കക്കാട്ട്

കക്കാട്ട്


യാത്രയയപ്പും അനുമോദനവും

Posted: 31 Mar 2016 05:09 PM PDT

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന . കെ വി മോഹനന്‍ ,  എ മാധവി, ഇന്ദിരകുഞ്ഞമ്മ എന്നീ അധ്യാപകര്‍ക്കുള്ള  പി.ടി.എ യുടെ  യാത്രയയപ്പ് നടന്നു‌. പഞ്ചായത്ത് മെമ്പര്‍ പി ഗീത ചടങ്ങ് ഉത്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകര്‍ക്ക് പി.ടി.എ വകയുള്ള ഉപഹാരം മെമ്പര്‍ സമര്‍പ്പിച്ചു.ചടങ്ങില്‍‌ വച്ച് കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന /ദേശീയതലങ്ങളില്‍ വിവിധ മേളകളിലും മത്സരങ്ങളിലും കഴിവ് തെളിയിച്ചവര്‍ക്കുള്ള പി.ടി.എ യുടെ ഉപഹാരവും വിതരണം ചെയ്തു. വനിതാ ഫുട്ബോള്‍, നെറ്റ് ബോള്‍, സൈക്കിള്‍ പോളോ, കബഡി, നീന്തല്‍ എന്നിവയിലും സംസ‌്ഥാന സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളകളിലും, സംസ്ഥാന കലോത്സവത്തിലും വിജയികളായവര്‍ക്കും സ്കൗട്ട് ആന്റ് ഗൈഡ്സ് രാഷ്ട്രപതി, രാജ്യപുരസ്കാര്‍ ജേതാക്കളുമടക്കം നൂറ്റ് ഇരുപത്തി ഒന്ന് കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി. രാജന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി രാജഗോപാലന്‍ സ്വാഗതവും കെ.രാജി നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ വിരമിക്കുന്ന അധ്യാപകരെ പരിചയപെടുത്തി. സ്റ്റാഫ് സെക്രട്ടറി കെ.കൃഷ്ണന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് വി.എ. നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL DEVELOPMENT FUND

Posted: 31 Mar 2016 09:27 AM PDT

സ്കൂൾ വികസന ഫണ്ടിലേക്ക് മീനാപ്പിസ് പ്രവാസി കൂട്ടായ്മയും,  ഇക്ബാൽ ആർട്സ് &സ്പോർട്സ്  ക്ലബ്ബും നല്കുന്ന  തുക കാഞ്ഞങ്ങാട് നഗരസഭാ കൌൺസിലർ  ശ്രീമതി  ഖദീജാ ഹമീദിന്റെ സാനിധ്യത്തിൽ SMC പ്രസിഡണ്ട്‌ K.B.KUTTYHAJI യും  ഹെഡ് മാസ്റ്റർ A.M.NARAYANAN NAMBOODIRIയും ചേർന്ന്  ഭാരവാഹികളായ K.K.JAFFER, A.KUNHABDULLA എന്നിവരിൽ നിന്നും ഏറ്റു വാങ്ങി.

Previous Page Next Page Home