JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Posted: 21 Jul 2015 05:31 AM PDT
ജൂലായ് 21- ചാന്ദ്രദിനം

ചന്ദ്രൻ
ഭൂമിയുടെ ഒരേയൊരു പ്രകൃതിദത്തഉപഗ്രഹമാണ്ചന്ദ്രൻ.ഭൂമിയിൽ നിന്ന്ശരാശരി 3,84,403 കിലോമീറ്റർദൂരെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്‌; ഭൂമിയുടെ വ്യാസത്തിന്റെ ഏകദേശം മുപ്പത് മടങ്ങ് വരും ദൂരം. ഭൂമിയും ചന്ദ്രനുമടങ്ങുന്ന വ്യൂഹത്തിന്റെ പിണ്ഡ കേന്ദ്രം ഭൂമിയുടെ വ്യാസാർദ്ധത്തിന്റെ ഏകദേശം നാലിലൊന്നു വരുന്ന 1,700 കി.മീ ആഴത്തിൽ ഭൂമിയുടെ ഉപരിതലത്തിനു താഴെ സ്ഥിതിചെയ്യുന്നു. ഭൂമിക്ക് ചുറ്റും ഒരു തവണ പ്രദക്ഷിണം ചെയ്യാൻ ചന്ദ്രന് 27.3 ദിവസങ്ങൾ വേണം.
3,474 കി.മീ. ആണ് ചന്ദ്രന്റെ വ്യാസം,ഇത് ഭൂമിയുടെ വ്യാസത്തിൽ നാലിലൊന്നിനെക്കാൾ അല്പം കൂടുതലാണ്. അതിനാൽ തന്നെ ചന്ദ്രന്റെ ഉപരിതല വിസ്തീർണ്ണം ഭൂമിയുടേതിന്റെ പത്തിലൊന്നിലും കുറവാണ് (ഇത് ഏകദേശം ഭൂമിയുടെ കരഭാഗങ്ങളുടെ മൊത്തം വിസ്തീർണ്ണത്തിന്റെ നാലിലൊന്ന് വരും - റഷ്യകാനഡഅമേരിക്കൻ ഐക്യനാടുകൾ എന്നിവ ചേർന്നാലുള്ളത്ര വിസ്തീർണ്ണം). ഉപരിതലത്തിലെഗുരുത്വാകർഷണശക്തി ഭൂമിയുടെ ഉപരിതലത്തിൽ അനുഭവപ്പെടുന്നതിന്റെ പതിനേഴ് ശതമാനമാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിലെത്താൻ ഏകദേശം 1.3 സെക്കന്റുകൾ എടുക്കുന്നു. സൗരയൂഥത്തിലെ 8 ഗ്രഹങ്ങളുടെ സ്വാഭാവിക ഉപഗ്രഹങ്ങളിൽ വലിപ്പം കൊണ്ട്ചന്ദ്രൻ അഞ്ചാം സ്ഥാനത്താണ്‌. ഭാരം കൊണ്ടും വ്യാസം കൊണ്ടും സ്ഥാനം ചന്ദ്രനു തന്നെ.
ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ 2 ആണ്‌. 1959-  വാഹനം ചന്ദ്രോപരിതലത്തിൽ വന്നിടിച്ച്തകരുകയാണുണ്ടായത്‌. ഇതേ വർഷം തന്നെ മറ്റൊരു മനുഷ്യ നിർമിത ശൂന്യാകാശയാനമായ ലൂണ 3 ചന്ദ്രന്റെ ഭൂമിക്ക്അഭിമുഖമല്ലാത്ത മറുവശത്തിന്റെ ചിത്രം എടുക്കുന്നതിൽ വിജയിച്ചു. വിജയകരവും അപകടരഹിതവുമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ യാനം എന്ന ബഹുമതി 1966- ചന്ദ്രനിലിറങ്ങിയ ലൂണ 9-ന്അവകാശപ്പെട്ടതാണ്‌. മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ആദ്യത്തെ ചന്ദ്രയാത്ര അപ്പോളോ 8 എന്ന യാനം നിർവഹിച്ചെങ്കിലും ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ വിജയകരമായി കാലു കുത്തിയത്‌ 1969- അപ്പോളോ 11 എന്ന ശൂന്യാകാശയാനത്തിലാണ്‌. ഭൂമിക്ക്പുറത്ത്മനുഷ്യൻ ചെന്നെത്തിയിട്ടുള്ള ഒരേയൊരു ശൂന്യാകാശഗോളം ചന്ദ്രനാണ്‌.
താപനില
ചന്ദ്രനിൽ പകൽസമയത്തെ ശരാശരി ഉപരിതലതാപനില 107 ഡിഗ്രി സെൽഷ്യസും രാത്രിസമയത്തേത് -153 ഡിഗ്രി സെൽഷ്യസുമാണ്‌.
ഗ്രഹണം
പൂർണ്ണ ചന്ദ്രഗ്രഹണം


പൂർണ്ണചന്ദ്രഗ്രഹണം16-06-2011ന്രാവിലെ12.20ന്ദൃശ്യമായത്

സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുമ്പോഴാണ് ഗ്രഹണം എന്ന പ്രതിഭാസം സംഭവിക്കുന്നത്‌. ചന്ദ്രഗ്രഹണം നടക്കുന്നത്പൗർണ്ണമി ദിനത്തിലുംസൂര്യഗ്രഹണം നടക്കുന്നത് അമാവാസി ദിനത്തിലുമാണ്‌. സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി വരുമ്പോൾ ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്ന്പറയുന്നത്‌. ചന്ദ്രൻ ഭൂമിയുടെയും സൂര്യന്റെയും ഇടയിൽ വരുന്നതിനാൽ ഭൂമിയിൽ ചന്ദ്രന്റെ നിഴൽ വീഴുന്നത് സൂര്യഗ്രഹണം എന്നും അറിയപ്പെടുന്നു. രണ്ട് ഗ്രഹണങ്ങളിലും പൂർണ്ണഗ്രഹണവും ഭാഗീക ഗ്രഹണവും നടക്കാറുണ്ട്‌.

ചന്ദ്രന്റെ പ്രദക്ഷിണപഥം ക്രാന്തിവൃത്തത്തിന്അഞ്ച് ഡിഗ്രി ചരിവോടുകൂടിയതിനാൽ എല്ലാ പൗർണ്ണമിയിലും അമാവാസിയിലും ഗ്രഹണങ്ങൾ നടക്കുന്നില്ല. രണ്ട് ഭ്രമണപഥങ്ങളും കൂടിച്ചേരുന്ന രണ്ട് ബിന്ദുക്കളിലൊന്നിനടുത്ത് ചന്ദ്രൻ എത്തുമ്പോൾ മാത്രമേ ഗ്രഹണം നടക്കുകയുള്ളൂഗ്രഹണങ്ങളുടെ ആവർത്തനം സാരോസ് ചക്രം ഉപയോഗിച്ച് വിശദീകരിക്കാം, 18 വർഷവും 11 ദിവസവും 8 മണിക്കൂറും (6,585.3 ദിവസങ്ങൾ) ദൈർഘ്യമുള്ള കാലയളവാണ് സരോസ് ചക്രം.സൂര്യചന്ദ്രന്മാരുടെ കോണീയവ്യാസങ്ങൾ ഏകദേശം തുല്യമായതിനാലാണ്സൂര്യഗ്രഹണസമയത്ത് സൂര്യൻ പൂർണ്ണമായി മറയ്ക്കപ്പെടുന്ന വിധത്തിലുള്ള പൂർണ്ണ സൂര്യഗ്രഹണങ്ങളുണ്ടാകുന്നത്. ഭൗമ-ചാന്ദ്രവ്യവസ്ഥയുടെ പരിണാമത്തിന്റെ ഫലമായി ചന്ദ്രൻ ഭൂമിയിൽ നിന്ന് അകന്നുപോകുന്നതോടെ ഇതിന്മാറ്റം വരും. അതിനുശേഷം ഭാഗികഗ്രഹണങ്ങളും വലയഗ്രഹണങ്ങളും മാത്രമേ ഉണ്ടാവുകയുള്ളൂ. ഏകദേശം 60 കോടി വർഷങ്ങൾക്കു ശേഷമാണ്ഇത് സംഭവിക്കുക.
ചാന്ദ്രപര്യവേഷണങ്ങൾ
എഡ്വിൻ ആൾഡ്രിൻചന്ദ്രനിൽ
ദൂരദർശിനിയുടെ കണ്ടുപിടുത്തമാണ് ചാന്ദ്രനിരീക്ഷണ രംഗത്ത്കുതിച്ചു ചാട്ടം വരുത്തിയത്‌.ഗലീലിയോ ഗലീലി എന്ന ശാസ്ത്രജ്ഞൻ ദൂരദർശിനി ഉപയോഗിച്ച്ചന്ദ്രനിലെ പർവതങ്ങളും, ഗർത്തങ്ങളും വീക്ഷിക്കുന്നതിൽ വിജയിച്ചു.ശീതസമരകാലത്ത് അമേരിക്കൻ ഐക്യനാടുകളിലും സോവിയറ്റ് യൂണിയനിലും ഉണ്ടായ ബഹിരാകാശയാത്രാമാത്സര്യം ചന്ദ്രനെക്കുറിച്ചുള്ള വിശദമായ പഠനത്തിന് ആക്കം കൂട്ടി1959- സോവിയറ്റ് യൂണിയന്റെ ആളില്ലാത്ത ശൂന്യാകാശ വാഹനമായ ലൂണ-2 ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയതോടെ മനുഷ്യന്റെ ചാന്ദ്രയാത്രാസ്വപ്നങ്ങൾക്ക് ജീവൻ വച്ചു. 1966 റഷ്യയുടെ ലൂണ-9 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത് ഇതിന്ശക്തി പകർന്നു.മനുഷ്യനെ ചന്ദ്രനിലിറക്കാൻ ആരംഭിച്ച യജ്ഞം അമേരിക്കയുടെ ശൂന്യാകാശഗവേഷണ കേന്ദ്രമായ നാസയുടെ 1967- ആരംഭിച്ച അപ്പോളോ -1 ദൗത്യം ആയിരുന്നു1967 ജനുവരി 27 തുടങ്ങിയ അപ്പോളോ -1 ദുരന്തമായിത്തീർന്നു. പേടകത്തിന്തീപിടിച്ച് യാത്രികർ മൂന്നുപേരും മരിച്ചു. എന്നാൽ അപ്പോളോ 4 മുതലുള്ള പരീക്ഷണങ്ങൾ വിജയകരമായിരുന്നു. 1969- ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിൽ അമേരിക്ക വിജയിച്ചുനീൽ ആംസ്ട്രോങ് ചന്ദ്രനിൽ ഇറങ്ങിയ ആദ്യ മനുഷ്യനായി. 1969 ജൂലൈ 21-ആം തിയതി ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ-11 എന്ന ബഹിരാകാശയാനത്തിന്റെ കമാണ്ടർ ആയിരുന്നു അദ്ദേഹംഎഡ്വിൻ ആൽഡ്രിൻ അദ്ദേഹത്തോടൊപ്പം, ചന്ദ്രനിലിറങ്ങി. ആദ്യമായി ചന്ദ്രനിൽ കാൽ വച്ചശേഷം നീൽ ആംസ്ട്രോങ് ഇങ്ങനെ പറഞ്ഞു

"

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം വളരെ ചെറിയ ഒരു ചുവടുവയ്പ്, പക്ഷേ മനുഷ്യരാശിക്ക് ഇതൊരു വൻ കുതിച്ചു ചാട്ടമാണ്

"

അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. അവർ ഹാരിസൺ ജാക്ക്സ്മിത്ത്അലൻ ബീൻചാൾസ് ദ്യൂക്ക് എഡ്ഗാർ മിച്ചൽഅലൻ ഷെപ്പേർഡ്ഡേവിഡ് സ്കോട്ട്ജയിംസ് ഇർവിൻജോൺ യങ്ചാൾസ് കോൺറാഡ്യൂജിൻ സർണാൻ എന്നിവരാണ്‌. ഇതുവരെ ചന്ദ്രനിൽ ഏറ്റവും അവസാനം ഇറങ്ങിയത്അപ്പോളോ 17 എന്ന വാഹനത്തിൽ സഞ്ചരിച്ച്, 1972 ഡിസംബറിൽ ചന്ദ്രനിൽ കാലുകുത്തിയ യൂജിൻ സെർനാൻ ആണ്. അതുവരെ അജ്ഞാതമായിരുന്ന ചന്ദ്രന്റെ മറുപുറത്തിന്റെ ചിത്രം ആദ്യമെടുത്തത് 1959- റഷ്യൻ പേടകമായ ലൂണ-3 ആണ്‌. ചന്ദ്രനിൽ നിന്ന്പല ദൌത്യങ്ങളിലായി പാറക്കഷണങ്ങൾ ശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്‌.അപ്പോളോ ദൌത്യങ്ങളുടെ ഭാഗമായി ഭൂകമ്പമാപിനികളും, റിഫ്ലക്റ്റീവ് പ്രിസങ്ങളും ഉൾപ്പെടെ പല ശാസ്ത്രീയ ഉപകരണങ്ങളും ചന്ദ്രനിൽ സ്ഥാപിച്ചിട്ടുണ്ട്‌. അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്.
1960-
കളുടെ പകുതി മുതൽ 70-കളുടെ പകുതി വരെ 65 ചന്ദ്രപര്യടനങ്ങൾ നടന്നിട്ടുണ്ട്‌. അതിൽ 10 എണ്ണം 1971- മാത്രമായിരുന്നു. എന്നാൽ 1976-ലെ ലൂണ-24 നു ശേഷം ചാന്ദ്രപര്യടനങ്ങൾ നിർത്തി വെച്ചു. സോവിയറ്റ് യൂണിയൻ ശുക്രനിലേക്കും മറ്റ് ബഹിരാകാശ നിലയങ്ങളിലേക്കും ശ്രദ്ധ തിരിച്ചപ്പോൾ അമേരിക്കയുടെ താല്പര്യം ചൊവ്വാഗ്രഹത്തിലേക്കായി. 1990- ഹൈട്ടൺ എന്ന ബഹിരാകാശ വാഹനം ചന്ദ്രന്റെ ഭ്രമണപഥത്തിൽ വിക്ഷേപിച്ചു കൊണ്ട്‌ ജപ്പാൻ  നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി. എന്നാൽ അതിന്റെ ദൌത്യം സാങ്കേതികത്തകരാറുകൾ മൂലം പരാജയമായിരുന്നു.
1994-
അമേരിക്ക വീണ്ടും ചന്ദ്രനിലേക്കു തിരിഞ്ഞുക്ലമന്റൈൻ മിഷൻ എന്നറിയപ്പെടുന്ന റോബോട്ടിക് സംരംഭം അമേരിക്കൻ പ്രതിരോധ വകുപ്പും നാസയും സംയുക്തമായി സംഘടിപ്പിച്ചതാണ്. പിന്നീട് 1998-ലും ലൂണാർ പ്രോസ്പെക്റ്റർ എന്ന പേരിൽ അമേരിക്കയുടെ സംരംഭം നടന്നു.
2004
ജനുവരി 14-ന് അമേരിക്കൻ പ്രസിഡണ്ട് ജോർജ്ജ് ബുഷ്, 2020-ഓടെ അമേരിക്ക വീണ്ടും ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള ശ്രമങ്ങൾ ചെയ്യും എന്ന്പ്രഖ്യാപിച്ചു. സമീപഭാവിയിൽ തന്നെ ചന്ദ്രനെ കുറിച്ചു കൂടുതൽ പഠനങ്ങൾ നടത്താൻ യൂറോപ്യൻ സ്പേസ് ഏജൻസിയും പദ്ധതി തയ്യാറാക്കുന്നു. ചൈനയുടെ ചാങ്- ചാന്ദ്രപദ്ധതിയിലെ ആദ്യ ബഹിരാകാശവാഹനമായ ചാങ്-ഒക്ടോബർ 24 2007-ന്വിജയകരമായി വിക്ഷേപിച്ചു. 2020- മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്നതാണ്പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. 2007- തന്നെ ജപ്പാൻ ചാന്ദ്രവാഹനമായ സെലീൻ വിക്ഷേപിച്ചു.ഇന്ത്യയുടെ ചാന്ദ്രഗവേഷണപദ്ധതിയാണ്‌ ചാന്ദ്രയാൻ. പദ്ധതിയിലെ ആദ്യ ബഹിരാഹാശവാഹനമായ ചാന്ദ്രയാൻ-1 ഒക്ടോബർ 22 2008 ന്വിജയകരമായി വിക്ഷേപിച്ചു. പത്ത് മാസത്തെ പ്രവർത്തനത്തിനു ശേഷം ഓഗസ്റ്റ് 29 2009 ന് ബഹിരാകാശപേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ചാന്ദ്രയാൻ-2 2010-ലോ 2011-ലോ വിക്ഷേപിക്കാനാണ്‌ .എസ്.ആർ.. ഉദ്ദേശിക്കുന്നത്. ഒരു റോബോട്ടിക് റോവർ പദ്ധതിയുടെ ഭാഗമായുണ്ടാകും. 2020 ആകുമ്പോഴേക്കും മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ആഗ്രഹം ഇന്ത്യ പ്രകടിപ്പിച്ചിട്ടുണ്ട്
.

GHSS Balanthode

GHSS Balanthode


Vidyarangam Inauguration June 16

Posted: 21 Jul 2015 02:59 AM PDT

 H. M. Balakrishnan delivering message to Vidyarangam aspirants
 Mr Premarajan handling class

Aspirants presenting programmes

Environmental Day June 5

Posted: 21 Jul 2015 02:43 AM PDT

Principal delivering Environmental day message
Head Master distributing plant seedlings
Principal Sir Vinod distributing plant seedlings
Head Master Sir Balakrishnan delivering Environmental day message

Pravesanolsavam June OI

Posted: 21 Jul 2015 02:34 AM PDT

Inaugural processsion
 New stars
 Inaugural function
Notebook distribution by Ward Member

G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


അനുമോദനം

Posted: 21 Jul 2015 04:23 AM PDT

Mr.K.J.James,vice president Panthady G.P.is giving momento toKumari Babitha Balan,who is the vinner of Fifth Rank in the Medical entrance Examination 2015
അനുമോദനം

prevesanotsavam2015

Posted: 21 Jul 2015 03:57 AM PDT

prevesanotsavam2015

prevesanotsavam2015

ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


പ്രിയ അനസ് മാഷിന് സ്നേഹാഞ്ജലികള്‍

Posted: 21 Jul 2015 07:56 AM PDT

ഡയറ്റ് ലാബ് സ്കൂളിലെ പ്രഗല്‍ഭനായ അധ്യാപകനും ഏവര്‍ക്കും പ്രിയപ്പെട്ടവനുമായ ‍ഞങ്ങളുടെ പ്രിയ അനസ് മാസ്റ്റര്‍ ജൂലായ് 18 ന് നമ്മെ വിട്ടുപിരിഞ്ഞ വിവരം വേദനയോടെ പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ സ്നേഹസ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.


Gupshosdurgkadappuram

Gupshosdurgkadappuram


JULY 21 CHANDRADINAM

Posted: 21 Jul 2015 08:04 AM PDT

JULY 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചാന്ദ്രദിന പതിപ്പ് നിർമ്മാണം, ക്വിസ് മത്സരം, ഫോട്ടോ പ്രദർശനം, പ്രഭാഷണം എന്നീ പരിപാടികൾ നടത്തുകയുണ്ടായി.
ക്വിസ് മത്സരം.

റസിയ ടീച്ചർ ചാന്ദ്രദിന പ്രഭാഷണം നടത്തുന്നു.
പതിപ്പ് നിർമ്മാണം.
ഫോട്ടോ പ്രദർശനം.

കക്കാട്ട്

കക്കാട്ട്


ചാന്ദ്രദിനം---- a poem by g sankarakurup on the historic event

Posted: 20 Jul 2015 07:10 PM PDT




G H S S Patla

G H S S Patla


ഫുട്ബാളില്‍ മികച്ച പ്രകടനം

Posted: 19 Jul 2015 09:45 PM PDT

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്തത്തില്‍ നടത്തിയഫുട്ബോള്‍ മത്സരത്തില്‍ നല്ല പ്രദര്‍ശനം കാഴ്ചവച്ച പട്ട്ള സ്കൂള്‍ പൊന്‍പുലരി ക്ലുബിനുള്ള ട്രോഫി ലക്ഷ്മണന്‍ മാസ്റ്റര്‍ സ്വീകരിക്കുന്നു

GUPS PUDUKAI

GUPS PUDUKAI


class PTA on 15-07-2015

Posted: 19 Jul 2015 10:03 AM PDT





വേദഗണിത പഠനവുമായി ഗണിതക്ലബ്

Posted: 19 Jul 2015 09:37 AM PDT

പുതുക്കൈ സ്കൂളിലെ ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ വേദഗണിത പഠനക്ലാസ് ആരംഭിച്ചു. കുട്ടികളില് ഗണിതത്തോട് താല്പര്യം ഉണ്ടാക്കാനും ഗണിതക്രിയകള്‍ എളുപ്പമാക്കാനും ഇത് വളരെ യധികം സഹായിക്കുന്നു. ആഴ്ചയിലൊന്നു വീതം നടക്കുന്ന ഈ ക്ലസ് കൈകാര്യം ചെയ്യുന്നത് സംസ്കൃതാധ്യാപകനായ ശ്രീ നീലമന ശങ്കരന്‍ മാസ്റ്ററാണ്.

‍ജനസംഖ്യാദിനം

Posted: 19 Jul 2015 09:09 AM PDT

ജൂലൈ 11 ലോകജനസംഖ്യാദിനത്തിന്‍‍‍‍‍‍‍‍റെ ഭാഗമായി പുതുക്കൈ
സ്കൂള്‍‍  കുടുംബ സര്‍വേ നടത്തി.സര്‍വേയുടെ ഭാഗമായി കുട്ടികള്‍ കണ്ടെത്തിയ വിവരങ്ങള്‍‍ ക്രോഡീകരിച്ച് പ്രധാനാധ്യാപകന്‍  ശ്രീ ടോംസണ്‍ ടോം പ്രഖ്യാപിച്ചു.
മുതിര്‍ന്ന പൗരന്മാരില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു,പത്ത് വയസ്സിന് താഴെയുള്ള ആണ്‍ കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും എണ്ണം തുല്യം, തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവ് , മൊത്തം ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുതല്‍ ​എന്നിവ കണ്ടെത്തി.

കയ്യൂര്‍ കൈകോര്‍ക്കുന്നു,കുഞ്ഞുങ്ങള്‍ക്കായ്....

കയ്യൂര്‍: നവമ്പര്‍ 14ന്  ശിശുദിനത്തില്‍ സ്കൂളിലെ നാലുക്ലാസ്സുകളിലും,കമ്പ്യൂ ട്ടര്‍,എല്‍.സി.ഡി.പ്രോജക്റ്റര്‍,ഇന്റര്‍നെറ്റ് കണക് ഷന്‍,സൌണ്ട് സിസ്റ്റം എന്നിവ ലഭ്യമാക്കിക്കൊണ്ട് ഐ.ടി.അധിഷ്ഠിത ക്ലാസ്സ്മുറികള്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനുള്ള കര്‍മ്മപരിപാടികള്‍ക്ക് കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ രൂപം നല്‍കി.ഇതിനായി പൂര്‍വ വിദ്യാര്‍ഥികള്‍,രക്ഷിതാക്കള്‍,നാട്ടുകാര്‍  തുടങ്ങിയവരില്‍ നിന്ന് 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സ്വരൂപിക്കുന്നതിനുള്ള  പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ തുടക്കം കുറിക്കും. ഒപ്പം വിവിധ സ്ഥാപനങ്ങളുടെയും ,സംഘടനകളുടെയും  ഏജന്‍സികളുടെയും സഹായവും തേടും.1921ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ വിവിധ കാലയളവുകളില്‍ ഒന്നാംതരത്തില്‍ പ്രവേശനം നേടിയ പൂര്‍വവിദ്യാര്‍ഥികളുടെ ബാച്ച്  സ്ഥാനത്തിലുള്ള ഒത്തുചേരല്‍ -‘ഒന്നാംക്ലാസ്സില്‍ ഒരുവട്ടംകൂടി’- സംഘടിപ്പിച്ച് വിദ്യാലയവികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പുവരുത്തും. എം.പി,എം.എല്‍.എ ഫണ്ടുകളും,ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതവും പ്രയോജനപ്പെടുത്തിക്കൊണ്ട് കളിസ്ഥലം,ചുറ്റുമതില്‍.മള്‍ട്ടി മീഡിയ റൂം,ഓപ്പണ്‍ സ്റ്റേജ്&ഓഡിറ്റോറിയം തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി,അന്താരാഷ്ട്രനിലവാരത്തിലുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ്  നേടിയെടുക്കുമെന്നും ജനകീയക്കൂട്ടായ്മയില്‍ അവതരിപ്പിച്ച ‘കയ്യൂര്‍ ഗവ:എല്‍.പി സ്കൂള്‍-വിഷന്‍ 2022‘ വിഭാവനം ചെയ്യുന്നു.അധ്യാപകരും,രക്ഷിതാക്കളും,പൂര്‍വവിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന ടീം  സ്ക്വാഡുകളായിത്തിരിഞ്ഞ് സ്കൂളിന്റെ കാച്ച്മെന്റ് ഏരിയയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച്,വരുന്ന 5വര്‍ഷക്കാലം വിദ്യാലയത്തില്‍ പുതായി എത്തേണ്ടുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും.ഇതിന്റെ തുടര്‍ച്ചയായി നടക്കുന്ന എന്‍ റോള്‍മെന്റ് ക്യാമ്പെയിനിലൂടെ ‘കയ്യുരിലെ മുഴുവന്‍ കുഞ്ഞുങ്ങളും കയ്യൂര്‍ സ്കൂളില്‍‘ത്തന്നെ ചേര്‍ന്നുപഠിക്കുമെന്ന് ഉറപ്പുവരുത്തും. കയ്യൂരിലെ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ പൊതുവിദ്യാലയത്തെ എന്നെന്നും നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുതന്നെയാണെന്ന പൊതുസമൂഹത്തിന്റെ പ്രഖ്യാപനം തന്നെയായി ജനകീയക്കൂട്ടായ്മയിലെ തീരുമാനങ്ങള്‍.കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ അധ്യക്ഷത വഹിച്ചു.ചെറുവത്തൂര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് മഹേഷ്കുമാര്‍ ‘വിഷന്‍2022‘പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.വിദ്യാലയവികസനസമിതിയുടെ നേത്യ് ത്വത്തില്‍ ഉടന്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനപരിപാടികള്‍ പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ വിശദീകരിച്ചു.പഞ്ചായത്തംഗങ്ങളായ കെ.പത്മാവതി,പി.കുഞ്ഞിക്കണ്ണന്‍,മുന്‍ പഞ്ചായത്ത് മെമ്പര്‍ ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.ചിത്രലേഖ,പൂവവിദ്യാര്‍ഥിസംഘടനാ സെക്രട്ടറി രവീന്ദ്രന്‍,മുന്‍ പി.ടി.എ പ്രസിഡന്റ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.ഉഷാകുമാരി ടീച്ചര്‍ നന്ദി പറഞ്ഞു.വാര്‍ഡ് മെമ്പര്‍ കെ.പത്മാവതി ചെയര്‍ മാനും,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ കണ്‍ വീനറുമായി വിദ്യാലയവികസനസമിതി രൂപീകരിച്ചു




Cheruvathur12549

Cheruvathur12549


ലോകജനസംഖ്യാദിനം

Posted: 19 Jul 2015 10:32 AM PDT

സ്ക്കൂളില്‍ ലോകജനസംഖ്യാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ വിശദീകരിച്ചു.  ക്വിസ് മത്സരം, പോസ്റ്റര്‍ രചന തുടങ്ങിയ പരിപാടികള്‍ തുടര്‍ന്ന് നടന്നു.
Previous Page Next Page Home