G.H.S.S. ADOOR

G.H.S.S. ADOOR


ദക്ഷിണ കന്നഡ ഡെപ്യൂട്ടികമ്മീഷണര്‍ എ.ബി.ഇബ്രാഹിം ഐഎഎസിന് മാതൃവിദ്യാലയത്തില്‍ സ്വീകരണം

Posted: 15 Aug 2015 08:30 AM PDT

.ബി. ഇബ്രാഹിം ഐഎഎസസംസാരിക്കുന്നു
അഡൂര്‍: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയുടെ ഡെപ്യൂട്ടികമ്മീഷണറായ എ.ബി. ഇബ്രാഹിം ഐഎഎസിന് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്വീകരണം നല്‍കി. 1975-76 ബാച്ചില്‍ അഡൂര്‍ സ്കൂളില്‍ നിന്നും കന്നഡ മീഡിയത്തില്‍ എസ്.എസ്.എല്‍.സി. പാസായ വ്യക്തിയാണ് അഡൂര്‍ ബളക്കില സ്വദേശിയായ അദ്ദേഹം. കര്‍ണാടക അഡ്‌മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ വിവിധ തസ്‌തികകളിലെ ദീര്‍ഘകാലസേവനത്തിന് ശേഷം 2013 ആഗസ്‌റ്റിലാണ് യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അദ്ദേഹത്തിന് ഐഎഎസ് കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. സത്യസന്ധവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനമൊട്ടുക്കുംശ്രദ്ധപിടിച്ചുപറ്റിയ ഇബ്രാഹിമിന് 2005ല്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ രാജീവ് ഗാന്ധി പരിസ്ഥിതി അവാര്‍ഡ് നല്‍കുകയും ചെയ്‌തു. വിശിഷ്‌ടസേവനത്തിനുള്ള അംഗീകാരമായി കര്‍ണാടകസംസ്ഥാനത്തെ ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ കമ്മീഷണറായും അദ്ദേഹത്തെ തെരെഞ്ഞെടുത്തിരുന്നു. പൊതുജന പങ്കാളിത്തത്തോടെയും പരിസ്ഥിതി സൗഹൃദവുമായ പുതിയ വികസനമാതൃക സൃഷ്‌ടിച്ചുകൊണ്ട് അന്താരാഷ്‌ട്രതലത്തില്‍ വരെ ശ്രദ്ധപിടിച്ചുപറ്റുന്ന പ്രവര്‍ത്തനങ്ങളാണ് മംഗലാപുരം മെട്രോനഗരം ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയില്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ്, സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആദരിക്കല്‍ പരിപാടി സംഘടിപ്പിച്ചത്. സ്‌കൂള്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അദ്ദേഹത്തെ മാതൃവിദ്യാലയത്തിലേക്ക് വരവേറ്റു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സ്ക്കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ചന്ദ്രശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്‌തു. കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് സെക്രട്ടറിയും ഇബ്രാഹിമിന്റെ സഹപാഠിയുമായ ഡി. വെങ്കട്ടരാജ് അതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ അദ്ദേഹത്തെ ഷാളും ഫലപുഷ്‌പങ്ങളും നല്‍കി ആദരിച്ചു.
കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ്, സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം എന്നിവര്‍ ഉപഹാരം നല്‍കി. ഡോ. പി.ജനാര്‍ദ്ദന, കേരളവ്യാപാരി വ്യവസായി ഏകോപനസമിതി അഡൂര്‍ യൂണിറ്റ് പ്രസിഡന്റ് എം.പി. മൊയ്‌തീന്‍ കുഞ്ഞി,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം പ്രസിഡന്റ് എ. ധനഞ്ജയന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. .ബി. ഇബ്രാഹിം ഐഎഎസ് സ്‌കൂള്‍പഠനകാലസ്‌മരണകള്‍ അയവിറക്കി. അദ്ദേഹത്തെ പഠിപ്പിച്ച മുഴുവന്‍ അധ്യാപകരെയും പേരെടുത്തുപറഞ്ഞ് അനുസ്‌മരിച്ചു. ലക്ഷ്യബോധവും കഠിനാദ്ധ്വാനവും ജീവിതവിജയത്തിന്റെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളുമായി അദ്ദേഹം സംവദിച്ചു. അവരുടെ ചോദ്യങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന മറുപടി നല്‍കി. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.
പൂര്‍വ്വവിദ്യാര്‍ത്ഥിസംഘത്തിന്റെ ഉപഹാരം ഡോ.പി.ജനാര്‍ദ്ദനയും പ്രസിഡന്റ് എ.ധനഞ്ജയനും ചേര്‍ന്ന് നല്‍കുന്നു.
റിട്ടയേര്‍ഡ് ഹെഡ്‌മാസ്‌റ്റര്‍ എം. ഗംഗാധരന്‍ ഷാളും ഫലപുഷ്‌പങ്ങളും നല്‍കി ഡി.സി. യെ ആദരിക്കുന്നു
അധ്യാപകരക്ഷാകര്‍തൃസമിതിയുടെ ഉപഹാരം പ്രസിഡന്റ് സി.കെ.കുമാരനും ഹെഡ്മാസ്റ്ററും ചേര്‍ന്ന് നല്‍കുന്നു.
വ്യാപാരികളുടെ ഉപഹാരം പ്രസിഡന്റ് എം.പി.മൊയ്‌തീന്‍ കുഞ്ഞിയും സെക്രട്ടറി ഡി.വെങ്കട്ടരാജും ചേര്‍ന്ന് നല്‍കുന്നു

No comments:

Post a Comment

Previous Page Next Page Home