പെണ്മ

പെണ്മ


യാത്രകളുടെ തുടക്കം കുറിച്ച്........യാത്ര പറയലിന്റെ വേദനയേറ്റ്...........

Posted: 23 Mar 2015 10:34 AM PDT


വര്‍ണ്ണവസന്തങ്ങളെ ഓര്‍മ്മകളിലൊളിപ്പിച്ച് വേര്‍പിരിയിലിന്റെവഴിത്താരകളിലൂടെ.......

ജീവിതത്തിന്റെസൗന്ദര്യങ്ങളെ എന്നെന്നുംതാലോലിക്കുന്നതിനും ഗൃഹാതുരതയോടെ നെഞ്ചേറ്റുന്നതിനും ഓര്‍മ്മകളെതഴുകിയുണര്‍ത്തുന്നതിന്നുംകൊതിക്കുന് ഒരേയോരുകാലമാണ് സ്ക്കൂള്‍വിദ്യാഭ്യാസകാലം ഇണങ്ങിയും പിണങ്ങിയും കുസൃതി കാണിച്ചുംകുറുമ്പുകാണിച്ചും നടക്കാവുന്നനിഷ്കളങ്കബാല്യത്തിന്റെ സുവര്‍ണ്ണരാജികള്‍തെളിയുന്ന ഭൂമിക അതിനും കാലം ഒരു യവനിക ഒരുക്കിവയ്ക്കുന്നു പത്താംതരം.
തിരികെ കിട്ടാത്ത യവനികയ്ക്കപ്പുറത്തേക്ക് ആ വസന്തത്തെ ഒളിപ്പിച്ചിരുത്താനുള്ള
ഇടം.മാര്‍ച്ച് മാസം അതിനുള്ള പുതുപിറവിയെ ആനയിച്ചെത്തിക്കുന്നു.ഓര്‍മ്മകളെ
 വസന്തച്ചാര്‍ത്തണിയിക്കാന്‍ വീണ്ടുമൊരു മാര്‍ച്ച് .വേര്‍പാടിന് കൂടൊരുക്കി, 
അകലങ്ങളിലേക്ക് പിരിച്ചയക്കാന്‍ ഓടിയടുക്കുന്ന മാസം.ഒരിക്കലും വരരതെന്ന് ആഗ്രഹിച്ചുപോകുന്ന മാസം.എങ്കിലും അനിവാര്യതയെ ആര്‍ക്ക് തട്ടിമാറ്റാന്‍ പറ്റും.അരുതെന്ന് വിലക്കുവാനല്ലാതെ..........കൊതിക്കുവാനല്ലാതെ.......
പത്താം തരത്തിലെത്തിയ സ്നേഹസൗഹൃദങ്ങള്‍ വേര്‍പിരിയലിന് തയ്യാറാകുന്ന
സെന്റ് ഓഫ് ചടങ്ങുകളില്‍ നിന്ന് ചില സ്നേഹചിത്രങ്ങള്‍.ജിവിഎച്ച് എസ് എസ്
ഫോര്‍ ഗേള്‍സിലെ പ്രധാനധ്യാപകരും പിടിഎ അംഗങ്ങളും ഭാരവാഹികളും അധ്യാപകരും പത്താം തരം വിദ്യാര്‍ഥികളൊരുക്കിയ യാത്രപറയല്‍ ചടങ്ങില്‍ സംബന്ധിച്ച നിമിഷങ്ങളിലൂടെ..............
<embed type="application/x-shockwave-flash" src="https://photos.gstatic.com/media/slideshow.swf" width="600" height="600" flashvars="host=picasaweb.google.com&hl=en_GB&feat=flashalbum&RGB=0x000000&feed=https%3A%2F%2Fpicasaweb.google.com%2Fdata%2Ffeed%2Fapi%2Fuser%2F118209743222010814854%2Falbumid%2F6129483071519648545%3Falt%3Drss%26kind%3Dphoto%26hl%3Den_GB" pluginspage="http://www.macromedia.com/go/getflashplayer"></embed>

No comments:

Post a Comment

Previous Page Next Page Home