BEKAL12237

BEKAL12237


പ്രവേശനോല്‍സവം 2017

Posted: 04 Jun 2017 10:50 AM PDT


                                  
                     ആഹ്ലാദവും,സന്തോഷവും നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ കരിച്ചേരി ഗവ.യു.പി സ്കൂളിലെ പ്രവേശനോല്‍സവം വളരെ മികച്ച രീതിയില്‍ കൊണ്ടാടി.സ്കൂളും,പരിസരവും ഗ്രീന്‍പ്രോട്ടോകോള്‍പാലിച്ചു കൊണ്ട് അലങ്കരിച്ചിരുന്നു.രാവിലെ 9.30ന് പ്രവേശനോല്‍സവത്തിന്റെ ഭാഗമായി വര്‍ണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു.ജനപ്രതിനിധികളും,സാമൂഹ്യ സാംസ്ക്കാരിക -പ്രവര്‍ത്തകരും ,പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും,കുട്ടികളും ഘോഷയാത്രയില്‍ അണിനിരന്നു.ശ്രീ.കെ.എം.മനസിജന്‍ പണിക്കരുടെ നേതൃത്വത്തിലുള്ള  ശിങ്കാരിമേളംഘോഷയാത്രയ്ക്ക് കൂടുതല്‍ മിഴിവേകി.തുടര്‍ന്ന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന സമ്മേളനം നടന്നു.ടി.മധുസൂദനന്‍ നായര്‍ സ്വാഗതം ആശംസിച്ചു.സ്കൂള്‍ പി.ടി.എ പ്രസിഡണ്ട്എ.വേണുഗോപാലന്‍അധ്യക്ഷത വഹിച്ചു.പള്ളിക്കര ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ടി.മുഹമ്മദ് കുഞ്ഞി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സിലെയും,പ്രീപ്രൈമറിയിലേയും കുട്ടികളെ വേദിയിലേക്ക്ആനയിച്ചു.  വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പുതുതായി പ്രവേശനം നേടിയ കുട്ടികള്‍  അക്ഷര
ദീപം തെളിയിച്ചു.പ്രവേശനോല്‍സവ ഗാനം കൈയടിച്ചും, താളമിട്ടും കുട്ടികള്‍ പാടി. പി.ടി.എ
ഏര്‍പ്പെടുത്തിയ പഠനോപകരണങ്ങളും.(ബാഗ്,നോട്ട് പുസ്തകം ,ക്രയോണ്‍സ്,പെന്‍സില്‍ )പള്ളിക്കര
ഗ്രാമ പഞ്ചായത്ത് അനുവദിച്ച തുണി ബാഗും ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.പ്രസന്ന കുമാരി വിതരണം ചെയ്തു.
                           പുതിയ അധ്യയന വര്‍ഷത്തില്‍ സ്കൂളില്‍ നടപ്പിലാക്കുന്ന കാര്യങ്ങളും,രക്ഷിതാക്കള്‍
ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും സീനിയര്‍ അധ്യാപകന്‍ പി.ജനാര്‍ദ്ദനന്‍ വിശദീകരിച്ചു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എ.ബാലകൃഷ്ണന്‍ ,മുന്‍ മെമ്പര്‍ കെ.വി.കൃഷ്ണന്‍ ,കരിച്ചേരി നാരായണന്‍ മാസ്റ്റര്‍
എം.മാധവന്‍ നമ്പ്യാര്‍ എം.കുഞ്ഞിരാമന്‍ നായര്‍,ടി.മാധവന്‍ നായര്‍ ,എം.സുരേന്ദ്രന്‍,എം.കൃഷ്ണന്‍,
കെ.വി.കരുണാകരന്‍ .എം.ബാലചന്ദ്രന്‍,കെ.അംബിക,ടി.ശ്രീമതി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സ്റ്റാഫ് സെക്രട്ടറി കെ.എന്‍ പുഷ്പ ചടങ്ങിന് നന്ദി അറിയിച്ചു.   തുടര്‍ന്ന്  നവാഗതരായ കുട്ടികളെ ഒന്നാം ക്ലാസ്സിലേക്ക് സ്വീകരിച്ചു കൊണ്ടു പോയിപാഠപുസ്തകങ്ങള്‍ വിതരണം ചെയ്തു.ക്ലാസ്സ് പി.റ്റി.എ യോഗം ചേര്‍ന്ന് വിവരശേഖരണ ഫോര്‍മാറ്റ് കൊടുക്കുകയും ചെയ്തു.എല്ലാ ക്ലാസ്ലിന്റെയും ക്ലാസ്സ് പിടിഎ യോഗം അതാത് ക്ലാസ്സില്‍ വച്ച് ചേര്‍ന്നു.പായസ വിതരണവും ഉണ്ടായിരുന്നു.


           

ITSCHOOL KASARGOD

ITSCHOOL KASARGOD


കാഴ്ച പരിമിതര്‍ക്കുള്ള ഐസിടി പരിശീലനം

Posted: 04 Jun 2017 08:56 AM PDT

ജില്ലയിലെ കാഴ്ച പരിമിതര്‍ക്കുള്ള പരിശീലനം , 2017 മെയ് 29, 30, 31 തിയ്യതികളിലായി  കാസര്‍ഗോഡ് ഐ.ടി  അറ്റ് സ്കൂള്‍ ഓഫീസില്‍ വെച്ചു നടന്നു. 16 ഓളം അധ്യാപകര്‍ പങ്കെടുത്തു. പ്രസന്റേഷൻ, വേര്‍ഡ് പ്രൊസസിങ്ങ്, ഓഡിയോ & വീഡിയോ എഡിറ്റിങ്ങ്, ഇന്റര്‍നെറ്റ് എന്നീ മേഖലകളിലായിരുന്നു പരിശീലനം.

Previous Page Next Page Home