GHS KALICHANADUKKAM

GHS KALICHANADUKKAM


മ്യൂറൽ പെയിന്റിംഗ്

Posted: 23 Jun 2018 07:13 PM PDT

എഴുത്തുപെട്ടി

Posted: 23 Jun 2018 07:12 PM PDT

Yoga day

Posted: 23 Jun 2018 07:12 PM PDT

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ .94 - 95 ബാച്ച് മ്യൂറൽ പെയിന്റിംഗ്

Posted: 23 Jun 2018 07:07 PM PDT

വായനാ പക്ഷാചരണം

Posted: 23 Jun 2018 07:05 PM PDT

വാർഷിക കലണ്ടർ പ്രകാശനം

Posted: 23 Jun 2018 07:02 PM PDT

ക്ലബ്ബ് ഉദ്ഘാടനം .. ജിതേഷ് കമ്പല്ലൂർ

Posted: 23 Jun 2018 07:01 PM PDT

Krishi

Posted: 23 Jun 2018 06:56 PM PDT

തിരുവാതിര ഞാറ്റുവേലയിൽ നൂറുമേനിക്കായി കാലിച്ചാനടുക്കത്തെ കുട്ടികൾ:

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി സീഡ് ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് .കഴിഞ്ഞ വർഷം ലഭിച്ച നല്ല വിളവ് ഈ വർഷവും പ്രതീക്ഷിച്ചു കൊണ്ട് 60 ഓളം വരുന്ന കുട്ടികളും അധ്യാപകരും രക്ഷിതാക്കളും വയൽക്കിളികളായി പാടത്ത് എത്തി. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്. ഹെഡ്മാസ്റ്റർ ജയചന്ദ്രൻ കെ,  വിജയകൃഷ്ണൻ.പി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ചുമതലയുള്ള അധ്യാപകരായ വി കെ ഭാസ്ക്കരൻ, ശശിലേഖ, സരോജിനി, പി.ടി.എ പ്രസിഡണ്ട് ശശിധരൻ, മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി, ഹാരിസ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം കൊടുത്ത ഹരി തോത്സവം കോടോം ബേളൂർ കൃഷി ഓഫീസർ ശ്രീമതി ജ്യോതി ഉദ്ഘാടനം ചെയ്തു
ശ്രീധരൻ എം ,മോഹനൻ എം
നാരായണൻ
ദാമോദരൻ
ജയചന്ദ്രൻ ടി വി
ഉഷ പി
ഷിജി
ധന്യ ,ഷീന
രമണി
ശാന്ത എന്നീ രക്ഷിതാക്കളും
നാട്ടി പാട്ട്  ജാനകിയും കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത്
കഴിഞ്ഞ വർഷം കിട്ടിയ
30പറ നെല്ല്
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

Krishipadam

Posted: 23 Jun 2018 06:52 PM PDT

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


Posted: 21 Jun 2018 08:33 PM PDT



ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


Posted: 20 Jun 2018 09:06 PM PDT



കക്കാട്ട്

കക്കാട്ട്


വായനാ പക്ഷാചരണവും വിവിധ ക്ളബ്ബുകളുടെ പ്രവര്‍ത്തനോത്ഘാടനവും

Posted: 19 Jun 2018 09:42 AM PDT


കക്കാട്ട് സ്കൂളില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഉത്ഘാടനവും വിവിധ ക്ളബ്ബുകളുടെ പ്രവര്‍ത്തനോത്ഘാടനവും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഷാജികുമാര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് വി രാജന്‍ അധ്യക്ഷം വഹിച്ചു. ഹെഡ്മിസ്ട്രസ്സ് എം ശ്യാമള, സീനിയര്‍ അസിസ്റ്റന്റ് കെ പ്രീത, കെ കെ പിഷാരടി എന്നിവര്‍ സംസാരിച്ചു. വിദ്യാരംഗം കണ്‍വീനര്‍ അശോകന്‍ മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.



കക്കാട്ട്

കക്കാട്ട്


വായനാദിനം

Posted: 18 Jun 2018 08:13 AM PDT


ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം

Posted: 18 Jun 2018 08:12 AM PDT

കക്കാട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാന്ഞങ്ങാട്  ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനില്‍കുമാര്‍, എെ ടി കോര്‍‌ഡിനേറ്റര്‍ കെ സന്തോഷ് എന്നിവര്‍ സംസാരിച്ചു.




G.H.S.S. ADOOR

G.H.S.S. ADOOR


'Beat Plastic Pollution' എന്ന മുദ്രാവാക്യവ‌ുമായി ലോക പരിസ്ഥിതി ദിനാചരണം

Posted: 16 Jun 2018 09:22 PM PDT

ലോകപരിസ്ഥിതിദിനാചരണം വൃക്ഷത്തൈ വിതരണം ചെയ്‌ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശ്രീമതി കമലാക്ഷി  ഉദ്ഘാടനം ചെയ്യ‌ുന്ന‌ു
"  ഒരു തൈ  നടാം നമുക്കമ്മയ്ക്ക് വേണ്ടി ..
ഒരു തൈ  നടാം കൊച്ച‌ു മക്കൾക്ക് വേണ്ടി ..
ഒരു തൈ  നടാം നൂറു കിളികൾക്ക്  വേണ്ടി..
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി..

 ഇതു പ്രാണ വായുവിനായ് നടുന്നു..
ഇത് മഴയ്ക്കായ്‌ തൊഴുതു നടുന്നു.
അഴകിനായ്, തണലിനായ് , തേൻ പഴങ്ങൾക്കായ് ...
ഒരു നൂറു തൈകൾ നിറഞ്ഞു നടുന്നു ..

ചൊരിയും മുലപ്പാലിന്നൊർമയുമായ് ..
പകരം തരാൻ കൂപ്പുകൈ മാത്രമായ് ..

ഇതു  ദേവി ഭൂമി തൻ  ചൂടല്പ്പം മാറ്റാൻ ..
നിറ കണ്ണുമായ് ഞങ്ങൾ  ചെയ്യുന്ന പൂജ....   "

ക‌ുര‌ുന്ന‌ുകള്‍ സ്‌ക‌ൂളിലെത്തി...വര്‍ണാഭമായി പ്രവേശനോത്സവം

Posted: 16 Jun 2018 08:45 PM PDT

Previous Page Next Page Home