ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


സാക്ഷരം ജില്ലാതല പ്രഖ്യാപനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു

Posted: 21 Feb 2015 10:06 AM PST

കാസര്‍ഗോഡ് ജില്ലയിലെ വിദ്യാലയങ്ങളില്‍ 3 മുതല്‍ 7 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ അടിസ്ഥാനഭാഷാശേഷി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഡയറ്റ് ആവിഷ്കരിച്ച് ജില്ലാ വിദ്യാഭ്യാസ സമിതി നടപ്പിലാക്കിയ സാക്ഷരം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം ബഹുമാനപ്പെട്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ അബ്ദുള്‍ റബ്ബ് നിര്‍വഹിച്ചു. ഡി പി സി ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ  അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി സ്വാഗതമോതി.
ചടങ്ങില്‍ വെച്ച് ജില്ലാ സാക്ഷരതാസമിതി തയ്യാറാക്കിയ വിജ്ഞാന്‍ ജ്യോതി സോവനീറിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. ഒപ്പം ദേശീയ സ്കൂള്‍ കായികമേളയില്‍ മികച്ച നേട്ടം കൈവരിച്ച ജ്യോതിപ്രസാദിനുള്ള പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
സാക്ഷരം പ്രവര്‍ത്തനറിപ്പോര്‍ട്ട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാര്‍ അവതരിപ്പിച്ചു.  വിജ്ഞാന്‍ ജ്യോതി സോവനീര്‍ സാക്ഷരതാമിഷന്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ സലീം കരുവമ്പലം ഏറ്റുവാങ്ങി. സംസ്ഥാന സാക്ഷരതാസമിതി ജോ. ഡയറക്റ്റര്‍ പ്രൊ. ആര്‍ ശശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സാക്ഷരം റിപ്പോര്‍ട്ട് ഡി ഡി ഇ രാഘവന്‍ സി ഏറ്റുവാങ്ങി. കലക്റ്റര്‍ മുഹമ്മദ് സഹീര്‍ ഐ എ എസ്, കെ എസ് കുര്യാക്കോസ്, കെ സുജാത, ഇ പി രാജ്മോഹന്‍, ഡോ. എം ബാലന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സാക്ഷരതാ ജില്ലാ കോര്‍ഡിനേറ്റര്‍ പി എന്‍ ബാബു നന്ദി പ്രകാശിപ്പിച്ചു.










No comments:

Post a Comment

Previous Page Next Page Home