11027 GHSS BANDADKA

11027 GHSS BANDADKA


Posted: 05 Aug 2015 01:12 AM PDT


Jack fruit food festival conducted by L.P.Section


SECOND PLACE IN TUG OF WAR 
IN KASARAGOD REVENUE DISTRICT (JUNIOR)


G H S S Patla

G H S S Patla


കാസറഗോഡ് ഉപജില്ല അറബിക് അലിഫ് മെഗാ ക്വിസ്സില്‍ രണ്ടാം സ്ഥാനം നേടിയ പട്ട്ള സ്കൂള്‍ ടീം

Posted: 04 Aug 2015 09:53 PM PDT

കാസറഗോഡ് ഉപജില്ല അറബിക് അലിഫ് മെഗാ ക്വിസ്സില്‍ രണ്ടാം സ്ഥാനം നേടിയ പട്ട്ള സ്കൂള്‍ ടീം   

GUPS PUDUKAI

GUPS PUDUKAI


കൃഷിയെ അറിഞ്ഞുകൊണ്ട് ഏഴാം തരം വിദ്യാര്‍ഥികള്‍

Posted: 05 Aug 2015 02:54 AM PDT

നീലേശ്വരം കൃഷിഭവനിലെ ദിനില്‍കൃഷ്ണന്‍ ക്ലാസെടുക്കുന്നു






ബി.ആര്‍.സി വാര്‍ത്ത : മെഡിക്കല്‍ ക്യാമ്പ് - ആരംഭം

ബി.ആര്‍.സി വാര്‍ത്ത : മെഡിക്കല്‍ ക്യാമ്പ് - ആരംഭം: ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള വൈദ്യപരിശോധന ക്യാമ്പ് തുടങ്ങി. ചെറുവത്തൂര്‍ ഉപജില്ലയിലെ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള വൈദ്യപരിശ...

ബി.ആര്‍.സി വാര്‍ത്ത : TRIKARIPUR & CHERUVATHUR PEC 31.07.2015 AND 28.07....

ബി.ആര്‍.സി വാര്‍ത്ത : TRIKARIPUR & CHERUVATHUR PEC 31.07.2015 AND 28.07....

ബി.ആര്‍.സി വാര്‍ത്ത : VALIYAPARAMBA PEC 30.07.2015

ബി.ആര്‍.സി വാര്‍ത്ത : VALIYAPARAMBA PEC 30.07.2015

ബി.ആര്‍.സി വാര്‍ത്ത : PADNE PEC 30.07.2015

ബി.ആര്‍.സി വാര്‍ത്ത : PADNE PEC 30.07.2015

ബി.ആര്‍.സി വാര്‍ത്ത : KAYYUR CHEEMENI PEC 29.07.2015

ബി.ആര്‍.സി വാര്‍ത്ത : KAYYUR CHEEMENI PEC 29.07.2015

ബി.ആര്‍.സി വാര്‍ത്ത : "സ്നേഹത്തണല്‍" -ക്വിസ്സ് പ്രോഗ്രാം വിവിധ സ്കൂളുകളി...

ബി.ആര്‍.സി വാര്‍ത്ത : "സ്നേഹത്തണല്‍" -ക്വിസ്സ് പ്രോഗ്രാം വിവിധ സ്കൂളുകളി...

BRC HOSDURG: MEDICAL CAMP AT BRC HOSDURG

BRC HOSDURG: MEDICAL CAMP AT BRC HOSDURG

BRC Kumbla : PEC MEETING @ ENMAKAJE PANCHAYATH

BRC Kumbla : PEC MEETING @ ENMAKAJE PANCHAYATH

BRC Kumbla : IEDC MEDICAL CAMP 2015-16  MEDICAL CAMP FO...

BRC Kumbla : IEDC MEDICAL CAMP 2015-16   MEDICAL CAMP FO...: IEDC MEDICAL CAMP 2015-16   MEDICAL CAMP FOR  ORTHO & CP  VI CAMP

GHSS Balanthode

GHSS Balanthode


പ്രിയ കലാമിന് ആദരാഞ്ജലി 28 July 2015

Posted: 04 Aug 2015 02:53 AM PDT

 Principal addressing the assembly
 Head Master delivering the condolence speech
 Students on their marks
 Exhibition conducted with respect to Sir Kalam's demise
Missile man in Student's rockets viewed by future rockets of India

അരങ്ങ്

അരങ്ങ്


Posted: 04 Aug 2015 09:23 AM PDT

-->
അസംബ്ലി ഹാളിന്റെ ശിലാസ്ഥാപനം
2014-15വര്‍ഷത്തെ എം എല്‍ എ ഫണ്ടില്‍ നിന്ന് വിദ്യാലയത്തിനായി അനുവദിച്ച അസംബ്ലി ഹാളിന്റെ
ശിലാസ്ഥാപനം 2015 ആഗസ്ത് 3 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു. കാഞ്ഞങ്ങാട് എം എല്‍ എ ശ്രീ. ഇ ചന്ദ്രശേഖരന്‍ അവര്‍കള്‍ നിര്‍വഹിച്ചു ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് ശ്രീ ഗംഗാധരന്‍ പി സ്വാഗതം പറഞ്ഞു ശ്രീമതി കെ സുജാത (ചെയര്‍പേഴ്സണ്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി കാസറഗോഡ് ജില്ലാപഞ്ചായത്ത്) അധ്യക്ഷത വഹിച്ചു ശ്രീ പി ബാലകൃഷ്ണന്‍(വൈസ് പ്രസിഡണ്ട് അജാനൂര്‍ ഗ്രാമപഞ്ചായത്ത്) ശ്രീമതി ടി വി പത്മിനി (ചെയര്‍പേഴ്സണ്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി അജാനൂര്‍ ഗ്രാമപഞ്ചായത്ത്) ശ്രീമതി എം ജയശ്രീ (പ്രിന്‍സിപ്പാല്‍ ) ശ്രീമതി പി എന്‍ പുഷ്പവല്ലി (സീനിയര്‍ അസിസ്റ്റന്റ്) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു ഹെഡ് മാസ്റ്റര്‍ ശ്രീ വി വി ഭാസ്ക്കരന്‍മാഷ് നന്ദി പ്രകാശിപ്പിച്ചു

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Posted: 03 Aug 2015 03:45 AM PDT





GHSS Balanthode

GHSS Balanthode


Anti-drug Conscientization Campaign June 26

Posted: 02 Aug 2015 11:28 PM PDT


P. T. A. Meeting - SSLC batch June 18, 2015

Posted: 02 Aug 2015 11:23 PM PDT

 H. M. Balakrishnan addressing the parents
P. T. A. President addressing the gathering

Social Studies Club Inauguration

Posted: 02 Aug 2015 11:14 PM PDT

 Rtd SS teacher Sir R. C. Thomas inaugurating the club activities
Club members

Red Cross Garden Inauguration July 06, 2015

Posted: 02 Aug 2015 11:08 PM PDT

 H. M. Balakrishnan planting the first seedling
 Councellor Tr Rini on action
 Cadets on action
One among the rows of newly planted seedlings

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സില്‍..

കയ്യൂര്‍:ക്ലാസ്സ് പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ ക്യ് ത്യം 2മണിക്ക് തന്നെ സ്കൂളില്‍ എത്തിയ രക്ഷിതാക്കള്‍ക്ക് മറ്റുള്ളവര്‍ എത്തുന്നതുവരെ കാത്തുനിന്ന് മുഷിയേണ്ട അവസ്ഥ  ഇവിടെയില്ല.നേരെ ക്ലാസ്സിലേക്ക് കയറാം..കുട്ടികളുടെ ഇരിപ്പിടങ്ങള്‍ക്ക് പിറകിലായി പ്രത്യേകം ക്രമീകരിച്ച ‘പാരന്റ്സ് ബെഞ്ചില്‍‘ ഇരിക്കാം..... ടീച്ചറുടെ ക്ലാസ്സും ,കുട്ടികളുടെ പ്രതികരണങ്ങളും കാണാം..വിലയിരുത്താം..സ്വയം പഠിക്കാം..പ്രസ്തുത പാഠഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ അധ്യാപകനോട് ചോദിക്കുകയും ചെയ്യാം.. കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ രണ്ടാമത്തെ ക്ലാസ്സ് പി.ടി.എ യോഗത്തിലാണ് ഇത്തരത്തിലുള്ള സൌകര്യം ഒരുക്കിയത്...ഇനിയുള്ള എല്ലാ ക്ലാസ്സ് പി.ടി.എ യോഗങ്ങളിലും ഈ രീതി തുടരും....പക്ഷെ,ഒരുകാര്യത്തില്‍ നിര്‍ബന്ധമുണ്ട്..2 മണി മുതല്‍ നാലുമണി വരെ സമയം നിശ്ചയിച്ച ക്ലാസ്സ്പി.ടി.എ യോഗങ്ങളില്‍ പൂര്‍ണ്ണസമയവും പങ്കെടുക്കുമെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തണം..ആദ്യത്തെ അര മണിക്കൂറായിരിക്കും അധ്യാപികയുടെ ക്ലാസ്സ്..തുടര്‍ന്ന് ‘ക്ലാസ്സ് ബാലസഭ‘ ആരംഭിക്കും.ഒരുമാസത്തെ ക്ലാസ്സ് റൂം പ്രവര്‍ത്തനങ്ങളിലൂടെ രൂപപ്പെട്ട വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍-പ്രസംഗം,സംഭാഷണം, ശ്രാവ്യവായന,കവിതാലാപനം,സ്കിറ്റ്,റോള്‍ പ്ലേ,നാടകം-തുടങ്ങിയവ അരമണിക്കൂറില്‍ ഒതുക്കി കുട്ടികള്‍ അവതരിപ്പിക്കും.കഴിയുന്നതും എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും അവതരണം. അതുകഴിഞ്ഞ് കുട്ടികളുടെ പഠനപുരോഗതി സംബന്ധിച്ച ചര്‍ച്ചയ്ക്കായി നോട്ട് പുസ്തകങ്ങള്‍ ഉള്‍പ്പെടെയുള്ള പോര്‍ട്ട് ഫോളിയോ രക്ഷിതാക്കള്‍ക്ക് നല്‍കും..നിരന്തര വിലയിരുത്തലില്‍ ലഭിച്ച ഗ്രേഡുകളുടെ അടിസ്ഥാനത്തില്‍ കുട്ടികളെക്കുറിച്ചുള്ള വിലയിരുത്തല്‍ അധ്യാപിക അവതരിപ്പിക്കും..തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പ്രശ്നപരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടും...വരുന്ന ഒരുമാസക്കാലം കുട്ടികളുടെ പഠനത്തില്‍ രക്ഷിതാക്കളുടെ ഭാഗത്തിനിന്നും ഉണ്ടാകേണ്ടുന്ന ഇടപെടലുകള്‍ എന്തൊക്കെയായിരിക്കണം എന്ന് തീരുമാനിച്ചിട്ടേ ക്ലാസ്സ് പി.ടി.എ  യോഗം അവസാനിക്കൂ....ജൂലയ്30,31 തീയ്യതികളില്‍ നാലു ക്ലാസ്സുകളിലും ഈ രീതിയില്‍ സംഘടിപ്പിച്ച യോഗങ്ങളില്‍ തൊണ്ണൂറു ശതമാനത്തിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.രണ്ടാം ക്ലാസ്സിലെ ഗണിതം പ്രവര്‍ത്തനാധിഷ്തിത രീതിയില്‍ എങ്ങനെയാണ് അവതരിപ്പിക്കുന്നതെന്ന് ക്ലാസ്സ് ടീച്ചറും പ്രധാനാധ്യാപകനുമായ നാരായണന്‍ മാഷുടെ ക്ലാസ്സിലൂടെ രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടു... സംഭാഷണ രചനയും,അതിന്റെ അവതരണവുമായിരുന്നു മൂന്നാം ക്ലാസ്സില്‍ രതി ടീച്ചര്‍ പരിചയ     പ്പെടുത്തിയത്...നാലാം തരത്തിലെ ഇംഗ്ലീഷ് പാഠഭാഗത്തെ നാടകമാക്കിമാറ്റി അവതരിപ്പിക്കുന്നതെങ്ങനെയെന്ന് ഭാസ്കരന്‍ മാഷും കുട്ടികളും ചേര്‍ന്ന് രക്ഷിതാക്കള്‍ക്ക് കാണിച്ചുകൊടുത്തു...ഉദ്ഗ്രഥിത രീതിയില്‍ പാഠഭാഗം അവതരിപ്പിക്കുന്ന രീതി പരിചയപ്പെടുത്തുന്നതായിരുന്നു ഒന്നാം ക്ലാസ്സിലെ ഉഷാകുമാരി ടീച്ചറുടെ ക്ലാസ്സ്.ഒന്നിലെയും രണ്ടിലെയും കുട്ടികള്‍ ബാലസഭയില്‍ അവതരിപ്പിച്ച ഇംഗ്ലിഷ് കോണ്‍ വര്‍സേഷനുകളും,പാട്ടുകളും രക്ഷിതാക്കള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു..പൊതുവിദ്യാലയങ്ങളില്‍നിന്ന് നന്നായി ഇംഗ്ലീഷ് പഠിക്കാന്‍ കഴിയും എന്നതിന്റെ തെളിവുകള്‍തന്നെയായിരുന്നു കുട്ടികളുടെ മികവാര്‍ന്ന പ്രകടനങ്ങള്‍.

 

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


ക്ലാസ് പി ടി എ യ്ക്ക് ഒരു മാതൃക

Posted: 02 Aug 2015 08:33 AM PDT

എങ്ങനെ ക്ലാസ് പി ടി എ നന്നായി നടത്താം ? ജി എല്‍ പി എസ് കയ്യൂരിന്റെ ഈ മാതൃക കാണൂ.

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും ക്ലാസ്സില്‍..

 

അരങ്ങ്

അരങ്ങ്


Posted: 01 Aug 2015 07:04 AM PDT

ആറാം തരത്തിലെ കുട്ടികള്‍ അവതരിപ്പിച്ച പാഠ ഭാഗത്തിലെ ഹിന്ദി കവിതയുടെ സംഗീതാവിഷ്കാരം-- വിവിധ ദൃശ്യങ്ങള്‍





 

G.H.S.S CHEMNAD,KASARAGOD

G.H.S.S CHEMNAD,KASARAGOD


Posted: 01 Aug 2015 09:58 AM PDT

ഡോ.കലാമിന് ചിത്രാഞ്ജലി

         അന്തരിച്ച മുന്‍ രാഷ്ട്രപതി ‍‍ഡോ.എ.പി.ജെ.അബ്ദുല്‍ കലാമിന് ആദരാഞ്ജലി അര്‍പ്പിച്ചു കൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ചിത്രരചന സംഘടിപ്പിച്ചു.ഡോ.കലാമിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് 'ചിത്രാഞ്ജലി 'എന്ന് പേരിട്ട പരിപാടി നടന്നത്.ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.ഒ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജയലക്ഷ്മി ടീച്ചര്‍,ലീന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

                       

Posted: 01 Aug 2015 09:33 AM PDT

            
 വിജേഷിനെ അറിയുക
         ഇത് വിജേഷ്.ചെമ്മനാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി.വിനോദത്തിനും പഠനച്ചെലവ് കണ്ടെത്തുന്നതിനുമായി വേറിട്ടൊരു മാര്‍ഗ്ഗം സ്വീകരിക്കുക വഴി ശ്രദ്ധേയനായിരിക്കുകയാണ് ദേളി കുന്നുപാറ സ്വദേശിയായ ഈ പതിനഞ്ചുകാരന്‍.വിവിധയിനം വളര്‍ത്തു പക്ഷികളെ സംഘടിപ്പിച്ച് പരിപാലിക്കുകയും ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുകയാണ് ഇതില്‍ പ്രധാനം.പലതരം പ്രാവുകള്‍,ഇണക്കിളികള്‍,അരയന്നം തുടങ്ങിയവ വിജേഷ് ഒരുക്കിയ കൂട്ടിലും വീട്ട് പരിസരങ്ങളിലും പാറിക്കളിക്കുന്നത് രസകരമായ കാഴ്ചയാണ്.കൂട്ടിന് ഒരു കൂട്ടം നാടന്‍ കോഴികളുമുണ്ട്.ഒപ്പം മുന്തിയ ഇനം വളര്‍ത്തു നായ്ക്കളേയും സംരക്ഷിച്ചുവരുന്നു.
              പത്താംതരം വിദ്യാര്‍ത്ഥികളുടെ ഗൃഹസന്ദര്‍ശന പരിപാടിയുമായി ബന്ധപ്പെട്ടെത്തിയ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും വിജേഷിന്റെ ഈ നൂതന സംരംഭം ഏറെ കാതുകവും ഒപ്പം സന്തോഷവും സമ്മാനിച്ചു.കര്‍ഷകത്തൊഴിലാളിയായിരുന്ന അച്ഛന്‍ അസുഖബാധിതിതനായി ആറു വര്‍ഷം മുമ്പ് മരണപ്പെട്ടതോടെ അമ്മയുടെ തണലിലായി വിജേഷിന്റേയും സഹോദരി വിചിത്രയുടേയും പഠനം.ഇതിനിടയിലാണ് അമ്മാവന്റെ പ്രോല്‍സാഹനത്തോടെ പക്ഷി വളര്‍ത്തല്‍ തുടങ്ങിയത്.ഒരു വിനോദം എന്ന നിലയില്‍ തുടങ്ങി പിന്നീട് സ്വയം തൊഴില്‍ സംരംഭം എന്നതിലേക്ക് മാറുകയായിരുന്നു.
          നാടന്‍ കോഴിമുട്ടകള്‍ക്ക് പ്രിയമേറേയാകയാല്‍ നന്നായി ചെലവാകുന്നു.മുട്ടയൊന്നിന് അഞ്ചു രൂപയ്ക്കാണ് വില്‍ക്കുന്നത്.കൂടാതെ പക്ഷിജോടികള്‍ക്കും വളര്‍ത്തുനായകള്‍ക്കുമായി ആവശ്യക്കാര്‍ വിജേഷിനെ തേടിയെത്തുന്നുണ്ട്.തന്റെ തൊഴില്‍ സംരംഭത്തെക്കുറിച്ച് ആവേശപൂര്‍വം വിവരിക്കുമ്പോഴും അടുത്തിടേയുണ്ടായ ദുരനുഭവം വിജേഷിനും അമ്മയ്ക്കും മറക്കാന്‍ കഴിയുന്നില്ല;ഏറെ ശ്രദ്ധാപൂര്‍വം പരിപാലിച്ചിരുന്ന പക്ഷിക്കൂട്ടിന് മുകളിലേക്ക് വീട്ടു മുറ്റത്തെ മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് കുറേ പക്ഷികള്‍ പിടഞ്ഞുമരിച്ച സംഭവം.ദു:ഖത്തിലും നിരാശയിലും മനമിടറാതെ ,ഒടിഞ്ഞുവീണ കൂട് തട്ടിക്കൂട്ടി,ശേഷിച്ച പക്ഷികളെ ലാളിച്ച് മുന്നോട്ട് പോവുകയാണ് ഈ മിടുക്കന്‍.പഠനത്തോടൊപ്പം സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുകവഴി മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാതൃകയാകുന്ന വിജേഷിന് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായം കിട്ടുകയാണെങ്കില്‍ വലിയ കാര്യമായിരിക്കും.
                                          

                                
Previous Page Next Page Home