കക്കാട്ട്

കക്കാട്ട്


സബ്‍ജില്ലാ സയന്‍സ് സെമിനാര്‍

Posted: 12 Aug 2017 10:23 AM PDT

ഹൊസ്ദുര്‍ഗ് സയന്‍സ് ക്ലബ്ബ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബി ആര്‍ സി ഹൊസ്ദുര്‍ഗില്‍ വച്ച്നടന്ന  സബ്‍ജില്ലാ സയന്‍സ് സെമിനാറില്‍ 9A ക്ലാസ്സിലെ അനന്യ ഭാസ്ക്കരന്‍ രണ്ടാം സ്ഥാനം നേടി.

മരങ്ങളുടെ സ്കൂള്‍ :: ഡോക്യുമെന്‍ടറി

Posted: 12 Aug 2017 08:12 AM PDT

കക്കാട്ട് സ്കൂള്‍ വളപ്പിലെ മുപ്പത്തഞ്ചിലധികം തരം മരങ്ങളെ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്‍ടറി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. എട്ടേക്കര്‍ വരുന്ന സ്കൂള്‍ വളപ്പില്‍ മണ്ണ് ഇല്ല.ലാറ്ററൈറ്റ് പറയാണ്. എങ്കിലും പച്ചപ്പ്‌ പകരുന്ന നിരവധിമരങ്ങള്‍ ഉണ്ട്. നാട്ടു മരങ്ങളുംമറുനാടന്‍ മരങ്ങളും ഉണ്ട്.നട്ടുവളര്‍ത്തിയവയും താനേമുളച്ചുവളര്‍ന്നവയും .
മരങ്ങളുടെ ശാസ്ത്രീയമായ അറിവുകളും സാംസ്കാരികപ്രത്യേകതകളുംസമന്വയിപ്പിച്ചുകൊണ്ടാണ് ഡോക്യുമെന്‍ടറി ഒരുക്കിയത്. മുപ്പതോളം സ്കൂള്‍കുട്ടികള്‍ പങ്കാളികളായി.
മരങ്ങളുടെ സ്കൂള്‍ എന്നാണ് പേര്.



ഗവേഷണം: കെ.പുഷ്പലത
സംഘാടനം: കെ.തങ്കമണി., ശ്യാമ ശശി, പി.എസ് അനിൽകുമാർ
സഹകരണം:
സീ- നെറ്റ് ടെലി ചാനൽ ,നീലേശ്വരം




G H S S Patla

G H S S Patla


വിദ്യാരംഗം സർഗത്സവം. ചിത്രങ്ങൾ

Posted: 10 Aug 2017 08:20 PM PDT

വിദ്യാരംഗം

Posted: 10 Aug 2017 08:17 PM PDT

കാസർകോട് ഉപജില്ല വിദ്യാരംഗം സർഗോത്സവം പട്ല ഗവ. ഹയർ സെക്കണ്ടറി സൂളിൽ സമാപിച്ചു. കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം, കാവ്യാലാപനം, നാടൻ പാട്ട് എന്നീ ഇനങ്ങളിലായി നാനൂറിലധികം കുട്ടികൾ പങ്കെടുത്തു. മധൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മാലതി സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം  മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായഎം എ മജീദ്, പുഷ്പ പി.റ്റി.എ.പ്രസിഡണ്ട്  കെ. എം സയിദ് എ ഇ ഒ  എൻ നന്ദികേശൻ പ്രധാനാധ്യാപിക കുമാരി റാണി എസ് എം സി . ചെയർമാൻ സി. എച്ച  അബൂബക്കർ റവന്യു ജില്ലാ കൺവീനർ സന്തോഷ് സക്കറിയ ഉപ ജില്ലാ കൺവീനർ കെ ശ്രീകുമാർ എന്നിവർ സംസാരിച്ചു.

Posted: 10 Aug 2017 08:13 PM PDT

ജി എല്‍ പി എസ് ചുളളി.

ജി എല്‍ പി എസ് ചുളളി.


SMC കമ്മിറ്റി യോഗം '

Posted: 10 Aug 2017 08:11 AM PDT

ഹിരോഷിമ ദിനം

Posted: 10 Aug 2017 08:09 AM PDT

gvhss ambalathara

gvhss ambalathara


Posted: 09 Aug 2017 02:26 AM PDT

Balarama Painting Competetion 1st prize

Leo Divas 

2.A

Add ca

ആഗസ്ത് 9 -ക്വിറ്റ് ഇന്ത്യ ദിനം, നാഗസാക്കി ദിനം

ption


G.H.S.S. ADOOR

G.H.S.S. ADOOR


പ‌ുരാവസ്‌ത‌ുക്കള‌ുടെ അപ‌ൂര്‍വ്വശേഖരവ‌ുമായി അഡ‌ൂര്‍ സ്‌ക‌ൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്

Posted: 09 Aug 2017 10:23 AM PDT

അഡ‌ൂര്‍ : അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമ‌ുഖ്യത്തില്‍ പ‌ുരാവസ്‌ത‌ു പ്രദര്‍ശനം സംഘടിപ്പിച്ച‌ു. അധ്യാപക-രക്ഷാകര്‍തൃസമിതി ഉപാധ്യക്ഷ പ‌ുഷ്‌പ ബന്ന‌ൂര്‍ ഉദ്ഘാടനം ചെയ്‌ത‌ു. പ്രധാനധ്യാപകന്‍ അനീസ് ജി.മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. ന‌ുകം, കലപ്പ, റാന്തല്‍വിളക്ക്, മെതിയടി, ഉലക്ക,പഴയകാല അളവ‌ുപാത്രങ്ങള്‍, നാണയങ്ങള്‍ ത‌ുടങ്ങി മണ്‍മറഞ്ഞ‍ുപോയ നിരവധി വസ്‌ത‌ുക്കള്‍ പ്രദര്‍ശനത്തിനെത്തിച്ചിര‌ുന്ന‌ു. ഉദ്ഘാടനത്തോടന‌ുബന്ധിച്ച് ക‌ുട്ടികള‌ുടെ നാടന്‍പാട്ട‌ും ഉണ്ടായിര‌ുന്ന‌ു. എച്ച്. പദ്‌മ, പി. ശാരദ, ശബ്‌ന, ബി.കൃഷ്‌ണപ്പ, ക്ലബ് അംഗങ്ങളായ എച്ച്. മഞ്ജ‌ുഷ, എം.അന‌ുശ്രീ, ഡി.ശ്രീജ, സ‌ുനീഷ് ചന്ദ്രന്‍, എം.നിധിന്‍,ശബരീഷ് എന്നിവര്‍ നേതൃത്വം നല്‍കി. രജിത സ്വാഗതവ‌ും മ‌ുബഷിറ നന്ദിയ‌ും പറഞ്ഞ‌ു.

Gupshosdurgkadappuram

Gupshosdurgkadappuram


ഇംഗ്ലീഷ് പ0നം ആസ്വാദ്യകരം.9-8-2017

Posted: 09 Aug 2017 09:12 AM PDT

ഇംഗ്ലീഷ് പ0നം ആസ്വാദ്യകരം പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ചിൽഡ്രൻസ് ഷോപ്പ് കുട്ടികൾക്ക്  വേറിട്ട പ്രവർത്തനമായി.നഗരസഭാ കൗൺസിലർ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ  സംബന്ധിച്ചു.
നഗരസഭാ  കൗണ്സിലര്  ഖദീജാ  ഹമീദ്  കുട്ടികളോട് സംവദിക്കുന്നു.

Cheruvathur12549

Cheruvathur12549


Posted: 07 Aug 2017 09:00 AM PDT


ആഗസ്ത് 6 ഹിരോഷിമാ ദിനം
ആഗസ്ത് 6 ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.അസംബ്ലിയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ യുദ്ധവിപത്തിനെക്കുറിച്ച് സംസാരിച്ചു.
തുടര്‍ന്ന് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പോസ്റ്റര്‍ രചനാ മല്‍സരവും പ്രദര്‍ശനവും, ക്വിസ് മല്‍സരവും നടത്തി.
വിശ്വനാഥന്‍ മാസ്റ്റര്‍, ചന്ദ്രമതി ടീച്ചര്‍, ജസീറ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

11027 GHSS BANDADKA

Previous Page Next Page Home