കുട്ടികളോട് പറയാന്‍ ഇനി സതിക്ക് സ്വന്തം കഥകളും....


കിടന്നിടത്തുനിന്ന്സ്വന്തമായി എഴുന്നേല്‍ക്കാനോ, നിവര്‍ന്ന് നില്‍ക്കാനോകഴിയാതെ സ്‌പൈനല്‍ മസ്‌ക്കുലര്‍ അട്രോഫി എന്നരോഗം ബാധിച്ച് ശരീരം തളര്‍ന്ന പൊള്ളപ്പൊയിലിലെഎം.വി. സതി (30)ക്ക് കുട്ടികളോട് പറയാന്‍ ഇനിസ്വന്തം കഥകളും! തളര്‍ന്ന ശരീരത്തിന്റെ വയ്യായ്കയെവായനയിലൂടെ തോല്‍പ്പിച്ച സതി എഴുതിയ 14 കഥകളുടെ സമാഹാരം 'ഗുളിക വരച്ച ചിത്രങ്ങള്‍' ഞായറാഴ്ച പ്രകാശനം ചെയ്യും. സതിയുടെനിസ്സഹായമായ ജീവിതത്തിലെ വായനയുടെ വെളിച്ചംപത്രങ്ങളിലൂടെ അറിഞ്ഞ മലപ്പുറം സ്വദേശിയുംഗള്‍ഫുകാരനുമായ പി.ടി. ഷുക്കൂറാണ് രചനകള്‍പുസ്തകരൂപത്തിലാക്കുന്നത്.

സ്വന്തം ജീവിതാനുഭവങ്ങളെ കഥയിലൂടെ കോര്‍ത്തിണക്കി അവതരിപ്പിക്കുന്ന സതി മൂന്നാം തരത്തിലെ മലയാളംകേരള പാഠാവലിയുടെ രണ്ടാം ഭാഗത്തിലെ ഒരു പാഠമാണ്. ''വായിച്ച്... വായിച്ച്... വേദന മറന്ന്...'' എന്നതലക്കെട്ടിലാണ് സതിയുടെ അഭിമുഖം ഉള്ളത്. പാര്‍ശ്വവത്കരിക്കപ്പെടുന്ന വിഭാഗത്തിലെ മൂന്ന്പാഠങ്ങളിലൊന്നാണ് സതിയുടെ ജീവിതം. പത്രവാര്‍ത്തയിലൂടെ അറിഞ്ഞാണ് എസ്.സി.ഇ.ആര്‍.ടി. സതിയുടെജീവിതഭാഗമായ വായനയെ പുസ്തകത്തിനായി തിരഞ്ഞെടുത്തത്.

2009ല്‍ സംസ്ഥാനത്തെ 793 സ്‌കൂളുകളാണ് സതിക്ക് ആശ്വാസം പകര്‍ന്ന് കത്തെഴുതിയത്. 2010ല്‍ 639 സ്‌കൂളും. മൂന്നാം തരത്തിലെ പതിനായിരം കുട്ടികള്‍ ഇതുവരെ സതിക്ക് കത്തെഴുതിയിട്ടുണ്ട്. സതി തിരിച്ച്മുഴുവന്‍ സ്‌കൂളിനും മറുപടി നല്‍കുകയും ചെയ്തു.
2400ലധികം പുസ്തകങ്ങള്‍ വായിച്ച സതിക്ക് കൂട്ടിന് പൊള്ളപ്പൊയില്‍ സ്‌കൂളിലെ കുട്ടികളുംഅയല്‍വീടുകളിലെ കുരുന്നുകളും എത്തും, കഥകേള്‍ക്കാന്‍.
സിവിക് കൊടക്കാടിന്റെയും എം.വി. പാട്ടിയുടെയും മകളാണ് സതി. പൊള്ളപ്പൊയില്‍ ബാലകൈരളി ഗ്രന്ഥാലയത്തില്‍ വച്ച് ഞായറാഴ്ച രണ്ട്മണിക്ക് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള പുസ്തകം പ്രകാശനം ചെയ്യും. കെ. കുഞ്ഞിരാമന്‍എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.


( കടപ്പാട് : ചൂണ്ടുവിരല്‍ )
Previous Page Next Page Home