St Marys A U P School Malakkallu

St Marys A U P School Malakkallu


വിജയം ....വിജയം......ഇവര്‍ നമുക്കഭിമാനം....

Posted: 24 Nov 2015 06:49 PM PST

                                        
                                        ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലാ കായിക മേളയിലും കാസര്‍ഗോഡ് ജില്ലാ പ്രവര്‍ത്തിപരിചയമേളയിലും സെന്റ് മേരീസ് എ യു പി സ്ക്കളിന്റെ ചുണക്കുട്ടികള്‍ തിളക്കമാര്‍ന്ന വിജയം നേടിയെടുത്തു. ഈ മാസം 19,20,21തിയതികളില്‍ മലപ്പച്ചേരിയില്‍ വെച്ച് നടന്ന സബ്ജില്ലാ കായിക മേളയില്‍
LP മിനി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും LP കിഡ്ഡീസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടിയെടുത്തു. ഈ
വര്‍ഷം നിലവില്‍വന്ന പോയന്റിങ്ങ് പരിഷ്ക്കാരത്തിന്റെ ഫലമായി ഒരു പോയന്റിന് LP overall കിരീടം നഷടമായി എന്ന സങ്കടമുണ്ടെങ്കിലും രണ്ടാം സ്ഥാനം നേടിയെടുത്ത ചുണക്കുട്ടികളില്‍ ഞങ്ങള്‍  അഭിമാനിക്കുന്നു. മേളയില്‍ പങ്കെടുത്ത സ്ക്കൂളുകളില്‍ അഞ്ചാം സ്ഥാനവും യു പി സ്ക്കൂളുകളില്‍ ഒന്നാം സ്ഥാനവും നേടിയെടുത്തു.

                                നവംബര്‍ 19ന് തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ജില്ലാ പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്ത നമ്മുടെ കുട്ടികളെല്ലാവരും മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും overall നേടിയ ഹോസ്ദുര്‍ഗ്ഗ് സബ്ജില്ലയ്ക്കു വേണ്ടി 1252പോയന്റുകള്‍ നേടിയെടുത്തു.
                                  23/11/2015 തിങ്കളാഴ്ച സ്ക്കൂള്‍ അസംബ്ളിയില്‍
സ്ക്കൂള്‍ മാനേജര്‍ റവ.ഫാ.ബൈജു എഡാട്ട് , പി റ്റി എ പ്രസിഡന്റ് ശ്രീ റ്റി
കെ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് വിജയികളെ അനുമോദിക്കുകയും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.തുടര്‍ന്ന് വിജയം വിളമ്പരം ചെയ്ത് കുട്ടികള്‍ ഘോഷയാത്ര നടത്തി.

ശിശുദിനം ആചരിച്ചു.

Posted: 24 Nov 2015 05:36 PM PST

                                                       

                                                 ഈ വര്‍ഷത്തെ ശിശുദിനം സ്ക്കൂളില്‍ യഥോചിതം കൊണ്ടാടി. സ്ക്കൂള്‍ അസംബ്ളിയില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീ ലൂക്കോസ് മാത്യു സാര്‍ ചാച്ചാജിയെ അനുസ്മരിക്കുകയും ശിശുദിന സന്ദേശം നല്‍കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ ആഘോഷത്തിന് കൊഴുപ്പേകി.
മധുരപലഹാരവിതരണത്തിനുശേഷം കുട്ടികള്‍ ക്ളാസ്സുകളിലേക്കു മടങ്ങി.
ക്ളാസ് മുറികളില്‍ പാഠാനുബന്ധ പ്രവര്‍ത്തനങ്ങളായി പ്രസംഗം, പതിപിപുനിര്‍മ്മാണം, ചാച്ചാജിയുടെ ചിത്രം ശേഖരിക്കല്‍ അതിന്റെ പ്രദര്‍ശനം എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്തി.

No comments:

Post a Comment

Previous Page Next Page Home