കക്കാട്ട്

കക്കാട്ട്


ക്ലാസ് പി ടി എ യോഗം

Posted: 08 Jul 2016 08:52 PM PDT

പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ജൂലൈമാസത്തെ യോഗം 12ന് (ചൊവ്വ) മൂന്നുമണിക്ക്ചേരുന്നു. ജൂണ്‍മാസപരീക്ഷയിലെ കുട്ടികളുടെ
പ്രകടനത്തിന്‍റെവിലയിരുത്തലു൦ ഭാവിപ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഉണ്ടാക്കലുമാണ് പ്രധാനപ്പെട്ട വിഷയം. അധ്യാപകര്‍ നടത്തിയ
ഗൃഹസന്ദര്‍ശനത്തിന്‍റെ അനുഭവങ്ങള്‍ പങ്കിടുകയും ചെയ്യും. പഠനകാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ പ്രത്യേകയോഗവും നടക്കും.  ജൂലൈമാസാവസാനം മിഡ്-ടേം പരീക്ഷ നടത്തുന്നുണ്ട്.

ഉച്ചക്കൂട്ട൦/ the midday assembly

Posted: 08 Jul 2016 08:05 PM PDT

ഈ ജൂണ്‍മാസം രണ്ടാമത്തെ ആഴ്ച്ചയാണ് കക്കാട്ട് സ്കൂളില്‍ 'ഉച്ചക്കൂട്ട'ത്തിനു തുടക്കമായത്.എല്ലാ സ്കൂള്‍ദിനങ്ങളിലും ഉച്ചയൊഴിവുസമയത്ത് അപ്പര്‍ പ്രൈമറി കുട്ടികളുടെ ഈ സംഗമം നടക്കുന്നു --1.15മുതല്‍1.45 വരെ.കുട്ടികള്‍ക്ക് സംസാരിക്കുവാനുള്ള , കഥയും അനുഭവങ്ങളും പറയാനുള്ള,ഭാവനാസഞ്ചാരങ്ങള്‍ നടത്താനുള്ള,വാക്കുകൊണ്ടുള്ള കളികള്‍കളിക്കാനുള്ള,പാടാനുള്ള, സംവാദം നടത്താനുള്ള,ചോദ്യങ്ങള്‍ ഉന്നയിക്കുവാനുള്ള,ചിത്രം വരക്കുവാനുള്ള,ഇതിനെപ്പറ്റിയെല്ലാം
അഭിപ്രായങ്ങള്‍ പറയാനുള്ള വേദിയാണ് 'ഉച്ചക്കൂട്ട൦'. അനൌപചാരികമാണ്അത്. വിഷയപരിധിയില്ല.
ഭാഷാശേഷി കൂട്ടുക,ആവിഷ്ക്കാരത്തിനു സ്ഥലവും സമയവും ഒരുക്കുക,എല്ലാ കുട്ടികള്‍ക്കും പരിഗണന കിട്ടുക,ജനാധിപത്യ
സംസ്ക്കാരം എന്തെന്ന് തിരിച്ചറിയുക,സര്‍ഗാത്മകതയുടെ രുചിയറിയുക --'ഉച്ചക്കൂട്ടം' ഇതൊക്കെ ഉന്നം വെക്കുന്നുണ്ട്.
ഒരു ഹാന്‍ഡ്‌ മൈക്ക് ഇതിനായി വാങ്ങി.അദ്ധ്യാപകരുടെ പരിമിതമായ മേല്‍നോട്ടത്തില്‍ ഈ കൂട്ടിരിപ്പ് മുടക്കമില്ലാതെ എല്ലാ സ്കൂള്‍ദിവസങ്ങളിലും നടക്കുന്നു. ഓരോ ദിവസവും അഞ്ച്, ആറ്, ഏഴ്--ഇങ്ങനെ ഓരോക്ലാസ്. ആ ക്ലാസിലെ എല്ലാ ഡിവിഷനുകളിലെയു൦ കുട്ടികള്‍ ഒന്നിച്ച്. സ്കൂള്‍ ഓഡിറ്റൊറിയമാണ് സ്ഥിരം വേദി. സ്കൂള്‍മരങ്ങളും ചെടികളും ശില്‍പ്പങ്ങളുമൊക്കെ നിത്യസാക്ഷികള്‍.

'ഉച്ചക്കൂട്ട'ത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം ജൂലായ് 15 (വെള്ളി) 1.15ന്കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ്കുമാര്‍ നിര്‍വഹിക്കും. വി. രാജന്‍( പ്രസിഡന്‍റ്,പിടിഎ )
ഡോ.എം. കെ. രാജശേഖരന്‍(പ്രിന്‍സിപ്പല്‍) തുടങ്ങിയവര്‍ കൂടി ചടങ്ങില്‍ പങ്കെടുക്കും.
വായനയുടെ വാക്കുകള്‍/ പാനല്‍ ഷോ

Posted: 08 Jul 2016 09:49 AM PDT

പത്രക്കുറിപ്പ്
 പാനലുകളുമായി കുട്ടികള്‍

  •                                                  പാനലുകളില്‍ ഒന്ന്                                                                                                                                                                                                                                                               
  ചിത്രമെഴുത്ത്‌: ശ്യാമ ശശി.                                                    
( പാനല്‍ഷോയുടെ 
ഡിജിറ്റല്‍പതിപ്പ്
കെ.സന്തോഷ്‌
തയ്യാറാക്കിവരുന്നു.
വൈകാതെ പോസ്റ്റുചെയ്യാം)
Previous Page Next Page Home