടക്കമായി.
ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കത്ത് കുട്ടികളുടെ ചലച്ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു.
അക്കാദമിക മാസ്റ്റർ പ്ലാനിൽ പെടുത്തി കുട്ടികളുടെ അഭിനയ മികവ് പുറത്തെടുക്കുന്നതിനും പരിസ്ഥിതി സന്ദേശം നല്കുന്നതിനു വേണ്ടിയും വിദ്യാലയത്തിലെ കുട്ടികളെയും അധ്യാപകരെയും പിടിഎ അംഗങ്ങളെയും ഉൾപ്പെടുത്തിയാണ് ചലച്ചിത്ര ശില്പശാല സംഘടിപ്പിച്ചത്.അമൃതം എന്ന് പേരിട്ട ഈ സിനിമയുടെ സ്വിച്ച് ഓൺ കർമ്മം പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ നിർമ്മിച്ചു .ഹെഡ് മാസ്റ്റർ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ശശിലേഖ, പി.രവി തുടങ്ങിയവർ സംസാരിച്ചു. പ്രശസ്ത നാടകകൃത്ത് പ്രകാശൻ കരിവെള്ളൂർ രചനയും സംവിധാന നിർദ്ദേശവും നിർവ്വഹിക്കുന്നു. ക്യാമറാ സഹായം സച്ചുവും രാഹുലും നിർവ്വഹിക്കുന്നു.
ജലസംരക്ഷണത്തിന് പ്രാധാന്യം നല്കി കൊണ്ടുള്ളതാണ് കുട്ടികളുടെ ചലച്ചിത്രം

വിദ്യാഭ്യാസ മഹോത്സവത്തിൽ കാലിച്ചാനടുക്കത്തിന്റെ മികവവതരണം

Posted: 17 Jan 2019 09:29 PM PSTസ്കൗട്ട് & ഗൈഡ്സ് ഏകദിനപഠനയാത്ര

Posted: 18 Jan 2019 01:14 AM PST


അറിവ് തേടിയൊരു യാത്ര 
കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂൾ നല്ല പാഠം കൂട്ടുകാർ അറിവ് തേടിയൊരു പഠന യാത്ര നടത്തി. എരിക്കുളം മൺപാത്ര നിർമ്മാണ കേന്ദ്രം, എരിക്കുളം ജൈവ പച്ചക്കറി തോട്ടം ഗുരുവനം, ഏച്ചിക്കാനം തറവാട്, ആനന്ദാശ്രമം, മിൽമ ചില്ലിങ്ങ് പ്ലാന്റ്, രാംനഗർ
കൈത്തറി നെയ്ത്തു ശാല, ബേക്കൽ കോട്ട, ബേക്കൽ ബീച്ച് എന്നിവിടങ്ങങ്ങളിലേക്കായിരുന്നു യാത്ര നടത്തിയത്. യാത്രയിലൂടെ കുട്ടികൾക്ക് ഒരു പാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
28കൂട്ടുകാരും എം മോഹനൻ, സൗമ്യ, രമണി ശാന്ത, പി ഉഷ, നല്ല പാഠം മുൻ കോർഡിനേറ്റർ പി സരോജിനി എന്നിവരും യാത്രയിൽ പങ്കെടുത്തു.
നല്ല പാഠം കോർഡിനേറ്റർ മാരായ വി കെ ഭാസ്കരൻ, എം ശശിലേഖ എന്നിവർ നേതൃത്വം നൽകി.   കൂട്ടുകാർക്കായി യാത്ര വിവരണ മത്സരം നടത്തി. വർഷ വിജയൻ സമ്മാനം നേടി.ക്രിസ്തുമസ് പുതുവത്സരാഘോഷം

Posted: 17 Jan 2019 09:20 PM PST
'
Previous Page Next Page Home