കക്കാട്ട്

കക്കാട്ട്


ബോധവൽക്കരണ ക്ലാസ്സ്

Posted: 07 Feb 2020 07:04 AM PST

ഈ വർഷം എൽ എസ് എസ്, യു എസ് എസ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സുധീർകുമാർ പി വി ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂളിൽ കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകളും മാതൃകാ പരീക്ഷകളും നടന്ന് വരുന്നുണ്ട്.

കവിയരങ്ങ്

Posted: 07 Feb 2020 07:04 AM PST

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നാട്ടുമാഞ്ചോട്ടിൽ എന്ന പേരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. ശ്രീമതി കെ വി ശ്യാമളടീച്ചർ ഉത്ഘാടനം ചെയ്തു. ആകാശ് ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ഐശ്വര്യ ടി വി, യദുകൃഷ്ണൻ, മിസിരിയ പി, ആദിത്യ ടി വി, വിസ്മയ പി വി . കീർത്തന പി എന്നിവർ കവിതകൾ അവതരിപ്പിച്ചു. കാവ്യസ്വഭാവത്തെയും രീതിയെയും സംബന്ധിച്ച് ലതീഷ് ബാബു മാഷും, കവിതകളെ വിലയിരുത്തി ശശിലേഖ ടീച്ചറും സംസാരിച്ചു. വർഷ എം ജെ സ്വാഗതവും കാർത്തിക എം നന്ദിയും പറഞ്ഞു.Previous Page Next Page Home