എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 03 Jun 2016 10:55 AM PDT








Posted: 03 Jun 2016 10:58 AM PDT






 ബാലചന്ദ്രൻ കൊട്ടോടിയുടെ നാടൻ  പാട്ട് ,വയലിൻ ,മാജിക്ക് ഷോ


Posted: 03 Jun 2016 10:55 AM PDT






                        പ്രവേശനോത്സവ റാലി




                                 

                                           സമ്മേളനം

നവാഗതരും അധ്യാപകരും വിശിഷ്ഠ വ്യക്തികളും അക്ഷരദീപം തെളിക്കുന്നു .

പ0നോപകരണ ക്വിറ്റ് ,യൂണിഫോം ,പാത്രം എന്നിവ വിതരണ ഉത്ഘാടനം

Posted: 03 Jun 2016 10:53 AM PDT

  • 2016-17 അധ്യയന വര്ഷത്തേക്ക് എവർക്കും സ്വാഗതം.

    2016-17 വർഷത്തെ ചിറ്റാരിക്കാൽ ഉപജില്ല പ്രവേശനോത്സവത്തിന് ബിരിക്കുളം എയുപി സ്കൂൾ വേദിയായി .വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബിരിക്കുളം ടൌൺ ചുറ്റി റാലി  നടത്തി .തുടർന്ന് പ്രവേശനോത്സവ ഗാനത്തിന്റെ ഈരടികൾക്ക് നൃത്ത ചുവടുകളുമായി കൊച്ചുകലകാരികൾ വേദിയിലെത്തി .അംഗനവാടിയിൽ നിന്നും എത്തിയ പുതിയകൂട്ടുകാർ വേദിയിൽ നൃത്തം അവതരിപ്പിച്ചത് ഏവര്ക്കും ആവേശമായി .തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ  പി രാജൻ പ്രവേശനോത്സവതിന്റെ ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു .നവാഗതരും അധ്യാപകരും അക്ഷരദീപം  തെളിച്ചു .പിടിയെ പ്രസിഡന്റ്‌ ടി എ രവി അധ്യക്ഷത വഹിച്ചു .പുതിയ കൂട്ടുകാർക്കുള്ള യുണിഫോം ,പo നോപകരണ ക്വിറ്റ് ,പാത്രം എന്നിവയുടെ വിതരനോത്ഘാടനം കിനാനൂർ ഗ്രമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി വിധുപാല നിർവഹിച്ചു .വാർഡ് മെംബർ മാരായ രാമ .സി ,കെ  പി ചിത്രലേഖ ,സി  വി  ബാലകൃഷ്ണൻ ,ശ്രീമതി വിജയമ്മ ടീച്ചർ ,ഡയട്ട് സീനിയർ ലക്ചറർ രാമനാഥൻ മാസ്റ്റർ ,മാനെജ്മെന്റ് പ്രതിനിധി  പി  .പത്മനാഭൻ മാസ്റ്റർ  എം പി ടി എ  പ്രസിഡന്റ്‌ ശ്രിമതി രജനി സുരേസൻ ,സീനിയർ അസിസ്റ്റ് ശ്രീമതി വി എൻ  സൂര്യകല എന്നിവര് ആശംസകൾ അർപ്പിച്ചു സംസാരിച്ചു .ഹെട്മാസ്റെർ എ ആർ വിജയകുമാർ സ്വാഗതവും smt ബിന്ദു എം വി നന്ദിയും പറഞ്ഞു .തുടർന്ന് ബാലചന്ദ്രൻ കൊട്ടോടി നാടൻ പാട്ടിലൂടെയും വയലിനിലൂടെയും ,മാജിക്കിലൂടെയുംപൊതു വിദ്യഭ്യാസത്തിന്റെ  പ്രസക്തി വളരെ നന്നായി അവതരിപ്പിച്ചു .ഉചഭക്ഷണത്തോടൊപ്പം പയാസവവും നൽകി .

GHSS BELLURU

GHSS BELLURU


Posted: 03 Jun 2016 11:39 AM PDT

Inauguration of club activities by Mr. Praveen Kadakam


Club activities were inaugurated by Mr. Praveen Kadakam, a well known drama artist from Kasragod district. The program was held on 03.06.2016 at GHSS Bellur, assembly ground. In this program the program convener Mr. Shaji lead the welcome speech and Smt. Varija (Headmistress) were become the President for the function and Mr. Padmanaban (Staff Secretary) did the role of vote of thanks.

chittarikkal12054

chittarikkal12054


പേപ്പര്‍ ബാഗ് പ്രചാരണം

Posted: 03 Sep 2014 03:47 AM PDT




J.R.C. യൂണിറ്റിലെ കുട്ടികള്‍ നിര്‍മ്മിച്ച ബാഗുകളില്‍ പ്ലാസ്റ്റിക് വര്‍ജ്ജിക്കുന്നതിനുള്ള ആഹ്വാനം ആലേഖനം ചെയ്ത് സ്കൂളിന് സമീപമുള്ള കടകളില്‍ സൗജന്യമായി വിതരണം ചെയ്യുന്നു.

പ്ലാസ്ടിക്ക് ക്യാരിബാഗിനെതിരെ.

Posted: 03 Sep 2014 03:08 AM PDT






അന്താരാഷ്ട്ര പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി J.R.C. യൂണിറ്റിന്റെ നേതൃത്വത്തില്‍ പേപ്പര്‍ ബാഗ് നിര്‍മ്മാണപരിശീലനം പൂര്‍ത്തിയാക്കിയ കുട്ടികളെ ഹെഡ്മാസ്റ്റര്‍ അഭിനന്ദിക്കുന്നു.

കക്കാട്ട്

കക്കാട്ട്


പ്രത്യേകക്ലാസ്സുകള്‍

Posted: 03 Jun 2016 06:47 PM PDT


SSLC വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെയും വൈകുന്നേരവുമുള്ള പ്രത്യേക അധികസമയ ക്ലാസ്സുകള്‍  6/6/2016 തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. രാവിലെ ഒന്‍പത് മണിമുതല്‍ പത്ത് വരെയും വൈകീട്ട് നാലു മുതല്‍ അഞ്ച് വരെയുമാണ് ക്ലാസ്സ്.


G H S S Patla

G H S S Patla


Posted: 03 Jun 2016 08:43 AM PDT

പ്രവേശനോത്സവം വാര്‍ഡ് മെമ്പര്‍ എം എ മജീദ് ഉദ്ഘാടനം ചെയ്തു തദവസരത്തില്‍ യു എസ് എസ് വിജയി 
ഷെഫിന്‍ മുഹമ്മദിന്  ഉപഹാരം സമര്‍പ്പിക്കുന്നു


GHSS BELLURU

GHSS BELLURU


Posted: 02 Jun 2016 07:20 PM PDT

Praveshanolsavam 2016

Praveshanolsavam 2016 inaugurated by Geetha K. (Health & Education Standing Committee Chairperson, Belluru, GP.) 


Praveshanolsavam 2016


kasaragod11438

kasaragod11438


PRAVESHANOTSAV 2016-2017

Posted: 02 Jun 2016 09:16 AM PDT

            PRAVESHANOTSAV 2016-2017

Posted: 02 Jun 2016 09:08 AM PDT


Cheruvathur12549

Cheruvathur12549


പ്രവേശനോല്‍സവം- 2016-17

Posted: 01 Jun 2016 09:44 PM PDT

പ്രവേശനോല്‍സവം- 2016-17
2016-17 അധ്യയന വര്‍ഷത്തെ നവാഗതരെ സ്വാഗതം  ചെയ്തുകൊണ്ട് പി.ടി.എ. യുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ സ്ക്കൂളില്‍ വെച്ച് നടത്തി. മുതിര്‍ന്ന ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന പ്രവേശനഘോഷയാത്രയില്‍ പ്രവേശനോല്‍സവ ഗാനം ആലപിച്ചുകൊണ്ട് അക്ഷരലോകത്തേക്ക് കുരുന്നുകളെ സ്വാഗതം ചെയ്തു. 
പ്രവേശനോല്‍സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. അനൂപ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് ഭാരവാഹികളും, പി.ടി.എ. മെമ്പര്‍മാരും ആശംസകളര്‍പ്പിച്ചു. 
 ഒന്നാംക്ലാസ്സിലെത്തിയ 40 കുട്ടികള്‍ക്ക്  പി.ടി.എ. യുടെ  ആഭിമുഖ്യത്തിലുള്ള പഠനോപകരണ കിറ്റ് മുന്‍ മാനേജര്‍ അബ്ദുല്‍ ഷുക്കൂര്‍ ഹാജി വിതരണം ചെയ്തു.
ഒന്നാംക്ലാസ്സിലെത്തിയ മുഴുവന്‍ കുട്ടികള്‍ക്കും കൈതക്കാട് യൂണിറ്റി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മരത്തൈ വിതരണം ചെയ്തു.
 ഓരോ കുട്ടിയുടെയും പേരില്‍ ഓരോ മരം സ്ക്കൂള്‍ വളപ്പില്‍ വച്ചു പിടിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഒന്നാം ക്ലാസ്സിലെ ഒരു കുട്ടി ക്ലബ്ബ് ഭാരവാഹികളുടെ നേതൃത്വത്തില്‍ മരം നട്ട് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് പായസവിതരണവും നടത്തി
.

ഒരുക്കം

Posted: 01 Jun 2016 09:22 PM PDT

ഒരുക്കം
ഏകദിന വിദ്യാഭ്യാസ ശില്പശാല (സ്ക്കൂള്‍ തലം)
2016-17  അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനു വേണ്ടി 31/05/2016 ന് സ്ക്കുള്‍തല ഏകദിന ശില്പശാല നടന്നു. ശില്പശാലയുടെ ഉദ്ഘാടനം എം.പി.ടി.എ പ്രസിഡണ്ട് സജിത പി.പി.പി യുടെ അധ്യക്ഷതയില്‍ പി.ടി.എ. പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് എം.ടി.പി. നിര്‍വ്വഹിച്ചു. പത്തു മണി മുതല്‍ നാല് മണി വരെയുള്ള ശില്പശാലയില്‍ ജൂണ്‍,ജൂലൈ,ആഗസ്ത് മാസങ്ങളിലെ വിദ്യാലയ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മതല ആസൂത്രണവും, അക്കാദമിക കലണ്ടറും തയ്യാറാക്കി. പ്രവേശനോല്‍സവത്തിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തി. വിവിധ ക്ലബ്ബുകളുടെ ചുമതലകള്‍ അധ്യാപകര്‍ക്ക് വിഭജിച്ച് നല്‍കി. എല്‍പി., യുപി. എസ്.ആര്‍.ജി.കണ്‍വീനര്‍മാരെ തെരഞ്ഞെടുത്തു. ആദ്യത്തെ മൂന്ന് മാസത്തെ പ്രവര്‍ത്തന പാക്കേജ് തയ്യാറാക്കി. ഓരോ അധ്യാപകരുടെയും ചുമതലകള്‍ ബോധ്യപ്പെടുത്തി. ഒന്നാം ക്ലാസ്സിലെ നവാഗതര്‍ക്ക് പഠനോപകരണ കിറ്റും , യൂണിഫോമും നല്‍കാനും പ്രവേശനോല്‍സവത്തിന്റെ ഭാഗമായി പായസവിതരണം നടത്താനും തീരുമാനിച്ചു.
Previous Page Next Page Home