കക്കാട്ട്

കക്കാട്ട്


പ്ലാസ്റ്റിക് വില്ലനെ തൂക്കിലേറ്റി കക്കാട്ടെ കുട്ടികൾ

Posted: 01 Jan 2020 09:00 AM PST

  ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും നിരോധിച്ച സംസ്ഥാന സർക്കാരിന്റെ ഉത്തരവ് പ്രാബല്യത്തിൽ വന്ന പുതുവർഷദിനത്തിൽ ജി.എച്ച്.എസ്.എസ്.കക്കാട്ടെ കുട്ടികൾ നടത്തിയ വേറിട്ട പരിപാടി ശ്രദ്ധേയമായി. സ്കൂളിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ഇവ ഉപയോഗിച്ച് മനുഷ്യക്കോലമുണ്ടാക്കി പരസ്യ വിചാരണ നടത്തി തൂക്കിലേറ്റുകയും ചെയ്തു.തുടർന്ന് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുക്കുകയും റാലി സംഘടിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ  പി വിജയൻ , സീനിയർ അസിസ്റ്റൻറ്  കെ പ്രീത ,ശ്യാമ ശശി, സുധീർ കുമാർ, ഹരി നാരായണൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.രാവിലെ നടന്ന അസംബ്ലിയില്‍ കുട്ടികള്‍ പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞ എടുത്തു.
GHS KALICHANADUKKAM

GHS KALICHANADUKKAM


കൈനിറയെ സമ്മാനവുമായി നവവത്സരദിനത്തിൽ

Posted: 01 Jan 2020 06:24 AM PST

കൈ നിറയെ സമ്മാനവുമായി നവവത്സരദിനത്തിൽ ..
പുതുവത്സരദിനത്തിൽ മുഴുവൻ സ്റ്റാഫ് അംഗങ്ങൾക്കും കൈ നിറയെ സമ്മാനങ്ങൾ നല്കി ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം. സ്റ്റാഫ് അംഗങ്ങളുടെ വകയായുള്ള പുതുവത്സര പരിപാടികൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെൂട്ടറി പി.വി.പത്മനാഭൻ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് എം.വി.ആശ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വെച്ച് മികച്ച സേവനത്തിന് ഓഫീസ് സ്റ്റാഫ് അംഗം കെ രവിയെ അനുമോദിച്ചു.

പ്ലാസ്റ്റിക് മുക്ത ക്യാമ്പസിലേക്ക് ഒരു ചുവട്

Posted: 01 Jan 2020 06:21 AM PST

പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസിലേക്ക് ഒരു ചുവട് .
കാലിച്ചാനടുക്കം:
പുതുവർഷം പ്ലാസ്റ്റിക്ക് മുക്ത ക്യാമ്പസാക്കണം എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അവശേഷിക്കുന്ന മുഴുവൻ പ്ലാസ്റ്റിക്കും ശേഖരിച്ച് പുതിയ വർഷത്തെ വരവേല്ക്കാനൊരുങ്ങുകയാണ് കാലിച്ചാനടുക്കം സ്ക്കൂൾ.പി ടി എ അംഗങ്ങളും പ്രധാനാധ്യാപകനും അധ്യാപകരും നേതൃത്വം നൽകി.

Previous Page Next Page Home