ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


പുതുതായി നിയമനം ലഭിച്ച പ്രധാനാധ്യാപകര്‍ക്കുള്ള പരിശീലനം

Posted: 29 Jul 2015 10:51 AM PDT


പുതുതായി പ്രധാനാധ്യാപകരായ നിയമനം ലഭിച്ച അധ്യാപകര്‍ക്കുള്ള മൂന്നു ദിവസത്തെ പരിശീലനം ഐടി സ്ക്കൂളില്‍ ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ സി രാഘവന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ‍ഡയറ്റ് സീനിയര്‍ ലക്ചര്‍ കെ. രാമചന്ദ്രന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡയറ്റ് സീനിയര്‍ ലക്ചര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ശ്രീ രവിന്ദ്രറാവു, ഐടിസ്ക്കൂള്‍ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ശ്രീ എം പി രാജേഷ്, കാസര്‍ഗോഡ് ജില്ലാവിദ്യാഭ്യാസ ആഫീസര്‍ ശ്രീ ഇ വേണുഗോപാലന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ‍ഡയറ്റ് ലക്ചര്‍ കെ വിനോദ് കുമാര്‍ നന്ദി രേഖപ്പെടുത്തി.


ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നിന്ന് എത്തിയ 61 അധ്യാപകര്‍ പരിശീലനത്തില്‍ പങ്കടുക്കുന്നുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ സി രാഘവന്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ മാനേജ്മെന്റ് എന്ന വിഷയത്തിലും ഡയറ്റ് ലക്ചര്‍ കെ വിനോദ് കുമാര്‍ ടീം ബില്‍ഡിംഗ് ആന്റ് ലീഡര്‍ഷിപ്പ് എന്ന വിഷത്തിലും ചെറുവത്തൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ആഫീസ് സീനിയര്‍ സൂപ്രണ്ട് ശ്രീ രവിനാഥ് ഓഫീസ് അഡ്മിനിസ്ട്രേഷന്‍ ആന്റ് രജിസ്ട്രേര്‍സ് എന്ന വിഷയത്തിലും ക്ലാസ്സുകള്‍ എടുത്തു. പരിശീലനം ജൂലൈ 31 വെള്ളി, ആഗസ്ത് 1 ശനി എന്നീ ദിവസങ്ങളില്‍തുടര്‍ന്നു നടക്കും.

GUPS PUDUKAI

GUPS PUDUKAI


ഡോ. എ പി ജെ അബ്ദുള്‍കലാമിന് ആദരാഞ്ജലികള്‍.

Posted: 29 Jul 2015 02:50 AM PDT

സ്കൂളില്‍ പ്രത്യേകം അസംബ്ലിചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിച്ചു.

ചാന്ദ്രദിനം 2015

Posted: 29 Jul 2015 02:49 AM PDT

മനുഷ്യരാശിയുടെ കുതിച്ചുചാട്ടത്തിന്റെ സ്മരണകള്‍ അയവിറക്കിക്കൊണ്ട് ചാന്ദ്രദിനം (ജൂലൈ 21) സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്, cd പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം, പതിപ്പ് നിര്‍മാണം, എന്നീപ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതോടൊപ്പം ചന്ദ്രന്റെ കലകള്‍, ഗ്രഹണം, എന്നിവയുമായി ബന്ധപ്പെട്ട് ICT സാധ്യതകള്‍ ഉപയോഗിച്ചുള്ള ക്ലാസും നടന്നു.
 

GWLPSCHOOL ADOTTUKAYA

കക്കാട്ട്

കക്കാട്ട്


കേളികൊട്ട്

Posted: 28 Jul 2015 09:15 AM PDT


വായനശാലയില്‍നിന്ന്

Posted: 28 Jul 2015 09:11 AM PDT

സ്കൂളില്‍ ഒരു വായനശാല വേറെത്തന്നെ ഉണ്ട്. ജില്ലാ പഞ്ചായത്ത് നല്‍കിയ കെട്ടിടം.വേണ്ടത്ര ഇരിപ്പിടങ്ങള്‍, മേശകള്‍, വെളിച്ചം, ഫാനുകള്‍, പുസ്തകത്തട്ടുകള്‍.........



ഇപ്പോള്‍ വായനശാലയില്‍ കിട്ടുന്ന ആനുകാലികങ്ങള്‍----ദിനപത്രം:::മാതൃഭൂമി ,മലയാള മനോരമ, ദേശാഭിമാനി.ഇന്ത്യന്‍ എക്സ്പ്രസ്(4)
ആഴ്ചപ്പതിപ്പ് ::::മാതൃഭൂമി ,ദേശാഭിമാനി,സമകാലിക മലയാളം,ദ വീക്ക്,കലാകൌമുദി,മാധ്യമം, പ്രബോധനം (7)
മാസിക ::::ഭാഷാപോഷിണി,കൂട്, വിദ്യാരംഗം,ശാസ്ത്രഗതി
,പച്ചക്കുതിര,ഇന്‍ഫോകൈരളി,മാതൃഭൂമി ജി കെ,\
ഉള്ളെഴുത്ത്,കലാപൂര്‍ണ,ഗ്രന്ഥാലോകം,മാതൃഭുമി  സ്പോര്‍ട്സ്,
മനോരമ ആരോഗ്യം, സ്ത്രീശബ്ദം,യാത്ര,തുളുനാട്,പുസ്തകവിചാരം,യുവധാര,ഗോകുലംശ്രീ,ലിറ്റില്‍ മാസിക,അകം,കൈരളിയുടെകാക്ക,കിളിപ്പാട്ട്‌  (22)
ബാലപ്രസിദ്ധികരണം::::ബാലരമ,തത്തമ്മ,യുറീക്ക,ബാലരമ ദൈജസ്റ്റ്,ബാലഭൂമി ,ശാസ്ത്രകേരളം,തളിര് (7)

GLPS PERIYANGANAM

GLPS PERIYANGANAM


ചാന്ദ്രദിനം

Posted: 28 Jul 2015 01:42 AM PDT

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രയാന്‍ സി ഡി പ്രദര്‍ശനവും ക്വിസ് മത്സരവും നടത്തി.

Cheruvathur12549

Cheruvathur12549


ചാന്രദിനം

Posted: 28 Jul 2015 01:32 AM PDT


ജൂലൈ 21 ചാന്രദിനം
ചാന്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ചാന്രദിനത്തെക്കുറിച്ച് യമുന ടീച്ചര്‍ വിശദീകരിച്ചു. തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്ര ക്വിസ് മല്‍സരം,ചാന്രമനുഷ്യനുമായി അഭിമുഖം തുടങ്ങിയവ സംഘടിപ്പിച്ചു.

അരങ്ങ്

അരങ്ങ്


Posted: 27 Jul 2015 10:05 PM PDT


ജൂലൈ 19 ബാലാമണി അമ്മ അനുസ്മരണം
മാതൃത്തിന്റെ കവയിത്രിയെന്ന് മലയാളികള്‍ സ്നേഹാദരവോടെ വിളിക്കുന്ന ബാലാമണി അമ്മയെ അനുസ്മരിച്ചുകൊണ്ട് 10 A ക്ലാസിലെ ശ്രേയസ് ചന്ദ്രന്‍ പ്രഭാഷണം നടത്തി കവയിത്രിയുടെ പുതുവെളിച്ചം എന്ന കവിത 6A ക്ലാസിലെ ശിവപ്രയ ആലപിച്ചു

G H S S Patla

G H S S Patla


Dr.A. P. J. Abdul Kalam- We salute you

Posted: 28 Jul 2015 01:23 AM PDT



  1. Avul Pakir Jainulabdeen "A. P. J." Abdul Kalam was the 11th President of India from 2002 to 2007. A career scientist turned reluctant politician, Kalam was born and raised in Rameswaram, Tamil Nadu and studied physics and aerospace engineering.
  2. Born: October 15, 1931, Rameswaram
  3. Died: July 27, 2015, Shillong
  4. Full name: Avul Pakir Jainulabdeen Abdul Kalam

G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


Posted: 28 Jul 2015 09:41 AM PDT

കര്‍മ്മയോഗിക്ക് ആദരാഞ്ജലി
ലളിതജീവിതം കൊണ്ടും കര്‍മ്മമണ്ഡലത്തിലെ അര്‍പ്പണബോധം കൊണ്ടും ലോകത്തിന്റെ 
നെറുകയിലെത്തിയ,അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുള്‍ കലാമിന്  ചെമ്മനാട് ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആദരാഞ്ജലി അര്‍പ്പിച്ചു.തിങ്കളാഴ്ച രാവിലെ സ്കൂള്‍ അസംബ്ലി ചേര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും,പരേതനോടുള്ള ആദരസൂചകമായി ഒരു മിനിട്ടു നേരം മൗനമാചരിച്ചു.ഡോ.കലാമിന്റെ മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ സംസാരിച്ചു.


Gupshosdurgkadappuram

Gupshosdurgkadappuram


Dr.A.P.J.Abdulkalam

Posted: 28 Jul 2015 08:54 AM PDT

ഇന്ത്യയുടെ പ്രിയ പുത്രനു പ്രണാമം.

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


LENS – 2015 ശില്പശാല

Posted: 28 Jul 2015 10:57 AM PDT


ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന LENS ( Science Enrichment Programme For Schools in connection with Light & Soils Year) പദ്ധതിയുടെ ഉള്ളടക്കത്തെ സംബന്ധിച്ചും നടത്തിപ്പിനെ കുറിച്ചും ആശയരൂപീകരണം നടത്തുന്നതിനുള്ള ഏകദിന ശില്പശാല പടന്നക്കാട് കാര്‍ഷിക സര്‍വകലാശാലയില്‍ നടന്നു.
കോര്‍ഡിനേറ്റര്‍ ഡോ. രഘുറാം ഭട്ട് സ്വാഗതം പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍
ഡോ. എം ഗോവിന്ദന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍ട്ടി മെമ്പര്‍ പി ഭാസ്കരന്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു.
രണ്ടാമത്തെ സെഷനില്‍ പരിപാടിയെ സംബന്ധിച്ച വിഷയാവതരണം ഡയറ്റ് ഫാക്കല്‍ട്ടി ഡോ. പി വി പുരുഷോത്തമന്‍ നടത്തി. തുടര്‍ന്ന് പരിപാടിയെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഡോ. പി ആര്‍ സുരേഷ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോയില്‍ സയന്‍സ്, കാര്‍ഷിക കോളേജ്), ഡോ. ഉദയാനന്ദന്‍ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്സ്, നെഹ്റു കോളേജ്),ഡോ. ഉണ്ണികൃഷ്ണന്‍ യു (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ്, സെന്‍ട്രല്‍ യൂണിവേഴ്സ്സിറ്റി ഓഫ് കേരള), പ്രൊഫ. എം ഗോപാലന്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍) എന്നിവര്‍ പങ്കെടുത്തു.
ഉച്ചയ്ക്കുശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ഇരുപതോളം വിദഗ്ധാധ്യാപകര്‍ പങ്കെടുത്തു. ഡോ. കെ എം ശ്രീകുമാര്‍, പ്രൊഫ. ഗോപാലന്‍ എന്നിവര്‍ ഇടപെട്ടു സംസാരിച്ചു. ഡോ. രഘുറാം ഭട്ട് ചര്‍ച്ചകള്‍ ക്രോഡീകരിച്ചു സംസാരിച്ചു. വരുന്ന ആറുമാസം വര്‍ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടക്കേണ്ട പരിപാടികള്‍ക്ക് ഉടന്‍ അന്തിമരൂപം നല്‍കും. അധ്യാപകപരിശീലനം, ഹാന്റ് ഔട്ട് നിര്‍മാണം തുടങ്ങിയ പരിപാടികളുടെ നിര്‍ദേശം വന്നു.





St Marys A U P School Malakkallu

St Marys A U P School Malakkallu


ആദരാഞ്ജലികള്‍........................

Posted: 27 Jul 2015 06:42 PM PDT

മഹാത്മാവേ..........അങ്ങേയ്ക്കു മുമ്പില്‍ ഞങ്ങള്‍ ശിരസ്സ് നമിക്കുന്നു............

കക്കാട്ട്

കക്കാട്ട്


ഇന്ത്യയുടെ മിസൈല്‍മാന് ആദരാഞ്ജലികള്‍

Posted: 27 Jul 2015 10:49 AM PDT

എ.പി.ജെ അബ്ദുല്‍ കലാം      ജനനം: ഒക്ടോബര്‍ 15, 1931 ധനുഷ്ക്കോടി, രാമേശ്വരം
                                   മരണം: ജുലൈ 27, 2015 ഷില്ലോങ്ങ്, മേഘാലയ

             രാമനാഥപുരത്തെ സ്വാർട്ട്സ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ വിദ്യാഭ്യാസകാലത്ത് അബ്ദുൾകലാം ഒരു ശരാശരി വിദ്യാർത്ഥിമാത്രമായിരുന്നു എങ്കിലും, പുതിയ കാര്യങ്ങൾ പഠിക്കുന്നതിനുവേണ്ടി എത്ര കഠിനാധ്വാനം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. പഠനത്തിനുവേണ്ടി മണിക്കൂറുകളോളം അബ്ദുൾകലാം ചിലവഴിക്കാറുണ്ടായിരുന്നു. ഗണിതം ആയിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം.രാമേശ്വരം സ്കൂളിൽ പ്രാഥമികപഠനം പൂർത്തിയാക്കിയശേഷം, കലാം തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് കോളേജിൽ ഉപരിപഠനത്തിനായി ചേർന്നു. 1954 ൽ കലാം, ഈ കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. ഈ കാലഘട്ടത്തിൽ ഇംഗ്ലീഷ് സാഹിത്യത്തോടും കലാമിനു താൽപര്യമുണ്ടായിരുന്നു.ആകാശങ്ങളിൽ പറക്കുക എന്ന തന്റെ സ്വപ്നം യാഥാർത്ഥ്യമാകണമെങ്കിൽ ഭൗതികശാസ്ത്രപഠനംകൊണ്ടു മാത്രം കാര്യമാവില്ല എന്ന് മനസ്സിലാക്കിയ കലാം, 1955 ൽ എയ്റോസ്പേസ് എഞ്ചിനീയറിംഗ് പഠിക്കുവാനായി മദ്രാസിലേക്കു പോയി. അക്കാലത്തെ സാങ്കേതികവിദ്യാ പഠനത്തിൽ പ്രശസ്തമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഉപരിപഠനത്തിനായി ചേർന്നു. വിമാനത്തിന്റെ സാങ്കേതികവശങ്ങൾ മനസ്സിലാക്കുവാൻ കോളേജിൽ പ്രദർശിപ്പിച്ചിരുന്ന രണ്ടു വിമാനങ്ങളെ കലാം സൂക്ഷ്മതയോടെ ശ്രദ്ധിക്കുവാൻ തുടങ്ങി. ഒരു കൊല്ലത്തെ വിദ്യാഭ്യാസത്തിനുശേഷം ഏതെങ്കിലും ഒരു വിഷയം ഐഛികമായി എടുത്തു പഠിക്കേണ്ടിയിരുന്നു. എയ്റോനോട്ടിക്സ് അഥവാ വ്യോമയാനവിജ്ഞാനീയം എന്ന വിഷയമാണ് തന്റെ ഐഛീകമായി കലാം തിരഞ്ഞെടുത്തത്.

             1960 ൽ ബിരുദം നേടിയ ശേഷം, ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ ഡിവലപ്പ്മെന്റ് ആന്റ് പ്രൊഡക്ഷൻ (എയർ) എന്ന സ്ഥാപനത്തിൽ ശാസ്ത്രജ്ഞനായി കലാം ജോലിക്കു ചേർന്നു. ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ളതായിരുന്നു ഈ സ്ഥാപനം. പ്രതിരോധ മേഖലയ്ക്കായി സാങ്കേതികവിദ്യയും ഉപകരണങ്ങളും വികസിപ്പിക്കുന്ന ഒരു കേന്ദ്രമായിരുന്നു ഇത്. ഇന്ത്യൻ സൈന്യത്തിനു വേണ്ടി ഒരു സൂപ്പർസോണിക്ക് ടാർജറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുക എന്നതായിരുന്നു ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ കലാമിന്റെ ആദ്യ ദൗത്യം . ഈ ഉദ്യോഗത്തിൽ കലാം പൂർണ്ണ സംതൃപ്തനല്ലായിരുന്നു. പ്രമുഖ ശാസ്ത്രജ്ഞനായിരുന്ന ഡോക്ടർ.വിക്രം സാരാഭായി നേതൃത്വം നൽകിയിരുന്ന ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച് എന്ന സ്ഥാപനത്തിൽ ചേരുവാനായി കലാമിന് ക്ഷണം ലഭിച്ചു. 1969ൽ കലാം, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ നിയമിതനായി. ഇവിടെ വെച്ച് കലാം, ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവിക്ഷേപണവാഹനം നിർമ്മിക്കുന്ന സംഘത്തിന്റെ തലവനായി തീർന്നു. 1980 ൽ ഈ സംഘം നിർമ്മിച്ച എസ്.എൽ.വി III എന്ന ഉപഗ്രഹവിക്ഷേപണ വാഹനം, രോഹിണി എന്ന ഉപഗ്രഹത്തെ ഭൂമിക്കു വളരെയടുത്തുള്ള ഒരു ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ചു.
കലാം പിന്നീട് പരിശീലനങ്ങൾക്കും മറ്റുമായി അമേരിക്ക ഉൾപ്പടെയുള്ള വിദേശരാജ്യങ്ങൾ സന്ദർശിക്കുകയുണ്ടായി.  ഇക്കാലയളവിലും മറ്റും അദ്ദേഹം എസ്.എൽ.വി-III ന്റെ മെച്ചപ്പെടുത്തലിലും, പോളാർ സാറ്റലൈറ്റ് ലോഞ്ചിംഗ് വെഹിക്കിളിന്റെ നിർമ്മാണത്തിലും ഇഴുകിച്ചേർന്നിരിക്കുകയായിരുന്നു. ഈ രണ്ടു പദ്ധതികളും തുടക്കത്തിൽ തടസ്സങ്ങൾ നേരിട്ടു എങ്കിലും വിജയകരമായി പര്യവസാനിക്കുകയാണുണ്ടായത്. 1600 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ, 620 കിലോമീറ്റർ അകലെയുള്ള ധ്രുവ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളവയായിരുന്നു ഈ പോളാർ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ.

          ഉപഗ്രഹവിക്ഷേപണവാഹനത്തിന്റെ വിജയം കലാമിനെ കൂടുതൽ ഉത്തരവാദിത്വമുള്ള ജോലിയിലേക്കു നയിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരം ഇന്ത്യക്കു വേണ്ടി ഒരു ബാലിസ്റ്റിക് മിസൈൽ നിർമ്മിക്കുക എന്നതായിരുന്നു കലാമിനു ചെയ്യേണ്ടുന്നതായ പുതിയ ദൗത്യം. ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയില്ലെങ്കിലും, ശ്രീമതി ഇന്ദിരാഗാന്ധി തന്റെ ഭരണഘടനാനുസൃതമായ അധികാരം ഉപയോഗിച്ച് ഈ പദ്ധതിക്കുവേണ്ടി പണം അനുവദിക്കുകയായിരുന്നു . ഇന്ത്യക്കു വേണ്ടി മിസൈലുകൾ ഘട്ടം ഘട്ടമായി വികസിപ്പിക്കുന്ന ഒരു പദ്ധതിയാണ് കലാം അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന ആർ.വെങ്കട്ടരാമന്റെ മുന്നിൽ അവതരിപ്പിച്ചത്. 12 വർഷം ആയിരുന്നു പദ്ധതിയുടെ കാലയളവായി കലാം കണക്കാക്കിയിരുന്നത്. എന്നാൽ ഈ മാതൃകക്കു പകരം ഒരു സം‌യോജിത ഗൈഡഡ് മിസൈൽ വികസന പദ്ധതി തയ്യാറാക്കാനും നടപ്പാക്കാനും വെങ്കിട്ടരാമൻ കലാമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി 388കോടി രൂപ വകയിരുത്തുകയും ചെയ്തു. ഈ പദ്ധതിയുടെ കീഴിൽ കലാമിന്റെ നേതൃത്വത്തിൽ ഒട്ടനവധി മിസൈലുകൾ നിർമ്മിക്കുകയുണ്ടായി. അഗ്നി എന്നു പേരിട്ട മധ്യദൂര ബാലിസ്റ്റിക് മിസൈൽ, പൃഥി എന്നു നാമകരണം ചെയ്ത സർഫസ്-ടു-സർഫസ് മിസൈൽ എന്നിവ ഈ പദ്ധതിയിലൂടെ പിറവിയെടുത്ത ചില ആയുധങ്ങളാണ്. ഐ.ജി.ഡി.പി ഒരു വിജയമായിരുന്നു എങ്കിലും, ഭരണനിർവ്വഹണത്തിലുള്ള കാര്യശേഷിക്കുറവും, വമ്പിച്ച ചിലവും ഒരുപാട് വിമർശനങ്ങൾ വരുത്തിവെച്ചു. ഏറ്റെടുത്ത ജോലികളിലെ വിജയവും അർപ്പണമനോഭാവവും നേതൃത്വപാടവവും എല്ലാം അദ്ദേഹത്തെ പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് എന്ന പദവിയിൽ എത്തിച്ചു. കൂടാതെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ സെക്രട്ടറി എന്ന പദവിയിലും അദ്ദേഹം നിയമിതനായി. ഓപ്പറേഷന്‍ ശക്തി എന്നു വിളിക്കപ്പെട്ട ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണത്തിൽ കലാം ഒരു പ്രധാനപ്പെട്ട പങ്കു വഹിച്ചിരുന്നു. ഈ പദ്ധതിയുടെ പരീക്ഷണസമയത്ത് കലാമിന് ചീഫ് പ്രൊജക്ട് കോ-ഓർഡിനേറ്റര്‍ എന്ന ചുമതല കൂടിയുണ്ടായിരുന്നു. ഇന്ത്യയുടെ രണ്ടാം അണ്വായുധ പരീക്ഷണം നടന്നത് കലാമിന്റേയും അറ്റോമിക് എനർജി കമ്മീഷന്‍ പ്രസിഡന്റായിരുന്ന ഡോക്ടർ.ആർ.ചിദംബരത്തിന്റേയും മേൽനോട്ടത്തിലായിരുന്നു.

           കെ.ആര്‍.നാരായണനുശേഷം ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായിട്ടാണ് കലാം രാഷ്ട്രപതി ഭവനിൽ പ്രവേശിക്കുന്നത്. രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യത്തെ ശാസ്ത്രജ്ഞൻ കൂടിയായിരുന്നു കലാം. രാഷ്ട്രപതി ഭവനിലും വളരെ ലാളിത്യം നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹം പിന്തുടർന്നു പോന്നത്. രാഷ്ട്രപതിക്ക് നിയമം മൂലം അനുവദിച്ചുകിട്ടിയിരിക്കുന്ന പല സൗജന്യ സഹായങ്ങളും സ്വീകരിക്കുവാൻ കലാം തയ്യാറായിരുന്നില്ല. പാദരക്ഷകൾ പോലും സ്വയം അണിയുകയും അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്യാൻ രാഷ്ട്രപതി ഭവനിൽ ജോലിക്കാർ ഉള്ളപ്പോളായിരുന്നു ഇത്. ഭാരതത്തിന്റെ ഭാവിതലമുറയെ വാർത്തെടുക്കേണ്ട കുട്ടികളുമായി നിരന്തരമായി സംവദിക്കാനും, സല്ലപിക്കുവാനും കലാം സമയം കണ്ടെത്തിയിരുന്നു. കുട്ടികൾ അദ്ദേഹത്തെ ചാച്ചാ കലാം എന്നു വിളിക്കുമായിരുന്നു.
                                                                             പ്രധാന കൃതികള്‍
  • ഇന്ത്യ2020: എ വിഷൻ ഫോർ ദ ന്യൂ മില്ലെനിയം എ.പി.ജെ.അബ്ദുൾ കലാം, വൈ.എസ്.രാജൻ 
  • ഇന്ത്യ-മൈ-ഡ്രീം എ.പി.ജെ.അബ്ദുൾ കലാം 
  • എൻവിഷനിംഗ് ആൻ എൻപവേഡ് നേഷൻ: ടെക്നോളജി ഫോർ സൊസൈറ്റൽ ട്രാൻസ്ഫോർമേഷൻ എ.പി.ജെ.അബ്ദുൾ കലാം 
  • ഗൈഡിംഗ് സോൾസ്: ഡയലോഗ്സ് ഓൺ ദ പർപ്പസ് ഓഫ് ലൈഫ് എ.പി.ജെ.അബ്ദുൾ കലാം, അരുൺ.കെ.തിവാരി, 
  • ചിൽഡ്രൺ ആസ്ക് കലാം എ.പി.ജെ.അബ്ദുൾ കലാം 
  • വിംഗ്സ് ഓഫ് ഫയർ: ആൻ ഓട്ടോബയോഗ്രഫി ഓഫ് എ.പി.ജെ.അബ്ദുൾ കലാം എ.പി.ജെ.അബ്ദുൾ കലാം, അരുൺ തിവാരി
  • ഇഗ്നൈറ്റഡ് മൈൻഡ്സ്: അൺലീഷിംഗ് ദ പവർ വിത്തിൻ ഇന്ത്യ എ.പി.ജെ.അബ്ദുൾ കലാം 


Previous Page Next Page Home