GHS PERDALA

GHS PERDALA


CPTA OF 10 STD 0n 10-02-2017

Posted: 13 Feb 2017 08:10 AM PST



ONE DAY ORIENTATION FOR SC ST STUDENTS

Posted: 13 Feb 2017 07:47 AM PST

 Shri. Anwar Ozon, standing committe chairman, badiadka - inaugurated one day orientation for SC-ST students . P.B BASHEER, SCDO Kasaragod, Smt Shantha, Ward member, Shri. KrishnaMoorthi, RMSA Trainer, Sri. Baduvan Kunhi, PTA President, Shri. Rajagopala.K - the Head Master, Sri.Raviendra.P , Snr. Asst. Sri. Nirmal Kumar , Resource Person --on the stage
motivation class - Shri. Nirmal Kumar



അനഘയുടെ ഡയറി


അനഘയുടെ ഡയറി അതു വായിക്കേണ്ടതു തന്നെ കാസറഗോഡ്, ചെറുവത്തൂർ    ഉപ ജില്ലയിലെ വെള്ളാട്ട് ഗവ: എൽപി സ്കൂളിലെ നാലാം ക്ലാസ്സുകാരിയാണ് ഈ കൊച്ചു മിടുക്കി.അനഘയുടെ ഡയറി എത്രവായിച്ചാലും മതിവരില്ല. ഓരോ ദിവസവും പുതിയ പുതിയ അനുഭവങ്ങളും, പദസമ്പത്തും നിറഞ്ഞ ഡയറി ആരെയും ആകർഷിക്കും. പ്രകൃതി സ്നേഹവും, കാര്യങ്ങളെ ഗഹനമായി അവതരിപ്പിക്കാനുള്ള കഴിവും, ആത്മാംശം നിറഞ്ഞതുമായ ഡയറിക്കുറിപ്പുകൾ മികവിന്റെ നേർസാക്ഷ്യങ്ങളാണ് വളരെ ചെറിയ സംഭവങ്ങൾ പോലും പൊലിപ്പിച്ച് എഴുതാനുള്ള അനഘയുടെ കഴിവ് ഡയറി വായിക്കുന്ന ആർക്കും മനസ്സിലാകും. ദിവസവും രണ്ടും മൂന്നും പേജുകളിൽ ഡയറിയെഴുതുന്ന അനഘയെ അധ്യാപകരും രക്ഷിതാക്കളും നന്നായി പ്രോത്സാഹിപ്പിക്കുന്നു. എഴുത്തിന്റെ പുതിയ ലോകം തുറക്കാൻ ഈ കൊച്ചു മിടുക്കിക്ക് ആവും എന്ന് നിസ്സംശയം പറയാം.
 
 
 





















G H S S Patla

G H S S Patla


Posted: 13 Feb 2017 04:39 AM PST


"HELLO ENGLISH"


എല്‍ പി തലത്തില്ലുള്ള കുട്ടികളുടെ ആംഗലേയ ഭാഷയിലുള്ള ആശയവിനിമയ ശേഷി വികസിപ്പിക്കാന്‍ BRC തലത്തില്‍ നടത്തുന്ന  "HELLO ENGLISH"പരിപാടിയുടെ സ്‌കൂൾ തല ഉദ് ഘാടനം  വാർഡ് മെമ്പർ നടത്തി .

പി ടി എ പ്രസിഡണ്ട്  ,അനിത ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു

Posted: 13 Feb 2017 04:51 AM PST

മലയാള തിളക്കം

പ്രൈമറി ക്ലാസ്സുകളിലെ  ഭാഷാ പഠനനിലവാരം ഉയര്‍ത്തുന്നതിനായി കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച മലയളതിളക്കം ദശ ദിന പരിപാടി  പട്ള ജി എച്ച് എച്ച് എസില്‍ ആരംഭിച്ചു.ഇതിനൊടനുബന്ധിച്ചു രക്ഷകര്‍ത്താക്കളു ടെ   യോഗവും നടത്തി.

തൊഴിലറിവ് പാഠശാല





    മത്സരിക്കാൻ തയ്യാറായി  കളത്തിലിറങ്ങിയപ്പോൾ, വിധികർത്താക്കൾ ആരാണെന്നതിനെക്കുറിച്ച് അവർ ചിന്തിച്ചതേയില്ല... വിസിൽ മുഴങ്ങിയപ്പോൾ ചുറ്റും കൂടി നിന്ന 46 കുട്ടികളും, സഹപ്രവർത്തകരും, സ്നേഹിതരും കയ്യടിച്ചു... മത്സരാർഥികൾക്ക് ആവേശമായി.. കൈ വിരലുകൾ ദ്രുതഗതിയിൽ ചലിച്ചു...

          സർവശിക്ഷ അഭിയാൻ കാസർഗോഡ്‌ ആവിഷ്കരിച്ച നൂതനാശയ പ്രവർത്തനങ്ങളുടെ ഭാഗമായി  ചെറുവത്തൂർ ബി.ആർ.സി.യുടെ നേതൃത്വത്തിൽ കൂളിയാട് ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച 'തൊഴിലറിവ് പാഠശാല' യാണ് പങ്കിളത്തത്തിലും വിധി നിർണയത്തിലും പുതുമകൾ നിറഞ്ഞ ഓലമെടയൽ മത്സരം സംഘടിപ്പിച്ചത്. അധ്യപകരും  ബി.ആർ.സി.ട്രെയിനർമാരും  രക്ഷിതാക്കളും ഉൾപ്പെടെ 10 പേർ പങ്കെടുത്ത മത്സരം പൂർത്തിയായപ്പോഴാണ് ക്യാമ്പംഗങ്ങളായ കുട്ടികളാണ് വിധികർത്താക്കളെന്ന രഹസ്യം സംഘാടകർ പുറത്തുവിട്ടത്.ഇതിനായി വിജയികളെ കണ്ടെത്താനുള്ള വിലയിരുത്തൽ സൂചകങ്ങൾ ചർച്ചയിലൂടെ രൂപപ്പെടുത്തി.അമ്പൂഞ്ഞി, നാരായണൻ തുടങ്ങിയ പരിചയ സമ്പന്നരായ ആളുകൾ കുട്ടികൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി.പൂർത്തിയാകാനെടുത്ത സമയം, പൂർണത, ഉപയോഗക്ഷമത, ഭംഗി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച്  ഓരോ ഗ്രൂപ്പും മികച്ച ഉൽപ്പന്നം ഏതെന്ന് കണ്ടെത്തിയപ്പോൾ വിധി നിർണയത്തിൽ പിഴവില്ലെന്ന് അമ്പൂഞ്ഞിയേട്ടൻ സാക്ഷ്യപ്പെടുത്തി.കൂളിയാട് സ്കൂളിലെ അമ്മമാരായ സന്ധ്യ പട്ടോളി, ചന്ദ്രലേഖ ചെറുവപ്പാടി എന്നിവർക്കൊപ്പം ബി.ആർ.സി ട്രെയിനറായ പി.വി.ഉണ്ണി രാജനും ആദ്യ മൂന്നു സ്ഥാനത്തെത്തി മത്സര വിജയികളായി. തുടർന്ന്, മത്സരത്തിൽ പങ്കെടുത്തവർ പരിശീലകരായി മാറി. ക്യാമ്പിലെ മുഴുവൻ കുട്ടികളെയും ഇവർ ഓലമെടയാൻ പഠിപ്പിച്ചു.നാടൻ തൊഴിലുകളും നാട്ടുസംസ്കൃതികളും അന്യം നിന്നുപോകാൻ പുതു തലമുറ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഗുരുക്കൻമാരെ കടത്തിവെട്ടുന്നതായിരുന്നു ശിഷ്യരുടെ പ്രകടനം.. ഓരോരുത്തരും മെടഞ്ഞ ഓല ഒന്നിനൊന്ന് മെച്ചം..

       പിന്നീട് നടന്ന പാളത്തൊപ്പി നിർമാണ പരിശീലനവും കുട്ടികൾക്ക് വേറിട്ട അനുഭവമായി. അമ്പൂഞ്ഞിയേട്ടനും, നാരായണേട്ടനും ആയിരുന്നു പരിശീലകർ .ഒടുവിൽ ക്യാമ്പിൽ വെച്ച് ഓരോരുത്തരും സ്വയം നിർമിച്ച കടലാസ് ബാഗുകളുമായാണ് കുട്ടികൾ 'പാഠശാല' വിട്ടത്. കൂളിയാട് ഗവ.യു.പി.സ്കൂൾ അധ്യാപകൻ എം.വി.വിജയൻ, പ്രവൃത്തി പഠന അധ്യാപികമാരായ മൃദുല, ഗിരിജ, സജ്ന, ഐ.ഇ.ഡി റിസോഴ്സ് ടീച്ചർ മുംതാസ്, ബി.ആർ.സി സ്റ്റാഫ് പ്രമോദ് മാടക്കാൽ എന്നിവർ പേപ്പർ ബാഗ് നിർമ്മാണത്തിന് നേതൃത്വം നൽകി.  എസ്.എസ്.എ. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ഡോ.. പി.കെ.ജയരാജ് കുട്ടികളുമായി സംവദിച്ചു.ചെറുവത്തൂർ ബി.പി.ഒ.  കെ.നാരായണൻ സമാപന യോഗം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക കെ.വി.ലളിത അധ്യക്ഷത വഹിച്ചു.കെ.ചന്ദ്രൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.മദർ പി.ടി.എ പ്രസിഡണ്ട് അനിത.കെ. ആശംസയർപ്പിച്ച് സംസാരിച്ചു.എം.വി.വിജയൻ നന്ദി പറഞ്ഞു..







G H S S Patla

G H S S Patla


Posted: 12 Feb 2017 12:49 AM PST

ദേശീയ വിരവിമുക്ത ദിനം:വിദ്യാര്‍ത്ഥികള്‍ക്ക് വിരനശീകരണ ഗുളികള്‍ നല്‍കി


ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി  വിദ്യാര്‍ത്ഥികള്‍ക്ക് വിരനശീകരണ ഗുളികകള്‍ വിതരണം ചെയ്തു ആഗസ്റ്റ് 10 ന്  ഉച്ച ഭക്ഷണത്തിനു ശേഷമാണ് വിര നശീകരണ ഔഷധമായ അല്‍ബെന്‍ഡസോള്‍ ഗുളിക 1 വയസ് മുതല്‍ 19 വയസ് വരെയുള്ള കുട്ടികള്‍ക്ക് നല്‍കിയത്. 


BRC MANJESHWAR

BRC MANJESHWAR


SC/ST KULATHOZHIL (KULA KASUBU) CAMP

Posted: 09 Feb 2017 08:22 PM PST

SC/ST KULA THOZHIL (KULA KASUBU) CAMP ON 10.02.2017 FRIDAY & 11.02.2017 SATURDAY AT GHUPS KURCHIPALLA. PARTICIPATE THREE STUDENTS FROM UP SECTION SCHOOLS (PAIVALIKE, NON PEC AND MANGALPADY PANCHYATH UP SECTIONS SCHOOLS ONLY)

Udayanagar High School

Udayanagar High School


KAVITHA

Posted: 09 Feb 2017 11:11 PM PST


 
3/2/2017 വെള്ളിയാഴ്ച്ച സ്കൂളൂകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു.








ഉദയനഗര്‍ ഹൈ സ്കുളില്‍ 9ാം തരത്തില്‍ പഠിക്കുന്ന അനുശ്രി.എ യുടെ ആദ്യ കവിതാ സമാഹാരം ഒളിഞ്ഞുനോട്ടം 14‌‌/1/2017 ശനിയാഴ്ച്ച പ്രശസ്ത കവി ദിവാകരന്‍ വി‍ഷ്ണുമംഗലം പ്രകാശനം ചെയ്തു. ശ്രീ‍.ബിജു കാ‍ഞ്ഞങ്ങാട് പുസ്തകം ഏറ്റുവാങ്ങി.






നാട്ടു പയമ





നാട്ടു സ്മ്രിതികളിലൂടെ 




കുലത്തൊഴിൽ അറിവ് പാഠശാല 







GANITHOLSAVAM








IEDC സായന്തന വേദി 

 പേപ്പർ ബാഗ് നിർമാണം 








വീട് ഒരു വിദ്യാലയം 



IEDC Parental Orientation




Previous Page Next Page Home