JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ആദരാഞ്ജലികള്‍

Posted: 30 Jul 2015 04:07 AM PDT

ഇന്ത്യയെ ഉന്നതങ്ങളിലേക്ക് നയിച്ച  ആ കര്‍മ്മധീരന്റെ അഗ്നിച്ചിറകുകള്‍ നിശ്ചലമായി. സാധാരണക്കാരന്റെ പ്രിയ രാഷ്ട്രപതിയായിരുന്ന മിസൈല്‍മാന് .......‍......ആദരാഞ്ജലികള്‍..............



 അങ്ങയുടെ ഓര്‍മ്മകള്‍ ഇനിയും ഞങ്ങളെ നയിക്കട്ടെ..........
പ്രായത്തെ തോൽപിച്ച പ്രതിഭ
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം (83) അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 
അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം 1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.
പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

World Friendship Day- july 30

Posted: 29 Jul 2015 11:12 PM PDT

FRIENDSHIP DAY



G.H.S.S. ADOOR

G.H.S.S. ADOOR


ഡോ.എ.പി.ജെ.അബ്‌ദുല്‍ കലാമിന് അഡൂര്‍ സ്‌കൂളിന്റെ യാത്രാമൊഴി

Posted: 29 Jul 2015 11:24 PM PDT

കുട്ടികള്‍ക്ക് പ്രിയങ്കരനായിരുന്ന മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന് അഡൂര്‍ ഗവ.ഹയര്‍ സ്‌കൂളിലെ കുട്ടികളും അധ്യാപകരും ആദരാഞ്ജലിയര്‍പ്പിച്ചു. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരംനടക്കുന്ന സമയത്ത് തന്നെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഡോ.കലാമിന്റെ ഛായാചിത്രത്തിന് മുന്നില്‍ ആയിരത്തിഇരുന്നൂറില്‍പരം കുട്ടികളും അമ്പതില്‍പരം അധ്യാപകരും പൂക്കളും സന്ദേശവാക്യങ്ങളും സമര്‍പ്പിച്ച് പ്രിയനേതാവിന് വിടനല്‍കി.അദ്ദേഹത്തിന്റെ പ്രചോദനം നല്‍കുന്ന പ്രസംഗങ്ങളുടെ ശബ്‌ദരേഖയുടെ പശ്ചാത്തലവും ഒരുക്കിയിരുന്നു.കലാമിന്റെ ജീവചരിത്രവും സന്ദേശങ്ങളും അപൂര്‍വചിത്രങ്ങളുമടങ്ങിയ പോസ്റ്ററുകളുടെ ക്ലാസടിസ്ഥാനത്തിലുള്ള പ്രദര്‍ശനവും നടന്നു. അദ്ദേഹത്തിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി കുട്ടികള്‍ക്ക് ഉപന്യാസരചനാമത്സരവും സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍, സീനിയര്‍ അസിസ്‌റ്റന്റ് എന്‍.പ്രസന്നകുമാരി, സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറിഎ.എം.അബ്‌ദുല്‍ സലാം, മാധവ തെക്കേക്കര, ബി.കൃഷ്‌ണപ്പ, സ്‌കൂള്‍ ലീഡര്‍ മുനാസിയ എന്നിവര്‍ നേതൃത്വം നല്‍കി.

Cheruvathur 12064

Cheruvathur 12064


SWANTHANAM -Nalla Paadam Club 2015

Posted: 30 Jul 2015 05:49 AM PDT




June 26 Loka Lahari Viruddha Dinam

Posted: 30 Jul 2015 03:47 AM PDT











ENVIRONMENT DAY CELEBRATION 2015

Posted: 30 Jul 2015 12:19 AM PDT





Pravesanolsavam

Posted: 30 Jul 2015 12:11 AM PDT



GVHSS KARADKA

GVHSS KARADKA


Posted: 30 Jul 2015 04:25 AM PDT


GLPS PERIYANGANAM

GLPS PERIYANGANAM


ഇന്ത്യയുടെ മിസൈല്‍മാന് ആദരാഞ്ജലികള്‍...

Posted: 29 Jul 2015 02:54 AM PDT

ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന എ പി ജെ അബ്ദുള്‍ കലാം അന്തരിച്ചു.സ്വപ്നം കാണാനും ആകാശത്തോളം പറന്ന് അവ നേടിയെടുക്കാനും വാക്കു കൊണ്ടും ജീവിതം കൊണ്ടും ഇന്ത്യന്‍ യുവത്വത്തെ പ്രചോദിപ്പിച്ച ഒരാളായിരുന്നു അദ്ദേഹം.


 

ജീവിതം

   ജനനം -1931 ഒക്ടോബര്‍ 15ന് തമിഴ് നാട്ടിലെ രാമേശ്വരത്ത്
   മുഴുവന്‍ പേര് -അബുള്‍ പക്കീര്‍ ജയ്നുലാബ്ദീന്‍ അബ്ദുള്‍ കലാം
   മാതാപിതാക്കള്‍ -ആഷ്യാമ്മ,ജയ്നുലാബ്ദീന്‍ മരക്കാര്‍
   വീദ്യാഭ്യാസം -പ്രൈമറി പഠനം രാമേശ്വരത്തെ ഒരു ചെറിയ സ്കൂളില്‍
   ഉന്നതപഠനം -സെന്റ് ജോസഫ് കോളേജ് തൃശിനാപ്പള്ളി
   എഞ്ചിനിയറിംഗ് -ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് മദ്രാസ്
   മരണം -2015 ജൂലൈ 27 
   ആത്മകഥ- അഗ്നിച്ചിറകുകള്‍

 വിശേഷണങ്ങള്‍,ബഹുമതികള്‍

  • ഇന്ത്യയുടെ മിസൈല്‍മാന്‍
  • ഇന്ത്യന്‍ ബഹിരാകാശ മിസൈല്‍ പദ്ധതി തലവന്‍
  • പൊഖ്റാന്‍ ആണവപരീക്ഷണത്തിന് നേതൃത്വം
  • പത്മ ഭൂഷന്‍,പത്മ വിഭൂഷന്‍,ഭാരതരത്ന ബഹുമതികള്‍
  • ഭാരത രത്ന നേടിയ മൂന്നാമത്തെ രാഷ്ട്രപതി   
  • 2002 ജൂലൈ 25മുതല്‍ 2007 ജൂലൈ 25 വരെ രാഷ്ട്രപതി 
  • രാഷ്ട്രപതിയാകുന്ന ആദ്യ അവിവാഹിതന്‍
  • ജനകീയ പ്രസിഡന്റ് 
  വചനങ്ങളിലൂടെ...               




അങ്ങ് ‍ഞങ്ങളുടെ മാര്‍ഗദര്‍ശിയാണ്.അങ്ങയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് പ്രചോദനം.അങ്ങയുടെ പാത പിന്തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.


JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


മെഡിക്കൽ ക്യാമ്പ്

Posted: 29 Jul 2015 04:12 AM PDT


 ജ്യോതിഭവൻ സ്കൂളിൽ വച്ച് ഡോ.സെലീനാമ്മ(ENTspecialist),Mrs.Soumya, Audiologist (കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി), എന്നിവരുടെ ആഭിമുഖ്യത്തിൽ ശ്രവണ വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടി ജൂലായ് 24,29 തീയ്യതികളിൽ  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.



BRC MANJESHWAR

BRC MANJESHWAR


Posted: 29 Jul 2015 10:59 AM PDT


G H S S Patla

G H S S Patla


forestry club;herbal plants

Posted: 29 Jul 2015 09:52 AM PDT



forestryclub ;ഔഷധ ചെടി തോട്ടം ;ഇതിൽ പത്തോളം ഔഷധ ചെടികൾ വളർന്നുകൊണ്ടിരിക്കുന്നു.സ്ഥല പരിമിധികാരണം ചെടിച്ചട്ടികളിലാണ് വളർത്തു ന്ന ത് .40 കുട്ടികൾ forestryclubil അംഗങ്ങളാണ് 

Posted: 29 Jul 2015 09:35 AM PDT

8c class library

Previous Page Next Page Home