ഭാരതവൃക്ഷം.....

 

നാലാംതരത്തിലെ പരിസര പഠനത്തില്‍ ഇന്ത്യ എന്‍റെ രാജ്യം എന്ന പാഠവുമായി ബന്ധപ്പെട്ട് ഈ മരത്തെ എങ്ങനെ പ്രയോജനപ്പെടുത്താം?സുമ ടീച്ചറും കുട്ടികളും ആലോചിച്ചു ...''.ആദ്യം ഇന്ത്യയുടെ പടം മരത്തില്‍ വെക്കാം ''ജനിഷ പറഞ്ഞു ..ശരി ,ഇനിയോ?''ചെറു ശാഖകളെ സംസ്ഥാനങ്ങള്‍ ആക്കാം ''കൃപയുടെ നിര്‍ദേശം .''ഇലകളില്‍ അതതു സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ഭാഷകളും ആവാം ''സജിനയുടെ വക! ...സംസ്ഥാനങ്ങള്‍ ഏതൊക്കെ?ക്രമീകരണം എങ്ങനെ?വേറെ എന്തൊക്കെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്താം?ചര്‍ച്ച സജീവമായി ....ഓരോ ഗ്രൂപ്പും മുമ്പ് കണ്ടെത്തിയ  സംസ്ഥാനങ്ങളുടെ കൂട്ടങ്ങള്‍ (തെക്കന്‍ ,വടക്കന്‍,വടക്കുകിഴക്കന്‍......)തെരഞ്ഞെടുത്തു .ചാര്‍ട്ടും ഭൂപടവും നോക്കി തലസ്ഥാനം ,ഭാഷ ഇവയും കണ്ടെത്തി. കടലാസ് മുറിച്ച് ഇലകളും വള്ളികളും ഉണ്ടാക്കി ,എഴുത്തും തുടങ്ങി. ''ഇനി ക്രമീകരിക്കാം'' ടീച്ചര്‍ പറഞ്ഞു .സംസ്ഥാനങ്ങള്‍ക്കൊപ്പംമരത്തിലെ വള്ളികളായി കേന്ദ്രഭരണ പ്രദേശങ്ങളും പ്രത്യക്ഷപ്പെട്ടു!അങ്ങനെ  എല്ലാവരുടെയും പങ്കാളിത്തത്തോടെ പഠനോപകരണം വളര്‍ന്നു ,പടര്‍ന്നു പന്തലിച്ചു ..ഒപ്പം പുതിയൊരു പേരും ''ഭാരത വൃക്ഷം ''    

    

                                              GFLPS BEKAL    കടപ്പാട് : തീരവാണി

ഉച്ചയൂണിന്റെ പുതിയ പാഠങ്ങള്‍.... 


 ഹയര്‍ സെക്കന്ററി സ്കൂള്‍ ചായ്യോത്ത്
നന്മകള്‍ ഏറെയുള്ള ഒരു ഗ്രാമീണ വിദ്യാലയം .
ഒന്ന് മുതല്‍ ഹയര്‍ സെക്കന്ററി ക്ലാസ്സ് വരെ 1750 നടുത്ത് കുട്ടികള്‍ .എട്ടാം ക്ലാസ് വരെ മാത്രമേ സര്‍ക്കാര്‍ വക ഉച്ച ഭക്ഷണം ഉള്ളു .  ഉച്ച ഭക്ഷണം കഴിക്കാതെ പട്ടിണി കിടക്കുന്ന ചില കുട്ടികള്‍  (8 -12 ) അധ്യാപകരുടെ ശ്രദ്ധയില്‍ പെട്ടു.കാര്യം പി.ടി.എ യില്‍ ചര്‍ച്ചക്ക് വന്നു .എല്ലാവരും കൂട്ടി തീരുമാനിച്ചു .ആവശ്യമുള്ള എല്ലാ കുട്ടികള്‍ക്കും ഭക്ഷണം നല്‍കണം .സാമ്പാറും ചോറും 

ഇത് ഉച്ച പട്ടിനിക്കാരില്ലാത്ത പൊതു വിദ്യാലയം .കൊച്ചു കാര്യമെങ്കിലും ഏറെ മഹത്തരം.
( കടപ്പാട് : കുഞ്ഞോളങ്ങള്‍ )
പുതിയ പഠന രീതിയുടെ ആത്മാവ് ഉള്‍ചേര്‍ത്ത സ്കൂള്‍..
HOLY FAMILY UP SCHOOL , KUMBLA

"ഗ്രൂപ്പ് വര്‍ക്ക് ചെയ്യിക്കണം എന്നുണ്ട്.പക്ഷെ എന്ത് ചെയ്യാന്‍ നാല്പതും അമ്പതും കുട്ടികളല്ലേ ക്ലാസില്‍..പിന്നെ ക്ലാസില്‍ സ്ഥലമില്ല. ."
പല അധ്യാപകരും പറയുന്ന പരാതി.
ഗ്രൂപ്പ് വര്‍ക്ക് ഒരു സംസ്കാരം ആണ്. എനിക്ക് എല്ലാ കുട്ടികളുടെയും അടുത്ത് ചെല്ലാന്‍ കഴിയണം എന്ന് ആഗ്രഹിക്കുന്നത് വലിയൊരു മനസിന്റെ പ്രഖ്യാപനം.
ഓരോ കുട്ടിയും ടീച്ചറുടെ സാന്നിധ്യം പ്രതീക്ഷിക്കണം. സ്നേഹം അനുഭവിക്കണം, സഹായം ഏറ്റു വാങ്ങണം. ഏപ്പോഴും എല്ലാ കുട്ടികളുടെയും ടീച്ചര്‍ എന്ന അവസ്ഥ ക്ലാസ്സില്‍ ഉണ്ടാവണം.
നമ്മുടെ ക്ലാസ് ക്രമീകരണം പലപ്പോഴും അധ്യാപക കേന്ദ്രിതമാണ്.ഗ്രൂപ്പ് പ്രവര്‍ത്തനം അനുവദിക്കുന്നില്ല എന്നത് മാത്രമല്ല പ്രശ്നം
നിര നിരയായി ഒന്നിന് പിറകില്‍ ഒന്നെന്ന രീതിയില്‍ ബഞ്ചുകള്‍ ഇടുമ്പോള്‍ ഒരു മനസാക്ഷിക്കുത്ത് അനുഭവിക്കും ,
ഇട ബഞ്ചില്‍ ഇരിക്കുന്നോര്‍, നടുവില്‍ ഇരിക്കുന്നോര്‍, ഭിത്തിയോട് ചേര്‍ന്നുള്ള ബഞ്ചില്‍ ഉള്ളവര്‍ ...ഇവരൊക്കെ നമ്മുടെ സാമീപ്യം താരതമ്യേന കുറവ് ലഭിക്കുന്ന മഴനിഴല്‍ പ്രദേശ വാസികള്‍.
.
അധ്യാപകരുടെ നിരന്തര വിലയിരുത്തല്‍ നടക്കുംവിധം ക്ലാസ് ക്രമീകരിക്കണം.
ഹോളി ഫാമിലി സ്കൂളില്‍ യു പി വിഭാഗത്തില്‍ നാല്പതും അമ്പതും കുട്ടികളുണ്ട് ഓരോ ക്ലാസിലും.
അവിടെ എല്ലാ കുട്ടികള്‍ക്കും പിന്തുണ ,ശ്രദ്ധ കിട്ടത്തക്ക വിധം ക്ലാസ് ഒരുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. (ഒന്നാം ചിത്രം നോക്കുക.ഒരു ക്ലാസിന്റെ പകുതിഭാഗദൃശ്യം ആണു അത്.)
മൂന്ന്/രണ്ടു ഡസ്കുകള്‍ അടുപ്പിച്ചിട്ട് നാല് /മൂന്ന് വശവും ബഞ്ചുകള്‍ .ചുറ്റി നടന്നെത്താന്‍ വഴിയകലം.
വ്യക്തിഗത പരിഗണനയുടെ അടയാളം.
എല്ലാവര്‍ക്കും പിന്തുണ ഉറപ്പാക്കുന്ന അന്തരീക്ഷം.
പുതിയ പഠന രീതിയുടെ ആത്മാവ് ഉള്‍ചേര്‍ത്ത ക്ലാസ്.

എല്‍ പി ക്ലാസുകളില്‍ നടുത്തളം.
ആവിഷ്കാരങ്ങള്‍ക്കു ഇടം.
പഠന സൗഹൃദം/സമഭാവന..ആരും പിന്നിലല്ല.
പലതിലും മികവു പുലര്‍ത്തുന്ന പല സ്കൂളുകളും തുല്യ പരിഗണനയുടെ ദര്‍ശനം ക്ലാസില്‍ പ്രതിഫലിപ്പിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ട്.
ഈ സ്കൂള്‍ ഒരു പ്രശനത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചതാണ് യു പി ക്ലാസില്‍ നാം കണ്ടത്.

ഓരോ ക്ലാസും കയറി ഇറങ്ങുമ്പോള്‍ എന്തെങ്കിലും പുതുമ, മികവിന്റെ മിന്നല്‍,അന്വേഷണത്തിന്റെ അടയാളം ..ക്ലാസ് പഠന ത്തെളിവുകളായി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍.പ്ലാസ്ടിക് കുപ്പി മുറിച്ചുണ്ടാക്കിയ ത്രാസുകള്‍ ഒരു ഉദാഹരണം.പങ്കാളിത്തത്തിന്റെ ബഹുവചനം.
ഇംഗ്ലീഷ് ക്ലാസില്‍ സൈക്കിള്‍ വരച്ചു നിറം നല്‍കിയാണ്‌ വ്യവഹാര രൂപം പിറന്നത്‌.
കലയും ഭാഷയും ചേര്‍ന്നുള്ള ആവിഷ്കാരം ഒന്നിനൊന്നു മെച്ചം.
കന്നഡ ക്ലാസില്‍ ചെന്നപ്പോള്‍ നാടകം.
ഇവിടം ടീം വര്‍ക്കിന്റെ നല്ല ഉദാഹരണം.എല്ലാ ടീച്ചര്‍മാര്‍ക്കും പുരസ്കാരം നല്‍കണം. അവാര്‍ഡു പ്രഥമ അധ്യാപികയ്ക്ക് നല്‍കി സ്കൂളിനെ ആദരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചു.ഈ സ്കൂള്‍ ഒരു വിശുദ്ധ കുടുംബം തന്നെ.സ്കൂളിന്റെ പേരും മറ്റൊന്നല്ല. ഇനി അടുത്ത ക്ലാസില്‍ പോകണ്ടേ? എച് എം ഓര്‍മിപ്പിച്ചു.
ശരി. ഞാന്‍ വേണുമാഷെ വിളിച്ചു . ഞങ്ങള്‍ ഉത്സാഹത്തോടെ നടക്കുമ്പോള്‍ പറഞ്ഞു.
തന്റെ സ്കൂളിലെ ഓരോ ക്ലാസും വിളിച്ചു കാണിക്കാന്‍ ഈ പ്രഥമ അധ്യ്യപിക കാട്ടുന്ന താല്പര്യത്തെ കുറിച്ച്..
ആ സ്കൂളിലെ ഓരോ അധ്യാപികയും അംഗീകരിക്കപ്പെടണം .
അവരെ പ്രചോദിപ്പിക്കാന്‍ കഴിയണം .
അതിനു ഈ അധ്യാപിക വഴിയൊരുക്കുന്നു..
(തുടരും ഹോളി ഫാമിലി യു പി സ്കൂള്‍ വിശേഷങ്ങള്‍ ...)

( കടപ്പാട് : ചൂണ്ടു വിരല്‍  )
കടപ്പുറം സ്കൂളില്‍ കപ്പയും മീനും...
 
മൂന്നാംക്ലാസ്സില്‍ നിരന്തരവിലയിരുത്തലിന്റെ ഭാഗമായി ക്ലാസ് പി.ടി.എ യോഗം നടക്കുകയാണ്...നാടന്‍ വിഭവങ്ങളുടെ മേന്മകള്‍ കാണിച്ച്‌ കുട്ടികള്‍ തയ്യാറാക്കിയ പോസ്ടറുകള്‍ രക്ഷിതാക്കള്‍ക്കു മുന്നില്‍ നിരത്തി...ക്ലാസ്സില്‍ വച്ച് അധ്യാപികയും കുട്ടികളും ചേര്‍ന്ന് അവില്‍ കുഴച്ച കാര്യവും ചര്‍ച്ച ചെയ്യപ്പെട്ടു.ഒപ്പം കുട്ടികള്‍ കണ്ടെത്തിയ നാടന്‍ വിഭവങ്ങളുടെ നീണ്ട പട്ടികയും!ഇതിനിടയില്‍ ബി.ആര്‍.സി ട്രെയിനറായ ആനന്ദന്‍ മാഷ്‌ പറഞ്ഞു...."ഈ ക്ലാസിലെ അമ്മമാരുടെ വക ഒരു നാടന്‍ വിഭവം തയ്യാറാക്കി കുട്ടികള്‍ക്ക് കൊടുത്താലോ?"നിര്‍ദേശം എല്ലാവരും അംഗീകരിച്ചു.കടപ്പുറത്തെ ഇഷ്ട വിഭവമായ കപ്പയും മീനും തന്നെയാവട്ടെ..."മൂന്നാംക്ലാസ്സുകാര്‍ക്ക് മാത്രം പോര.എല്ലാ കുട്ടികള്‍ക്കും കൊടുക്കണം",ഹെഡ് മാസ്റ്റര്‍    ഇടപെട്ടു....മുഴുവന്‍ ഉത്തരവാദിത്തവും അമ്മമാര്‍ഏറ്റെടുത്തു.....ഗാന്ധിജയന്തിദിനത്തിലാണ് പാചകം.തലേദിവസം തന്നെ 50 കിലോ കപ്പയും പാചകത്തിനാവശ്യമായ മറ്റു സാധനങ്ങളും സ്കൂളിലെത്തി.രണ്ടാം തീയതി രാവിലെ തോണിക്കാര്‍ ഒരു വട്ടി നിറയെ മീനും സ്കൂളിലെത്തിച്ചു! (പണം വാങ്ങാതെ)...പത്തുമണിക്കുതന്നെ അമ്മമാരെല്ലാവരും സ്കൂളിലെത്തി...പാചകത്തിനുള്ള ഒരുക്കം തുടങ്ങി...സമയം 12 മണി....കപ്പയും മീനും റെഡി!കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അമ്മമാര്‍ തന്നെ വിളമ്പി.ഹായ്,എന്തു രുചി !
കടപ്പാട് : തീരവാണി , GFLPS BEKAL
2010 ഒക്ടോബര്‍ 2 -8 
ഗ്രാമ ശുചിത്വ വികസന വാരം 
വീട് , വിദ്യാലയം, പരിസരം  ശുചിത്വത്തിന്റെ പുതിയ പാഠങ്ങള്‍ തീര്‍ത്ത് നമുക്കും ഈ കൂട്ടായ്മയില്‍ പങ്ക് ചേരാം .
ശുചിത്വ വിദ്യാലയം ഒരു സ്വപ്നമല്ല .സ്കൂളുകളില്‍ ശുചിത്വ സേനകള്‍ രൂപികരിച്ച് 'തെളിമ ' പ്രവര്‍ത്തനങ്ങള്‍ താല്പര്യപൂര്‍വ്വം നടപ്പിലാക്കി പുതിയ മാതൃകകള്‍ തീര്‍ക്കാന്‍ നമുക്ക് ഒന്നായ്‌ മുന്നേറാം . വ്യക്തി ശുചിത്വത്തില്‍ നിന്നും തുടങ്ങാം . വൃത്തിയും വെടിപ്പുമുള്ള ക്ലാസ് മുറികള്‍ ,വിദ്യലയന്തരീക്ഷം -ശുചിത്വ വാരത്തില്‍ ഇതാണ് നമ്മുടെ  ലക്‌ഷ്യം 
പ്ലസ്ടിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് മാത്രമേ നമുക്ക് ലക്‌ഷ്യം നേടാന്‍ കഴിയൂ. പ്ലാസ്റ്റിക്‌ ഫ്രീ ക്യാമ്പസ്‌ ,എല്ലാവരും മഷി പേന ഉപയോഗിക്കുന്ന വിദ്യാലയം മാതൃകകള്‍ നമുക്ക് മുന്നിലുണ്ട് .
                         നിരന്തര വിലയിരുത്തല്‍....
 
നിരന്തരവിലയിരുത്തല്‍ പഠനത്തോടൊപ്പം തന്നെ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണല്ലോ...ക്ലാസ്സുമുറിയില്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന അന്വേഷണത്തിലായിരുന്നു അധ്യാപികമാരെല്ലാവരും ...സഹായത്തിനു ബി.ആര്‍.സി.ട്രെയിനറായ ആനന്ദന്‍ കൂടിയെത്തിയപ്പോള്‍ പ്രവര്‍ത്തനങ്ങളെല്ലാം ചിട്ടയായി.. സ്വയം വിലയിരുത്തല്‍ ,പരസ്പരം വിലയിരുത്തല്‍ എല്ലാം ഭംഗിയായി നടന്നു ..പഠനത്തെളിവുകളായി കുട്ടികളുടെ ഉല്‍പ്പന്നങ്ങളും ..പിന്നെ ഒട്ടും മടിച്ചില്ല .ക്ലാസ് പി.ടി.എ.യോഗം വിളിച്ചു ..അധ്യാപികയുടെ ക്ലാസ്സും കുട്ടികളുടെ പ്രതികരണങ്ങളും അവരുടെ ഉല്‍പ്പന്നങ്ങളും എല്ലാം കണ്ടപ്പോള്‍ രക്ഷിതാക്കളും സമ്മതിച്ചു ...ഇതുതന്നെയാണ് പഠനം ...ഇതുതന്നെയാണ് വിലയിരുത്തലും ... GFLPS BEKAL
Previous Page Next Page Home