GHSS PAKKAM

GHSS PAKKAM


Posted: 09 Jun 2015 02:50 AM PDT


പാക്കം ഗവഃ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ അനുവദിച്ച ഫണ്ട് കൊണ്ട് നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം പി.കരുണാകരന്‍ എം.പിയും, ഹയര്‍സെക്കണ്ടറി കോമ്പൗണ്ടിന് ജില്ലാപഞ്ചായത്ത് അനുവദിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി ശ്യാമളദേവിയും,നാട്ടുകാരുടെ സംഭാവന കൊണ്ട് പണിത ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം.എല്‍.എയും കളിമുറ്റത്തിന്റെ ഉദ്ഘാടനം ജില്ലാവിദ്യാഭ്യാസ ഉപഡയറക്‌ടര്‍ സി.രാഘവനും നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.പ്ല‌സ്‌ടു ,എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും അനുമോദിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂന്നൂച്ചി കുഞ്ഞിരാമന്‍ അനുമോദനപ്രസംഗവും ഉപഹാരവിതരണവും നടത്തി.പി.മാധവി.ജയകൃഷ്‌ണന്എ.ഓമന,.നാരായണന,.ഗംഗ,ബി.കൈരളി,കെ.സൗദാമിനി,കെ.രവിവര്‍മ്മന്‍,കെ.വിഭാസ്‌ക്കരന്‍,ടി.പ്രഭാകരന്‍,എം.രത്നാകരന്‍ നമ്പ്യാര്‍,ആര്‍ ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും പ്രധാനധ്യാപകന്‍ ഇ.പി രാജഗോപലന്‍ നന്ദിയും പറഞ്ഞു.





G.H.S.S. ADOOR

G.H.S.S. ADOOR


Posted: 09 Jun 2015 05:45 AM PDT

ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ വൃക്ഷത്തൈവിതണോല്‍ഘാടനം സ്‌കൂള്‍ ലീഡര്‍ മുനാസിയയ്ക്ക് വേപ്പിന്‍തൈ നല്‍കി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നിര്‍വഹിക്കുന്നു
ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍വളപ്പില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നു
സ്‌കൂളിലെ നിര്‍ധനരായ 35 കുട്ടികള്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കുന്ന കുടകളുടെ വിതരണോദ്ഘാടനം മാനേജര്‍ ഗോവിന്ദ ഭട്ട് നിര്‍വഹിക്കുന്നു
പ്രൈമറി ഹെഡ്‌മാസ്‌റ്ററായി പ്രമോഷന്‍ ലഭിച്ച ചെനിയ നായക്ക് അവര്‍കളെ കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് ആദരിക്കുന്നു

കുട്ടികള്‍ക്ക് സഹായഹസ്‌തവുമായി ഗള്‍ഫ് കൂട്ടായ്‌മ

Posted: 09 Jun 2015 03:44 AM PDT

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും സൗദിഅറേബ്യയിലെ ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസറഗോഡ് ഡിസ്ട്രിക്‌റ്റ് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്.) പഠനോപകരണങ്ങള്‍ നല്‍കി. ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, ബുക്ക് എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. അഡൂര്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഹസന്‍ അഡൂര്‍, അമാനുള്ള അഡൂര്‍ എന്നിവരാണ് ഇതിന് മുന്‍കൈ എടുത്തത്. ജില്ലയില്‍ മൊത്തം രണ്ടായിരം കിറ്റുകള്‍ സംഘടന വിതരണം ചെയ്‌തു. സംഘടനയുടെ അഡ്വൈസറി ബോര്‍ഡംഗവും മുന്‍ പ്രസിഡന്റുമായ അബ്‌ദുല്‍ ഖാദര്‍ തെക്കില്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.എസ്.എഫ്. അംഗം അഹമ്മദ് വിദ്യാനഗര്‍, അമാനുള്ള അഡൂര്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി, ബി.കൃഷ്‌ണപ്പ, എസ്.എസ്.രാഗേഷ്, പി.എസ്.ബൈജു ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.

Gupshosdurgkadappuram

Gupshosdurgkadappuram


UMBRELLA DISTRIBUTION ON 09-06-2015

Posted: 09 Jun 2015 08:02 AM PDT

IQBAL ARTS&SPORTS CLUBസ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകുന്ന കുട വിതരണം നഗരസഭാ കൌണ്‍സിലർ  P.K.MUHAMMED KUNHI ഉദ്ഘാടനം ചെയ്യുന്നു.
SMC പ്രസിഡണ്ട്‌  K.B.KUTTY HAJI അധ്യക്ഷം വഹിച്ചു  സംസാരിക്കുന്നു.
PTA വൈസ് പ്രസിഡണ്ട്‌  H.K.ABDULLA
മുൻ കൌണ്‍സിലർ K.MUHAMMED KUNHI
ഹെഡ് മാസ്റ്റർ  A.M.NARAYANAN NAMBOODIRI

ക്ളബ്ബ്  സെക്രട്ടറി K.K.JAFFER
ഉദ്ഘാടന ചടങ്ങിനു ശേഷം പാൽപ്പായസ വിതരണവും ഉണ്ടായിരുന്നു.

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಕವಿ ಕಯ್ಯಾರರಿಗೆ ಮಾತೃಶಾಲೆಯ ಅಭಿನಂದನೆ

Posted: 09 Jun 2015 01:18 AM PDT


ನಾಡೋಜ ಡಾ|ಕಯ್ಯಾರ ಕಿಞ್ಞಣ್ಣ ರೈಯವರು ನೂರು ಸಂವತ್ಸರಗಳನ್ನು ಪೂರ್ತಿಗೊಳಿಸಿದ ಸಂದರ್ಭದಲ್ಲಿ ನಿನ್ನೆ 08.06.2015 ಸೋಮವಾರ ಅವರು ಕಲಿತ ನಮ್ಮ ಮಹಾಜನ ಸಂಸ್ಕೃತ ಕಾಲೇಜಿನ ಪರವಾಗಿ ಮಹಾಜನ ವಿದ್ಯಾಸಂಸ್ಥೆಗಳ ವ್ಯವಸ್ಥಾಪಕ ಜಯದೇವ ಖಂಡಿಗೆ ಗೌರವವನ್ನು ಸಲ್ಲಿಸಿದರು. ಈ ಸಂದರ್ಭದಲ್ಲಿ ಶಾಲೆಯ ಮುಖ್ಯೋಪಾಧ್ಯಾಯ ಸಿ.ಎಚ್.ವೆಂಕಟರಾಜ, ಶಿಕ್ಷಕರಾದ ವಾಣಿ.ಪಿಎಸ್, ಶೈಲಜಾ.ಬಿ, ಗೋವಿಂದ ಶರ್ಮ.ಕೆ, ತಲೆಂಗಳ ಕೃಷ್ಣಪ್ರಸಾದ ಉಪಸ್ಥಿತರಿದ್ದರು.

kasaragod11420

kasaragod11420


യാത്രയയപ്പ്

Posted: 08 Jun 2015 07:31 PM PDT


മാണിമൂല സ്കൂളിലെ പ്രധാനധ്യാപകനായിരുന്ന ശ്രീ. കെ. ദാമോദരന്‍മാസ്റ്റര്‍
31-03-2015-ന് അദ്ദേഹത്തിന്റെ ദീര്‍ഘകാലത്തെ സേവനം പൂര്‍ത്തിയാക്കി വിശ്രമജീവിതത്തിലേക്ക് മടങ്ങി. അധ്യാപകനായും പ്രധാനധ്യാപകനായുമുള്ള സേവനകാലത്ത് ഒരുപാട് സൗഹൃദങ്ങള്‍ നേടകയും സൂക്ഷിക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. സൗമ്യമായ ഇടപെടലും, സ്നേഹവും വിനയവും നിറഞ്ഞ സംസാരവും ദാമോദരന്‍മാസ്റ്ററുടെ പ്രത്യേകതകളാണ്. പെരുമാറ്റത്തിലൂടെ മനംകവരുന്ന അദ്ദേഹത്തിന്റെ വിരമിക്കല്‍ ഞങ്ങളുടെ വിദ്യാലയത്തിന് ഒരു തീരാനഷ്ടമാണ്. പിരിഞ്ഞു പോകുന്ന ഈ വേളയില്‍



ശ്രീ. ദാമോദരന്‍ മാസ്റ്റര്‍
അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


Jun 5 Environment Day

Posted: 08 Jun 2015 01:14 AM PDT






അരങ്ങ്

അരങ്ങ്


Posted: 08 Jun 2015 01:38 AM PDT

ലോകപരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.ഇതിന്റെ ഭാഗമായി  സ്കുളിലെ വിവിധ ക്ലബുകളുടെ ആഭിമഖ്യത്തില്‍ കുട്ടികള്‍    മനുഷ്യമരമായി അണിനിരന്നു.സ്കകൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വി.വി.ഭാസ്കരന്‍ മാസ്റ്റര്‍ അഭിസംബോധന ചെയ്യുതു സംസാരിച്ചു. പിന്നീട് വൃക്ഷതൈ വിതരണവും നടന്നു. സ്കൂളിലും പരിസരപ്രദേശങ്ങളിലും കുട്ടികള്‍ വൃക്ഷത്തൈ നട്ടു പിടിപ്പിച്ചു. പരിസ്ഥിതി ഗാനം ആലപിച്ചു. ലോഗോനിര്‍മ്മിച്ചു.

Posted: 07 Jun 2015 10:12 PM PDT


മഹാകവി ജി അനുസ്മരണം
കവിതയുടെ പെരുന്തച്ചനായ ജി ശങ്കരക്കുറുപ്പിന്റെ ജന്മദിനമായ ജൂണ്‍ മൂന്ന് മഹാകവി പി സ്മാരക ഗവ ;വെക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ സമുചിതമായി ആചരിച്ചു. 10 എ ക്ലാസിലെ ഗരിത പി മഹാകവിയെ അനുസ്മരിച്ച് സംസാരിച്ചു ആദ്യത്തെ ജ്ഞാനപീഠപുരസ്കാര ജേതാവായ ജി യുടെ കവിതകള്‍ മലയാള സാഹിത്യത്തിലെ കരുത്തറ്റ ഈടുവെയ്പുകളാണ് തുടര്‍ന്ന് ജി യുടെ പ്രശസ്ത കവിതയായ സൂര്യകാന്തി 10 എ ക്ലാസിലെ അനഘ,അമിഷ ചന്രന്‍ എന്നീ കുട്ടികള്‍ ആലപിച്ചു.

ChittarikkalAEO

ChittarikkalAEO


Posted: 08 Jun 2015 08:12 AM PDT

സ്കൂള്‍ ടൈം ടേബിള്‍ (2015-16) പുനക്രമീകരണം ഉത്തരവ്

Gupshosdurgkadappuram

Gupshosdurgkadappuram


FREE UMBRELLA DISTRIBUTION ON 09-06-2015

Posted: 08 Jun 2015 09:06 AM PDT

എല്ലാ രക്ഷിതാക്കളെയും നാട്ടുകാരെയും ഈ പരിപാടിയിലേക്ക് സഹർഷം  ക്ഷണിച്ചു കൊള്ളുന്നു.

Govt Higher Secondary School Mangalpady

Govt Higher Secondary School Mangalpady


Posted: 07 Jun 2015 09:47 AM PDT

ಮಂಗಲ್ಪಾಡಿಯಲ್ಲಿ ಕಥಕ್ಕಳಿ !!!
ನಮ್ಮ ಶಾಲಾ ಶಿಕ್ಷಕರಾದ ಶ್ರೀ ನೌಶಾದ್ ಕೆ.ಪಿ.ಯವರು ನಿರ್ಮಿಸಿದ ಸಿಮೆಂಟ್ ಕಲಾಕೃತಿಯನ್ನು ಶಾಲಾ ರಕ್ಷಕ ಶಿಕ್ಷಕ ಸಂಘದ  ಅಧ್ಯಕ್ಷರಾದ ಶ್ರೀ ಆಪೋಲೋ ಉಮ್ಮರ್ ರವರು ಉಧ್ಘಾಟಿಸಿದರು. ಈ ಅಧ್ಬುತ ಕಲಾಕೃತಿಯನ್ನು ರಚಿಸಿದ ನೌಶಾದ್ ರನ್ನು ಈ ಸಂದರ್ಭದಲ್ಲಿ ಶಾಲಾ ವತಿಯಿಂದ ಅಭಿನಂದಿಸಲಾಯಿತು. 


Posted: 07 Jun 2015 09:38 AM PDT

WORLD ENVIRONMENT DAY celebration 
ವಿಶ್ವ ಪರಿಸರ ದಿನ 

ವಿಶ್ವ ಪರಿಸರ ದಿನಾಚರಣೆಯನ್ನು ವಿವಿಧ ಕಾರ್ಯಕ್ರಮಗಳೊಂದಿಗೆ ಆಚರಿಸಲಾಯಿತು. ಸಮಾರಂಭದ ಅಧ್ಯಕ್ಷತೆಯನ್ನು ಮುಖ್ಯೋಪಾಧ್ಯಾಯಿನಿಯಾರಾದ ಶ್ರೀಮತಿ ಲತ . ಕೆ ವಹಿಸಿದರು. ಮುಖ್ಯ ಅತಿಥಿಗಳಾಗಿ ಭಾಗವಹಿಸಿದ ಮಂಗಲ್ಪಾಡಿ ಗ್ರಾಮ ಪಂಚಾಯತಿನ ಉಪಾಧ್ಯಕ್ಷರಾದ ಶ್ರೀ ಅಬ್ದುಲ್ ಹಮೀದ್ ರವರು ಪರಿಸರ ದಿನಾಚರಣೆಯ ಮಹತ್ವದ ಕುರಿತು ಮಾತನಾಡಿದರು.  ಸಮಾರಂಭದ ಬಳಿಕ ಶಾಲಾ ವಿದ್ಯಾರ್ಥಿಗಳಿಗೆ ಸಸಿಗಳನ್ನು ವಿತರಿಸಲಾಯಿತು.

.


SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


Navya sent you an image file!

Posted: 07 Jun 2015 09:40 PM PDT

U-DISE 2014-15 Publication by Bekal AEO Ravivarman sir on 06/06/15 at Hm conference .Booklet received by Madhavan sir, HM forum convenor Bekal Sub Dist.  in the presence of Vijayan sir ,IT @ school

---
---
Sent by WhatsApp

Navya sent you an image file!

Posted: 07 Jun 2015 09:38 PM PDT

U-DISE 2014-15 Publication by Bekal AEO Ravivarman sir on 06/06/15 at Hm conference .Booklet received by Madhavan sir, HM forum convenor Bekal Sub Dist. in the presence of Vijayan sir, IT@school

---
---
Sent by WhatsApp

അരങ്ങ്

അരങ്ങ്


Posted: 06 Jun 2015 11:47 PM PDT

SIXTH WORKING DAY - ONLINE SUBMISSION 

സര്‍ക്കുലര്‍ 

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ആറാം പ്രവൃത്തി ദിവസം വിവര ശേഖരണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന് സംവിധാനം കൂടി തയ്യൈാരാക്കിയിട്ടുണ്ട്.ഈ സംവിധാനം ഇന്ന്( 07-06-2015) മുതല്‍ പ്രവര്‍ത്തന സജ്ജമാണ്.
  • ഇതിനായി സമ്പൂര്‍ണ്ണയുടെ  യൂസര്‍ നെയിമും, പാസ്സ് വേര്‍ഡും  ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • ആറാം പ്രവൃത്തി ദിവസം വിവര ശേഖരണത്തിനുള്ള പ്രൊഫോര്‍മയില്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്സാസായി തരം തിരിച്ചിട്ടുണ്ട്.
  • ദൃശ്യമാകുന്ന വിവരങ്ങള്‍ മാറ്റം വരുത്തണമെങ്കില്‍ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.
  • നല്കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന്  പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം Confirm ചെയ്യു.
  • ഏതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍
sixthworkday@gmail.com ന് E mail ചെയ്യുക.അഥവാ-0471-2529800 Ex:852 നമ്പരില്‍ ബന്ധപ്പെടുക.

  • ഔദ്യോഗിക  പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ - 0471-2580515 (ഡി.പി.ഐ. ഓഫീസ്)നമ്പരില്‍ ബന്ധപ്പെടുക.
ആറാം പ്രവൃത്തി ദിവസം വിവര ശേഖരണം നടത്തുന്നതിന് ലോഗിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Previous Page Next Page Home