| ഉപജില്ലാ ഐ ടി ക്വിസ്സ് അതുലിന് ഒന്നാം സ്ഥാനം Posted: 15 Oct 2019 10:07 AM PDT ദുര്‍ഗാ ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടന്ന ഹൊസ്ദുര്‍ഗ് ഉപജില്ലാ ഐ ടി ക്വിസ് മത്സരത്തില്‍ പത്താം തരത്തിലെ അതുല്‍ എം വി ഒന്നാം സ്ഥാനം നേടി.  |
| അക്ഷരമുറ്റം ക്വിസ് വിജയികള്‍ Posted: 15 Oct 2019 10:04 AM PDT ദേശാഭിമാനി അക്ഷരമുറ്റം ഹൊസ്ദുര്‍ഗ് ഉപജില്ലാ ഹൈസ്കൂള്‍ വിഭാഗത്തില്‍ രഞ്ജിമ വി ഒന്നാം സ്ഥാനവും ഇജാസ് അഹമ്മദ് യൂസഫ് ണൂന്നാം സ്ഥാനവും കരസ്ഥമാക്കി.  |
| ഉപ ജില്ലാ ശാസ്ത്ര മേളയില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം Posted: 15 Oct 2019 09:59 AM PDT ഹൊസ്ദുര്‍ഗ് ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ, ഐ ടി മേളയില്‍ കക്കാട്ട് സ്കൂളിന് മികച്ച വിജയം. ശാസ്ത്രമേളയില്‍, യു പി വിഭാഗത്തില്‍ വര്‍ക്കിങ്ങ് മോഡലില്‍ ഒന്നാം സ്ഥാനം എ ഗ്രേഡ് (ഉജ്വല്‍ ഹിരണ്‍, ), റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് രണ്ടാം സ്ഥാനം എ ഗ്രേഡ് ( അശ്വന്ത് എ കുമാര്‍, ) സ്റ്റില്‍ മോഡല്‍ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം എ ഗ്രേഡ്( മേധ മധു, വേദ എസ് രഘു) , ഇംപ്രൊവൈസ്ഡ് എക്സിപിരിമെന്റ് നാലാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂള്‍ വിഭാഗത്തില്‍ റിസര്‍ച്ച് ടൈപ്പ് പ്രൊജക്ട് മൂന്നാം സ്ഥാനം എ ഗ്രേഡ് ( നന്ദിത എന്‍ എസ്, അഭിനന്ദ ടി കെ) നേടി. സാമൂഹ്യ ശാസ്ത്രമേളയില്‍ വര്‍ക്കിങ്ങ് മോഡല്‍ എച്ച് എസ് രണ്ടാം സ്ഥാനം എ ഗ്രേഡ്, പ്രസംഗം ഹൈസ്കൂള്‍ നാലാം സ്ഥാനം എഗ്രേഡ്, യു പി മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഐ ടി മേളയില്‍ അഭിലാഷ് കെ മലയാളം ടൈപ്പിങ്ങും രൂപകല്പനയും മത്സരത്തില്‍ എ ഗ്രേഡോട് കൂടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂള്‍ വിഭാഗം ക്വിസ് മത്സരത്തില്‍ അതുല്‍ എം വി ഒന്നാം സ്ഥാനം നേടി.
പ്രവര്‍ത്തി പരിചയമേളയില്‍ ബുക്ക് ബൈന്‍ഡിങ്ങ് സ്ററഫ്ഡ് ടോയ്സ് വുഡ് കാര്‍വിങ്ങ്, വെജിറ്റബിള്‍ പ്രിന്റിങ്ങ് എന്നിവയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.  |