കക്കാട്ട്

കക്കാട്ട്


ബഷീര്‍ : ഓര്‍മ്മച്ചിത്രങ്ങളില്‍

Posted: 06 Jul 2015 10:31 AM PDT




സുഹൃത്തുക്കള്‍ക്കൊപ്പമിരുന്ന് സല്ലപിക്കുന്ന എഴുത്തുകാരന്‍, ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്ന ആത്മീയ വ്യക്തിത്വം, സംതൃപ്തനായ കുടുംബനാഥന്‍, രോഗബാധയാല്‍ പീഡിതനായ വയോധികന്‍, കുട്ടികളുടെ കൂടെയിരുന്ന് തമാശ പറയുന്ന സുല്‍ത്താന്‍, പ്രകൃതിയുടെ വിശുദ്ധമായ സൗഹൃദത്തില്‍ സംഗീതമാസ്വദിക്കുന്ന കലാപ്രേമി,   'ഏകാന്തതയുടെ അപാരതീരങ്ങളില്‍' തനിയെ നില്‍ക്കുന്ന ദാര്‍ശനികന്‍...... വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തെ അപൂര്‍വ്വങ്ങളായ ഫോട്ടോഗ്രാഫുകളിലൂടെ വീണ്ടുമറിയാന്‍ സഹായിക്കുന്ന ജീവചരിത്ര പ്രദര്‍ശനമാണ് കക്കാട്ട്  സ്കൂളില്‍ ബഷീര്‍ അനുസ്മരണ വാരത്തില്‍ ഒരുക്കിയ " നന്മയുടെ അനര്‍ഘനിമിഷങ്ങള്‍". ബഷീറിന്റെ വ്യക്തിത്വത്തിന്റെ അടയാളങ്ങളായ ഫോട്ടോഗ്രാഫുകള്‍ക്ക് പൂരകമായി ആ നീണ്ട ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ നാള്‍വഴിക്കണക്ക് കാട്ടിതരുന്ന കുറിപ്പുകളും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു. സാഹിത്യം, സംഗീതം, സ്വാതന്ത്ര സമരം, പരിസ്ഥിതി ചിന്ത, കുടുംബസ്നേഹം, സൗഹൃദം,സംവാദം എന്നീ രംഗങ്ങളില്‍ ബഷീറിന്റെ നിലപാടുകള്‍ വെളിപ്പെടുത്തുന്നവയാണ് ഫോട്ടോകളും കുറിപ്പുകളും. പുരസ്കാര പട്ടികകളും, വിവര്‍ത്തനം ചെയ്ത ബഷീര്‍ കൃതികളുടെ വിവരണവും കൈപ്പടയുടെ മാതൃകയും ഉള്‍പ്പെട്ട സമഗ്ര ബഷീര്‍ ദൃശ്യശേഖരമാണ് ട് സ്കൂളില്‍ ഒരുക്കിയത്. പ്രദര്‍ശനം ഡോ.എം.കെ രാജശേഖരന്‍ ഉത്ഘാടനം ചെയ്തു. ഇ.പി.രാജഗോപാലന്‍ അധ്യക്ഷനായിരുന്നു. കെ.വി.മോഹനന്‍, എസ്.ശ്രീലേഖ എന്നിവര്‍ സംസാരിച്ചു.

കാസറഗോഡ് '' DIET ''ന്റെ ഒരു അഭിനന്ദനക്കുറിപ്പ്‌ -----നന്ദിപൂര്‍വ്വം എടുത്തു ചേര്‍ക്കുന്നു

Posted: 06 Jul 2015 10:09 AM PDT

ഗ്രന്ഥകാര ചിത്രശാലയും വേറിട്ട ബഷീര്‍ അനുസ്മരണവും

മികച്ച പി ടി എ അവാര്‍ഡ് നേടിക്കൊണ്ട് ജില്ലയുടെ അഭിമാനമായി മാറിയ കക്കാട്ട് സ്കൂള്‍ വീണ്ടും ജനശ്രദ്ധയിലേക്ക്. 
ഒന്നാമതായി മലയാള സാഹിത്യ ചരിത്രത്തിലെ മണ്‍മറഞ്ഞ മഹാരഥന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രശാല കക്കാട്ട്  സ്കൂള്‍ ലൈബ്രറിയില്‍ ഒരുങ്ങിയിരിക്കുന്നു. അറുപതോളം പ്രമുഖ സാഹിത്യകാരന്മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രശാല ഒരുക്കിയിട്ടുള്ളത്. 
രണ്ടാമതായി ബഷീറിന്റെ കൈപ്പടയുടെ പകര്‍പ്പ് എല്ലാ കുട്ടികള്‍ക്കും സമ്മാനിച്ചു. 
ഒപ്പം 'നന്മയുടെ അനര്‍ഘനിമിഷങ്ങള്‍''എന്ന ബഷീര്‍ഫോട്ടോ പ്രദര്‍ശനം,
 ''ബഷീര്‍ ദ മേന്‍'' ചലച്ചിത്രത്തിന്റെ സ്ക്രീനിംഗ്,
 ബഷീര്‍കഥാവായന തുടങ്ങിയ വൈവിധ്യമാര്‍ന്ന അനേകം പരിപാടികളും. 
സംഘാടകരെ ആത്മാര്‍ഥമായി അഭിനന്ദിക്കാം.

Sunday, 5 July 2015/ DIET BLOG

No comments:

Post a Comment

Previous Page Next Page Home