കക്കാട്ട്
കക്കാട്ട് |
| Posted: 16 Nov 2019 08:40 AM PST |
| Posted: 16 Nov 2019 08:36 AM PST |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
GHS PULLUR ERIYA
GHS PULLUR ERIYA |
| Posted: 16 Nov 2019 08:15 AM PST "വിദ്യാലയം പ്രതിഭകളോടൊപ്പം ......"14/11/2019പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന'വിദ്യാലയം പ്രതിഭകളോടൊപ്പം'എന്ന പരിപാടിക്ക് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളില്‍ തുടക്കമായി.പ്രശസ്ത തബല,കീബോര്‍ഡ്, വാദ്യോപകരണ വിദഗ്ദ്ധന്‍ ശ്രീ. ശിവരാജ് ഇരിയയുടെ വീട്ടിലെത്തി ഒരു കൂട്ടം അധ്യാപകരും വിദ്യാര്‍ത്ഥികളും അദ്ദേഹവുമായി സംവദിച്ചു. സ്കൂള്‍ ലീഡര്‍ ലുലു മര്‍ജാന പൂച്ചെണ്ട് നല്‍കി ആദരിച്ചു. സംഗീതത്തെക്കുറിച്ചും വിവിധ വാദ്യോപകരണങ്ങളെക്കുറിച്ചുമുള്ള കുട്ടികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം വിശദമായ മറുപടി നല്‍കി. 8-ാം തരത്തിലെ ശിവരജ്ഞിനിയുടെ 'ഹരിവരാസന'ത്തിന് ഒപ്പം തബല വായിച്ച് കുട്ടികളുടെ ആഗ്രഹം അദ്ദേഹം സഫലമാക്കി.തുടര്‍ന്ന് തബലയും കീബോര്‍ഡും മാറിമാറി ഉപയോഗിച്ചു കൊണ്ട് കുട്ടികളെ വിസ്മയഭരിതരാക്കി.ചെറുപ്പത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങണമെന്നും മനസ്സില്‍ സംഗീതം ഉള്ളവര്‍ക്ക് ജീവിതത്തിലെ ഏതു പ്രതിസന്ധി ഘട്ടത്തിലും അത് ആശ്വാസമരുളുമെന്നും അദ്ദേഹം കുട്ടികള്‍ക്ക് സന്ദേശം നല്‍കി.വേറിട്ട അനുഭവം സമ്മാനിച്ച ശ്രീ.ശിവരാജിനും അതിനവസരമൊരുക്കിയ വിദ്യാഭ്യാസ വകുപ്പിനും നന്ദി പറഞ്ഞു കൊണ്ടാണ് കുട്ടികള്‍ മടങ്ങിയത്. |
| You are subscribed to email updates from GHS PULLUR ERIYA. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
പ്രതിഭയോടോപ്പം
പ്രതിഭയെ തേടി കുംടികാന സ്കൂളിലെ വിദ്യാർത്ഥികൾ
ബദിയടുക്ക:
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന വിദ്യാലയം
പ്രതിഭകൾക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി കുണ്ടികാന എ എസ് ബി സ്കൂളിലെ
അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളും പ്രശസ്ത നാടക നടനും
നാടൻപാട്ടു കാരനുമായ ശങ്കര സ്വാമി കൃപ യുടെ ഗൃഹസന്ദർശനം നടത്തി.
മുതിർന്ന അധ്യാപകൻ ടി ഓ ഉണ്ണികൃഷ്ണൻ, പിടിഎ പ്രസിഡണ്ട് ജസ്റ്റിൻ ജോസ് തുടങ്ങിയവർ പൂച്ചെണ്ട് നൽകി അദ്ദേഹത്തെ ആദരിച്ചു.എസ് ആർ ജി കൺവീനർ കൃഷ്ണൻ നമ്പൂതിരി അധ്യാപകരായ സുദർശന ശരത് കുമാർ മുകാംബിക എന്നിവർ സംഘത്തിന് നേതൃത്വം നൽകി.
വിദ്യാർത്ഥികളോടൊപ്പം തൻറെ ദീർഘകാലത്തെ അനുഭവങ്ങൾ വളരെ സന്തോഷത്തോടെയും നിറമനസ്സോടെയും ശങ്കര സ്വാമി കൃപ അവതരിപ്പിച്ചു
നാടൻ
പാട്ട് , നാടകം, നാടൻ വാദ്യോപകരണങ്ങൾ, നാടക സംവിധാനം, സാംസ്കാരികം എന്നീ
മേഖലകളിൽ ശോഭിച്ച മഹൽ വ്യക്തിത്വമാണ് ശങ്കര സ്വാമി കൃപ എന്ന്
തെളിയിക്കുന്നതായിരുന്നു സംഗമം.അഖിലഭാരത മോകേര രത്ന
അവാർഡ്, കർണാടക ജ്ഞാന പഥ രസ അവാർഡ്, അഖിലഭാരത ലോക കലാശ്രീ പുരസ്കാരം
എന്നിങ്ങനെ വ്യത്യസ്ത അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ
കഴിവുകൾ കണ്ടെത്തി കഠിനാധ്വാനം ജീവിതശൈലി ആക്കിയാൽ ശങ്കര സ്വാമി കൃപ
യെപ്പോലെ ഭാവി യിൽ നിങ്ങളും ആദരണീയ വ്യക്തിത്വങ്ങളായി മാരാനാകുമെന്ന്
അധ്യാപകർ വിദ്യാർത്ഥികളെ ഉപദേശിച്ചു
GHS PULLUR ERIYA
GHS PULLUR ERIYA |
| Posted: 14 Nov 2019 10:05 AM PST ശിശുദിനത്തില്‍ ഭിന്നശേഷിക്കാരായ സഹപാഠികളുടെ ഭവന സന്ദര്‍ശനം നടത്തി ഇരിയയിലെ കുട്ടികള്ശിശുദിനത്തില് ഭിന്നശേഷിക്കാരായ സഹപാഠികളെ ചേര്‍ത്തുപിടിച്ച് പുല്ലൂര്‍ ഇരിയയിലെ കുട്ടികള്‍. ഒന്നാം ക്ലാസുകാരന്‍ ആദിത്യുവും പത്താം ക്ലാസുകാരന്‍ പ്രവീണും എന്‍ഡോസള്‍ഫാന്‍ ബാധിതരാണ്. സ്കൂളില്‍ വരാന്‍ സാധിക്കുന്നത് വല്ലപ്പോഴും മാത്രം. ആദിത്യുവിന്റെ വയമ്പിലെ വീട്ടിലെത്തി ക്ലാസധ്യാപികയും കുട്ടികളും മധുരവും റോസാപ്പൂവും നല്‍കി ശിശുദിനാശംസകളറിയിച്ചു.പ്രവീണിന്റെ സായി ഗ്രാമത്തിലെ വീട്ടിലെത്തിയാണ് കുട്ടികള്‍ ശിശുദിനാശംസകള്‍ നേര്‍ന്നത്.ഇവരും ഇവരെപ്പോലുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്നും അവരെ ചേര്‍ത്തു പിടിച്ച് ഒപ്പം നടത്തേണ്ട ചുമതല നമ്മുടേതാണെന്നുമുള്ള നല്ല പാഠം സമൂഹത്തിനു നല്‍കുകയാണ് ഇരിയയിലെ കുട്ടികള്‍. |
| Posted: 14 Nov 2019 09:12 AM PST ശിശുദിനാഘോഷം14/11/2019ജവഹര്‍ ലാല്‍നെഹ്റുവിന്റെ 130-ാം ജന്‍മദിനവും ശിശുദിനവും സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയില്‍ ഹെഡ്മിസ്ട്രസും പി ടി എ പ്രസിഡണ്ടും കുട്ടികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. നെഹ്രുത്തൊപ്പി ധരിപ്പിച്ചും റോസാപ്പൂക്കള്‍ നല്‍കിയും പ്രീ പ്രൈമറിയിലെ 43 കുട്ടികളെയും അലങ്കരിച്ച് ആദരിച്ചു. മുഴുവന്‍ കുട്ടികള്‍ക്കും മധുരപലഹാരം വിതരണം ചെയ്തു. എക്സൈസ് വകുപ്പ് നടപ്പാക്കുന്ന വിമുക്തി - ലഹരിമുക്ത കേരളം പദ്ധതിയുടെ ബാഡ്ജുകള്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. തുടര്‍ന്ന് ഇരിയ ടൗണിലേക്ക് റാലിയും നടത്തി. അധ്യാപകര്‍, പി ടി എ,എംപിടിഎ കമ്മിറ്റി അംഗങ്ങള്‍, രക്ഷിതാക്കള്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രീ പ്രൈമറി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ മത്സരങ്ങളും സമ്മാനദാനവും നടന്നു. |
| You are subscribed to email updates from GHS PULLUR ERIYA. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
കക്കാട്ട്
കക്കാട്ട് |
| Posted: 12 Nov 2019 08:40 AM PST |
| Posted: 12 Nov 2019 08:39 AM PST |
| Posted: 12 Nov 2019 08:30 AM PST |
| മാളവിക ഇന്ത്യന്‍ ക്യാമ്പിലേക്ക് Posted: 12 Nov 2019 08:23 AM PST കല്‍ക്കത്തയില്‍ നവംമ്പര്‍ 11മുതല്‍ 19 വരെ ഓള്‍ ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും FSDL ഉം സംയുക്തമായി 2020 അണ്ടര്‍ 17വനിത ലോകകപ്പിന്റെ തയ്യാറെടുപ്പിന് മുന്നേടിയായി നടത്തുന്ന ഇന്ത്യന്‍ കോച്ചിംങ്ങ് ക്യാമ്പിനും വനിതാ ടൂര്‍ണ്ണമെന്റിനും കേരളത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളില്‍ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി മാളവികയും |
| You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
| Google, 1600 Amphitheatre Parkway, Mountain View, CA 94043, United States | |
Subscribe to:
Posts (Atom)




























