MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಹಿಂದಿ ದಿನಾಚರಣೆಯಲ್ಲಿ ಬಹುಮಾನ

Posted: 19 Sep 2018 03:48 AM PDT


ವರಲಕ್ಷ್ಮಿ. ಎನ್
ಬದಿಯಡ್ಕದ ನವಜೀವನ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ ಹಿಂದಿ ದಿನಾಚರಣೆಯ ಅಂಗವಾಗಿ ಜರಗಿದ ಪ್ರೌಢಶಾಲಾ ವಿಭಾಗದ ರಸಪ್ರಶ್ನೆ ಸ್ಪರ್ಧೆಯಲ್ಲಿ ನಮ್ಮ ಶಾಲೆಯ ಹತ್ತನೇ ತರಗತಿ ವಿದ್ಯಾರ್ಥಿನಿ ವರಲಕ್ಷ್ಮಿ. ಎನ್. ಪ್ರಥಮ ಸ್ಥಾನ ಪಡೆದಿದ್ದಾಳೆ. ಈಕೆ ಶಂಕರಪ್ರಸಾದ ನಾಯ್ಕಾಪು ಮತ್ತು ಪದ್ಮಿನಿ ಇವರ ಪುತ್ರಿ.

ಸುದರ್ಶನ. ಕೆ
ಬದಿಯಡ್ಕದ ನವಜೀವನ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟದ ಹಿಂದಿ ದಿನಾಚರಣೆಯ ಅಂಗವಾಗಿ ಜರಗಿದ ಹಿರಿಯ ಪ್ರಾಥಮಿಕ ವಿಭಾಗದ ರಸಪ್ರಶ್ನೆ ಸ್ಪರ್ಧೆಯಲ್ಲಿ ನಮ್ಮ ಶಾಲೆಯ ಆರನೇ ತರಗತಿ ವಿದ್ಯಾರ್ಥಿ ಸುದರ್ಶನ.ಕೆ ದ್ವಿತೀಯ ಸ್ಥಾನ ಪಡೆದಿದ್ದಾನೆ. ಈತ ಕುಂದಕಟ್ಟದ ಗಣೇಶ್ ಮತ್ತು ಸತ್ಯಶ್ರೀ ಇವರ ಪುತ್ರ.

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


‘ಮಕ್ಕಳ ಧ್ವನಿ’ಯಲ್ಲಿ ನಮ್ಮ ಶಾಲಾ ವಿದ್ಯಾರ್ಥಿಗಳಿಂದ ಪ್ರತಿಭಾ ಪ್ರದರ್ಶನ

Posted: 17 Sep 2018 11:41 PM PDT

ಉಡುಪಿ, ಕಾಸರಗೋಡು ಜಿಲ್ಲೆಯ ಸಹಿತ ದಕ್ಷಿಣ ಕನ್ನಡ ಜಿಲ್ಲಾ ಮಕ್ಕಳ ಸಾಹಿತ್ಯ ಸಂಗಮದ ಆಶ್ರಯದಲ್ಲಿ ಸೆಪ್ಟೆಂಬರ್ 8 ಮತ್ತು 9 ರಂದು ಬೆಳ್ತಂಗಡಿಯ ವಾಣಿ ಪದವಿಪೂರ್ವ ಕಾಲೇಜಿನಲ್ಲಿ ಜರಗಿದ 25ನೇ ವರ್ಷದ 'ಮಕ್ಕಳ ಧ್ವನಿ' ಕಾರ್ಯಕ್ರಮದಲ್ಲಿ ನಮ್ಮ ಶಾಲಾ ವಿದ್ಯಾರ್ಥಿಗಳು ಪ್ರತಿಭಾ ಪ್ರದರ್ಶನವನ್ನು ನೀಡಿದರು. ಕಾರ್ಯಕ್ರಮದ ಅಂಗವಾಗಿ ಜರಗಿದ ಕಥಾಗೋಷ್ಠಿಯಲ್ಲಿ ಶಾಲಾ ವಿದ್ಯಾರ್ಥಿಗಳಾದ ಅಚಲ.ಪಿ, ಚಿನ್ಮಯಿ ಭಾರದ್ವಾಜ್, ಅನುಪ್ರಿಯ, ಆಶ.ಕೆ ಮತ್ತು ಕವಿಗೋಷ್ಠಿಯಲ್ಲಿ ವೈಷ್ಣವಿ ಕೆ.ಎಸ್. ಹಾಗೂ ವರಲಕ್ಷ್ಮಿ ಎನ್. ಭಾಗವಹಿಸಿ ಸಭಿಕರ ಮೆಚ್ಚುಗೆಗೆ ಪಾತ್ರರಾದರು.

bekal12211

കക്കാട്ട്

കക്കാട്ട്


സ്പോര്‍ട്സ്

Posted: 15 Sep 2018 10:12 AM PDT

സ്കൂള്‍ തല സ്പോര്‍ട്സ് മത്സരങ്ങള്‍ 14,15 (വെള്ളി, ശനി ) ദിവസങ്ങളില്‍ നടന്നു. ഹെഡ്മിസ്ട്രസ്സ് സ ശ്രീമതി എം ശ്യാമള പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍  ടി വി ഗോവര്‍ദ്ധന്‍, കായികാധ്യാപിക പ്രീതിമോള്‍, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, സിനിയര്‍ അസിസ്റ്റന്റ് കെ പ്രീത  പി ടി എ അംഗം മധു എന്നിവര്‍ സംബന്ധിച്ചു.



പ്രളയ ദുരിതാശ്വാസ നിധി സമാഹരണം

Posted: 15 Sep 2018 09:58 AM PDT

കേരളം നേരിട്ട മഹാ പ്രളയത്തില്‍പെട്ടവരെ സഹായിക്കാന്‍ കേരള ഗവണ്മെന്റിന്റെ ആഹ്വാന പ്കാരം നടന്ന ദുരിതാശ്വാസ നിധി സമാഹരണം ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള നിര്‍വ്വഹിച്ചു. ഹൈസ്കൂള്‍ വിഭാഗത്തില്‍ നിന്ന് 86625രൂപയും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നിന്ന് 25000 രൂപയും ഉള്‍പെടെ ആകെ 111625 രൂപ നിധിയിലേക്ക് സംഭാവന നല്‍കി.

Cheruvathur12549

Cheruvathur12549


Posted: 13 Sep 2018 02:41 AM PDT


പ്രളയ ദുരിതാശ്വാസ നിധി കൈമാറി
കേരളം കണ്ട പ്രളയ വിപത്തിനെ നേരിടുന്നതിനായി കൈതക്കാട് സ്ക്കുള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ദുരിതാശ്വാസ നിധി സ്ക്കുള്‍ അസംബ്ളിയില്‍ വിദ്യാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് അനിത ടീച്ചര്‍ക്ക് കൈമാറി.
നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ ജസീറ ടീച്ചര്‍, അബ്ദുള്‍ സമദ് മാസ്ററര്‍ തുടങ്ങിയവര്‍ നിധി സമാഹരണത്തിന് നേതൃത്വം നല്‍കി.15000/- ഉറുപ്പികയോളം വരുന്ന തുക 12/09/2018 ന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.

Posted: 13 Sep 2018 02:38 AM PDT


അക്കാദമിക മാസ്റ്റര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിക്ക് തുടക്കമായി
അക്കാദമിക മാസ്ററര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിയുടെ ഭാഗമായി ഭാഷ, ഗണിതം തുടങ്ങിയവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി മുന്നോക്കത്തിലെത്തിക്കുന്നതിന്റെ പ്രവര്‍ത്തന പാക്കേജായ എഴുതാം വായിക്കാം പദ്ധതിക്ക് തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ.പ്രസിഡണ്ട് ടി.കെ ഫൈസലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ അനുപ് കുമാര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി.എ.മെമ്പര്‍മാരായ സുധാകരന്‍, അരീഷ്, ഇബ്രാഹിം തട്ടാനിച്ചേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അനിത ടീച്ചര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

G.H.S.S. ADOOR

G.H.S.S. ADOOR


അണ്ണാറക്കണ്ണന‌ും തന്നാലായത്...

Posted: 11 Sep 2018 10:46 AM PDT


അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ ക‌ുഞ്ഞ‌ുമക്കള്‍ പിന്നെയ‌ും അത്ഭ‌ുതപ്പെട‌ുത്ത‌ുകയാണല്ലോ...

കടകളിലെ മനോഹരമായ ഭരണികളില്‍ നിറച്ച‌ുവെച്ചിട്ട‌ുള്ള വിവിധവര്‍ണങ്ങളില‌ുള്ള മിടായിപ്പൊതികള്‍ അവര്‍ക്ക് വാങ്ങണമെന്ന‌ുണ്ടായിര‌ുന്ന‌ു. പക്ഷേ...വാങ്ങിയില്ല...ബേക്കറികളിലെ ചില്ല‌ുക‌ൂട്ടിനകത്തെ കൊതിയ‌ൂറ‌ുന്ന വിഭവങ്ങള്‍ വാങ്ങിക്കഴിക്കാന്‍ അവര‌ുടെ മനസ്സ‌ുകള്‍ മന്ത്രിച്ചിര‌ുന്ന‌ു. പക്ഷേ... അവര്‍ തിരിഞ്ഞ‌ുനടന്ന‌ു. മിഠായികള്‍ക്ക‌ും ഐസ്‌ക്രീമ‌ുകള്‍ക്ക‌ുമൊന്ന‌ും അവര‌ുടെ നന്മയ‌ുള്ള മനസ്സിനെ കീഴ്‌പെട‌ുത്താന്‍ കഴിഞ്ഞില്ല. ആ ത‌ുകയെല്ലാം ക‌ൂട്ടിവെച്ച്...ക‌ൂട്ടിവെച്ച്... വലിയൊര‌ു ത‌ുകയായി. അത‌ുമ‌ുഴ‌ുവന്‍ അവര്‍ കേരളത്തിന്റെ പ‌ുനര്‍നിര്‍മാണത്തിനായി മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ കര‌ുമാടി, ക‌ുമാരപിള്ളസ്‌മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലേക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ഒരാഴ്‌ചമ‌ുമ്പ് അഡ‌ൂര്‍ സ്‌ക‌ൂളിലെ അധ്യാപകര്‍ നേരിട്ട് എത്തിച്ചിര‌ുന്ന‌ു. നന്മകള്‍ മരിച്ച‌ുകൊണ്ടിരിക്ക‌ുന്ന പ‌ുതിയ കാലത്ത് അഡ‌ൂര്‍ സ്‌ക‌ൂളിലെ കൊച്ച‌ുമക്കള‌ുടെ നല്ല പാഠങ്ങളെ അഭിനന്ദിക്കാന‌ും ത‌ുക ഏറ്റ‌ുവാങ്ങാന‌ും കാസറഗോഡ് ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എ.പി. ഉഷ, ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മ‌ുസ്ഥഫ ഹാജി എന്നിവര്‍ നേരിട്ട് എത്തിയിര‌ുന്ന‌ു. വാര്‍ഡ് മെമ്പര്‍ കമലാക്ഷി, പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, പ്രിന്‍സിപ്പാള്‍ ടി. ശിവപ്പ, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍, അധ്യാപകര്‍ സംബന്ധിച്ച‌ു.
Previous Page Next Page Home