ഫുട്ബോൾ വിജയികൾ Posted: 19 Aug 2016 08:24 AM PDT സബ് ജില്ലാതല ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി.  |
നാട്ടു മാഞ്ചോട്ടിൽ Posted: 19 Aug 2016 08:14 AM PDT സ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്യത്തിൽ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് നാട്ടുമാവിൻ തൈ വച്ചുപിടിപ്പിച്ചു.കുട്ടികൾ ശേഖരിച്ച അൻപത് നാട്ടു മാവിൻതൈകൾ കുട്ടികളുടെ വീട്ടിൽ വെച്ചുപിടിപ്പിക്കാനായി വിതരണവും ചെയ്തു. പരിപാടി സ്കൂൾ ഹെസ് മാസ്റ്റർ ശ്രീ.എം.ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ മാസ്റ്റർ 'എൻ.വി.രാജൻ മാസ്റ്റർ,, പി.എം. മധു മാസ്റ്റർ, പി.സരോജിനി, എ.ശശിലേഖ, കെ.രവി എന്നിവർ നേതൃ ത്വം നൽകി.  |
സോപ്പ് നിർമ്മാണം Posted: 19 Aug 2016 07:49 AM PDT സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സോപ്പ് നിർമ്മാണ പരിശീലനം നടത്തി.അദ്ധ്യാപകരായ പി.സരോജിനി, എം.ശശിലേഖ എന്നിവരാണ് പരിശീലനം നൽകിയത്.സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ നേതൃത്വം നൽകി.  |
ചിങ്ങം1 കർഷക ദിനം Posted: 19 Aug 2016 07:37 AM PDT കർഷക ദിനത്തോടനുബന്ധിച്ച് സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ്, നല്ല പാഠം, യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രദേശത്തെ മികച്ച കർഷകനായ ശ്രീ.മാവുപ്പാടി ശ്രീധരൻ അവർകളെ ഹെഡ്മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു.ശ്രീധരേട്ടൻ കൃഷിയറിവുകളും അനുഭവങ്ങളും കുട്ടികളുമായി പങ്കു വെച്ചു.  |