SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


SMC PTA 2014-15 ഏകദിന പരിശീലനം

Posted: 09 Sep 2014 09:43 PM PDT


                                             SMC /PTA 2014-15
                                         ഏകദിന പരിശീലനം


2014-15 വര്‍ഷത്തെ ഒന്നാംഘട്ട SMC/PTA പരിശീലനം പളളിക്കര, പുല്ലൂര്‍ പെരിയ , അജാനൂര്‍ എന്നീ പഞ്ചായത്തുകളിലായി ആഗസ്റ്റ് 27,28 തീയ്യതികളില്‍ നടന്നു.പുല്ലൂര്‍ പെരിയയിലെ പരിശീലന പരിപാടി ജി.എച്ച്.എസ്.എസ് പെരിയയില്‍ വെച്ചാണ് നടന്നത്. അംഗങ്ങളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.സ്കൂളുകള്‍ കേന്ദ്രീകരിച്ച് കൊണ്ട് തന്നെ പരിശീലന പരിപാടി സംഘടിപ്പിക്കണം എന്ന് അംഗങ്ങള്‍ സൂചിപ്പിച്ചു.ഈ അഭിപ്രായം മറ്റ് രണ്ട് പഞ്ചായത്ത് തല പരിശീലനങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു. പുല്ലൂരില്‍ CRC കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ കെ.വി.യും ,IEDC RT സിന്ദുവും ക്ലാസുകള്‍ കൈകാര്യം ചെയ്തു.

അജാനൂര്‍ പഞ്ചായത്ത് തല പരിശീലനം 27/08/2014 ന് ജി.യു.പി.എസ്. പുതിയകണ്ടത്ത് വെച്ച് നടന്നു. ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.നസീമ ടീച്ചര്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ. വിജയന്‍ മാസ്റ്റര്‍ അദ്ധ്യക്ഷം വഹിച്ചു. ട്രെയിനര്‍ ബെറ്റി എബ്രഹാം, CRC കോ-ഓര്‍ഡിനേറ്റര്‍ ശശികുമാര്‍ കെ.വി. തുടങ്ങിയവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.

പളളിക്കര ഗ്രാമപഞ്ചായത്ത് SMC/PTA തല പരിശീലനം 28.08.2014 ന് ജി.യു.പി.എസ് .അഗസറഹോളയില്‍ വെച്ച് നടന്നു. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.ചന്ദ്രമോഹന്‍ മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു. ബി.പി..ശ്രീ.ശിവാനന്ദന്‍ , ട്രെയിനര്‍ ശ്രീമതി ബെറ്റി എബ്രഹാം എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.SMC/PTA പരിശീലനം നടന്ന് കഴിഞ്ഞാല്‍ രണ്ട് മാസത്തിലൊരിക്കല്‍ ഒരു കൂടിച്ചേരല്‍ വേണം എന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.


No comments:

Post a Comment

Previous Page Next Page Home