കേരള സ്കൂൾ കലോത്സവ ചരിത്രത്തിൽ 120 ഓളം സ്റ്റാളുകൾ അണിനിരത്തി കലോത്സവ ചരിത്രത്തിൽ തന്നെ നാഴികക്കല്ലായി മാറിയ എക്സിബിഷന്റെ ഉദ്ഘാടനം കേരളത്തിന്റെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു.
 
വിദ്യാഭ്യാസ മേഖലകളിലെ നൂതന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന പൊതു വിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെയും SSK യുടെയും KITE റെയും 14 ജില്ലകളിലെ വർക്ക് എക്സ്പീരിയൻസിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികളുടെയു ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെന്റ്, സോഷ്യൽ ഫോറസ്ട്രി, ലീഗൽ സർവ്വീസസ് അതോറിറ്റി, കാർഷിക യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി, ഡയറ്റ്, ഫയർഫോഴ്സ്, പോലീസ് എക്സൈസ് തുടങ്ങിയ 120 ഓളം സ്റ്റാളുകളാണ് എക്സിബിഷനിൽ പ്രദർശനമൊരുക്കിയിരിക്കുന്നത്.
 
പ്രദർശന നഗരിയിൽ കുട്ടികൾക്ക് സുരക്ഷാ  സഹായം നൽകാനായി ചൈൽഡ് ലൈനും ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും സ്റ്റാളുകൾ പ്രദർശന നഗരിയിൽ ഉണ്ട്
കുട്ടികൾക്ക് വിനോദവും വിജ്ഞാനവും നൽകാനായി ഗേം സോണും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സിബിഷൻ കൺവീനർ ടി പി റഹീം പറഞ്ഞു.
 
പരിപാടിയിൽ മുൻ എംഎൽഎ എം കുമാരൻ അധ്യക്ഷനായിരുന്നു.
 

 

No comments:

Post a Comment

Previous Page Next Page Home