bekal12214

bekal12214


Posted: 05 Jun 2015 09:51 AM PDT


WORLD ENVIRONMENT DAY CELEBRATION AT GLPS PANAYAL ON5-6-2005 AT 3PM
WORLD ENVIRONMENT DAY        JUNE 6-2015 AT 3 PM

 ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5ന് വൈകുന്നേരം 3 മണിക്ക് സ്ക്കൂളില്‍ നടന്ന ലളിതമായ ചടങ്ങില്‍ ശ്രീമതി സാവിത്രി ടീച്ചര്‍ സ്ക്കൂളിലെ എല്ലാം കുട്ടികള്‍ക്ക് വൃക്ഷ തൈകള്‍ നല്‍കി പരിസ്ഥിതി ദിനം ഉല്‍ഘാടനം ചെയ്തു.തുടര്‍ന്ന് നടന്ന  അസംബ്ലിയില്‍ പരിസ്ഥിതി സമ്രക്ഷണ പ്രതിജ്ഞ ശ്രീമതി അജിത ടീച്ചര്‍ ചൊല്ലികൊടുത്തു.പരിസര ദിനത്തോടനുബന്ധിച്ച് രാവിലെ മൂന്നും നാലാം ക്ലാസ്സിലെ കുട്ടികള്‍ക്ക് പരിസ്ഥിതി ക്വിസ് നടത്തി.
ವಿಶ್ವ ಪರಿಸರ ದಿನವಾದ ಜೂನ್ ಐದಕ್ಕೆ ಸಂಜೆ 3 ಗಂಟೆಗೆ ಶಾಲೆಯಲ್ಲಿ ನಡೆದ ಸರಳವಾದ ಕಾರ್ಯಕ್ರಮದಲ್ಲಿ ಶ್ರೀಮತಿ ಸಾವಿತ್ರಿ ಟೀಚರು ಶಾಲೆಯ ಎಲ್ಲಾ ಮಕ್ಕಳಿಗೆ ಗಿಡಗಳನ್ನು ಕೊಟ್ಟು ಪರಿಸರ ದಿನವನ್ನು ಉದ್ಘಾಟನೆ ಮಾಡಿದರು.ನಂತರ ನಡೆದ ಎಸೆಂಬ್ಲಿಯಲ್ಲಿ ಪರಿಸರ ಸಂರಕ್ಷಣ ಪ್ರತಿಜ್ನ್ಹೆಯನ್ನು ಶ್ರೀಮತಿ ಅಜಿತ ಟೀಚರು ಹೇಳಿಕೊಟ್ಟರು.ಅಂದು ಬೆಳಿಗ್ಗೆ 3ಮತ್ತು4ನೇ ಕ್ಲಾಸ್ಸಿನ ಮಕ್ಕಳಿಗೆ ಪರಿಸರ ಕ್ವಿಸ್ ನಡೆಸಲಾಯಿತು.   
                                                                         

chittarikkal12054

chittarikkal12054


Pravesanoolsavam

Posted: 05 Jun 2015 10:40 PM PDT


SSLC Result 2015 March

Posted: 05 Jun 2015 10:40 PM PDTG.H.S.S. ADOOR

G.H.S.S. ADOOR


നാരായണേട്ടന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു

Posted: 05 Jun 2015 04:57 AM PDT

എം.നാരായണ മണിയാണി
22 വര്‍ഷത്തെ സേവനത്തിന് ശേഷം അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എഫ്.ടി.എം. നാരായണ മണിയാണി. എം. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1992 ഡിസമ്പര്‍ 14ന് കാട്ടിപ്പാറ ഗവ.എല്‍.പി. സ്‌കൂളിലാണ് തുടക്കം. 2000-2002 കാലയളവില്‍ പാനൂര്‍ ഗവ.എല്‍.പി. സ്‌കൂളിലും 2002-2006 കാലയളവില്‍ മഞ്ഞംപാറ ഗവ.എല്‍.പി. സ്‌കൂളിലും പ്രവൃത്തിച്ച അദ്ദേഹം 2006 മുതല്‍ അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സേവനമനുഷ്ടിച്ചുവരികയാണ്. കഴിഞ്ഞ മെയ് 31നാണ് വിരമിച്ചത്. 'നാരായണേട്ട'നായി കുട്ടികളുടെയും നാട്ടുകാരുടെയുമിടയില്‍ ചിരപരിചിതനായിരുന്നു മുള്ളേരിയ പൂവടുക്കയ്ക്കടുത്ത അടുക്കാത്തൊട്ടി നിവാസിയായ അദ്ദേഹം. ഭാര്യ ഇന്ദിര. മൂന്ന് പെണ്‍മക്കള്‍. സ്‌കൂളില്‍ നടന്ന യാത്രയയപ്പ് പരിപാടി കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും അധ്യാപക രക്ഷാകര്‍തൃസമിതി പ്രസിഡന്റുമായ സി.കെ. കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്റ്റര്‍ ബി. ബാലകൃഷ്ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. ഉപഹാരവും സ്മരണികയും
നല്‍കി ആദരിച്ചു. പിടിഎ വൈസ് പ്രസിഡന്റുമാരായ എച്ച്.കൃഷ്ണന്‍, ഖാദര്‍ ചന്ദ്രംവയല്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, അധ്യാപകരായ കെ.ചെനിയ നായക്ക്, എച്ച്. പദ്‌മ, ഡി.രാമണ്ണ, ബി.കൃഷ്ണപ്പ, പി.എസ്.ബൈജു, .രാജാറാമ, കെ.നാരായണ ബള്ളുള്ളായ, സി.എച്ച്. സെമി അലി പ്രസംഗിച്ചു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം.അബ്‌ദുല്‍ സലാം സ്വാഗതവും കെ.സത്യശങ്കര നന്ദിയും പറഞ്ഞു.

Cheruvathur12549

Cheruvathur12549


ലോക പരിസ്ഥിതി ദിനാചരണം- ജൂണ്‍ 5

Posted: 05 Jun 2015 09:41 AM PDT


ജൂണ്‍ 5-ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ സമുചിതമായി സ്ക്കൂളില്‍ നടത്തി. അസംബ്ളിയില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. ഓരോ പൗരനും സമഗ്ര മാറ്റം ഉള്‍ക്കൊണ്ട് പ്രകൃതി പരിപാലകനായി മാറാന്‍ കഴിയട്ടെ എന്ന് ടീച്ചര്‍ ആശംസിച്ചു.തുടര്‍ന്ന് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മരത്തൈ വിതരണം ചെയ്തു.സ്ക്കൂള്‍ വളപ്പില്‍ 6A ക്ലാസ്സിലെ IEDവിദ്യാര്‍ത്ഥി മുഹമ്മദ് ഇമ്റാന്‍ മരത്തൈ നടുകയും, കോമ്പൗണ്ടില്‍ മുഴുവന്‍ മരം നട്ട്  സംരക്ഷിക്കാന്‍ ക്ളാസ്സുകള്‍ക്ക് ചുമതല നല്‍കുകയും ചെയ്തു. പരിസ്ഥിതി ക്വിസ് മല്‍സരവും നടത്തി. പരിസ്ഥിതി ക്ലബ്ബ് രൂപീകരണവും നടന്നു.


kasaragod11438

പെണ്മ

പെണ്മ


പരിസ്ഥിതിക്കൊരു തണലിനുവേണ്ടി

Posted: 05 Jun 2015 12:30 AM PDT

                 ഇന്ന് ജൂണ്‍ 5, മനുഷ്യന്‍ പരിസ്ഥിതിയുടെ മേല്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ മൂലം ഹരിതഭൂവിന്റെ നിലില്‍പ്പിനെക്കുറിച്ച് ലോകമെങ്ങും  വീണ്ടും വീണ്ടും വിളംബരം ചെയ്ത് ഓര്‍മ്മിപ്പിക്കുന്ന ദിവസം."ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ" എന്ന കവിയുടെ ആകുലതകള്‍, എല്ലാ മനുഷ്യനും മുദ്രാഗീതങ്ങള്‍ പോലെയോ,താളമുള്ള ഈരടിചൊല്ലിപ്പോകുന്നത് പോലെയോ പാടിപ്പോകാതെ അവയെ നെഞ്ചേറ്റാന്‍ മറക്കാതിരിക്കേണ്ട കാലം.ഈ ദിനത്തില്‍ കുട്ടികളില്‍,വരും തലമുറയില്‍ പാരിസ്ഥികബോധം വളര്‍ത്താനുംപ്രകൃതിയെ സ്നേഹിക്കാനും പഠിപ്പിച്ച് പുതിയ ലോകസൃഷ്ടിക്കായി ഗവണ്‍മെന്റും വനംവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ നടന്ന വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട് നിര്‍വ്വഹിച്ചു..ഹെഡ്മാസ്റ്റര്‍ ശ്രീ.ഇ വേണുഗോപാലന്‍ പരിപാടിയെ കുറിച്ച് വിശദീകരണം നല്കി.വിഎച്ച് എസ് ി പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,അധ്യാപകരായ രമേശന്‍ പുന്നത്തിരിയന്‍,അനില്‍ കുമാര്‍ കെ,അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.സംഗീതാധ്യാപകന്‍ ശ്രീ വിഷ്മുഭട്ട് വെള്ളിക്കോത്ത് പരിസ്ഥിതി പ്രതിഞ്ജ ചൊല്ലിക്കൊടുക്കുകയും  പരിസ്ഥിതി ഗീതം ആലപിക്കുകയും ചെയ്തു. പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ശ്രീ ഗോപിമാഷ് നന്ദി പറഞ്ഞു.
വൃക്ഷത്തൈവിതരണച്ചടങ്ങിന്റെ ദൃശ്യങ്ങളിലൂടെ...........

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 05 Jun 2015 09:26 AM PDT

JUNE 5 WORLD ENVIRONMENT DAY
 

Gupshosdurgkadappuram

Gupshosdurgkadappuram


JUNE 5 ENVIRONMENT DAY

Posted: 05 Jun 2015 07:33 AM PDT

ഭൂമിക്കു പച്ചപ്പു  ചാർത്താൻ  നമ്മെ ഓര്മ്മിപ്പിക്കുന്ന  ഒരു  ദിവസം  കൂടി. ലോക പരിസ്ഥിതി ദിനാഘോഷം വിവിധ പരിപടികളോടേ  സ്കൂളിൽ  ആചരിച്ചു.PTA  EXECUTIVE അംഗം  M.K.MUHAMMED KUNHI വൃക്ഷത്തൈ വിതരണം  ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ A.M. NARAYANAN NAMBOODIRI, മുൻ ഹെഡ് മാസ്റ്റർ  A.V.NARAYANAN MASTER എന്നിവർ സംസാരിച്ചു.


P.K MUHAMMED KUNHI തൈ വിതരണം ഉദ്ഘാടനം ചെയ്യുന്നു.


ഹെഡ് മാസ്റ്റർ  ശ്രീ. A.M.NARAYANAN NAMBOODIRI
മുൻ ഹെഡ് മാസ്റ്റർ ശ്രീ. A.V.NARAYANAN MASTER

Previous Page Next Page Home