St.Ann's A U P School

St.Ann's A U P School


വയനാദിനാഘോഷം

Posted: 11 Aug 2016 03:41 AM PDT


കക്കാട്ട്

കക്കാട്ട്


ക്ലാസ്സ് പി.ടി.എ

Posted: 09 Aug 2016 10:22 AM PDT

പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ആഗസ്റ്റ് മാസത്തെ പി.ടി.എ യോഗം ഇന്ന് നടന്നു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ്  ‍ഇന്ദു ടീച്ചര്‍ നടത്തി. തുടര്‍ന്ന് മിഡ് ടേം പരീക്ഷയുടെ മാര്‍ക്കിനെ ആസ്പദമാക്കി കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി. പഠനം മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

യൂദ്ധവിരുദ്ധ ദിനം

Posted: 09 Aug 2016 10:16 AM PDT

നാഗസാക്കി ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. സോഷ്യല്‍ ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ആര്‍ട്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമൂഹ യുദ്ധ വിരുദ്ധ ചിത്രരചന നടന്നു. ചിത്രകലാധ്യാപകന്‍ ശ്യാമ ശശി മാസ്റററുടെ നേതൃത്വത്തില്‍ കുട്ടികള്‍ പ്രത്യകം തയ്യാറാക്കിയ കാന്‍വാസില്‍ സമാധാനത്തിനായി ചിത്രം വരച്ചു. ചന്ദ്രന്‍ മാസ്ററര്‍, അനില്‍ കുമാര്‍, ശംഭു നമ്പൂതിരി, സന്തോഷ്, ശ്യാമ ശശി എന്നിവര്‍ നേതൃത്വം നല്കി.










GHSS PAKKAM

GHSS PAKKAM


യുദ്ധവിരുദ്ധ റാലി

Posted: 09 Aug 2016 12:10 AM PDT


ഹിരോഷിമ-നാഗസാക്കി ദിനത്തോടനുബന്ധിച്ച് പാക്കം സ്കൂളില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി സ്കൂള്‍ ഹെഡ് മാസ്റ്റര്‍ എം ടി മാധവന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്തു. വി വി നാരായണന്‍ മാസ്റ്റര്‍ യുദ്ധവിരുദ്ധ സന്ദേശം നല്‍കി. റെഡ് ക്രോസ്, ഗൈഡ്സ്, സോഷ്യല്‍ സയന്‍സ് ക്ലബ് മെമ്പര്‍മാര്‍ റാലിയില്‍ അണി ചേര്‍ന്നു. പ്ലക്കാര്‍ഡുകളും യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും യുദ്ധവിരുദ്ധ ചിന്തകള്‍ക്കുള്ള പ്രചോദനമായി.
യുദ്ധവിരുദ്ധ
റാലി
ഹെഡ് മാസ്റ്റര്‍ എം ടി മാധവന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.





കക്കാട്ട്

കക്കാട്ട്


കീറച്ചെരുപ്പിന്‍റെ കാണികള്‍

Posted: 08 Aug 2016 07:23 AM PDT

മജീദ് മജിദിയുടെ Children of Heaven പത്താം തരക്കാര്‍ക്ക് പഠിക്കാനുണ്ട്--തിരക്കഥയുടെ ഒരു ഭാഗം ഇംഗ്ലിഷില്‍.
ഈ ഇറാനിയന്‍ചലച്ചിത്രം ഇന്ന്കുട്ടികള്‍ക്കായി കാണിച്ച998 ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ച ആദ്യ ഇറാനിയൻ സിനിമയാണ് മജീദ് മജീദിയുടെ ചിൾഡ്രൻ ഓഫ് ഹെവൻ. ഇതിലെ പ്രമേയവും കഥാപത്രങ്ങളും സാർവ്വലൗകികവും, സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് തൊട്ട് നിൽക്കുന്നതുമാണ് . ഇറാനിലെ നഗരപ്രാന്ത പ്രദേശത്ത് ദരിദ്രമായ ചുറ്റുപാടിൽ ജീവിക്കുന്ന രണ്ടു കുട്ടികളുടെ സാഹോദര്യത്തിന്റെ ഹൃദയസ്പൃക്കായ കഥയാണ് ചിൾഡ്രൻ ഓഫ് ഹെവനിൽ പറയുന്നത്.Children of Heaven (Persian: بچه‌های آسمان‎ ,Bacheha-ye Aseman) is a 1997 Iranian family drama film written and directed by Majid Majidi. It deals with a brother and sister and their adventures over a lost pair of shoes. It was nominated for the Academy Award for Best Foreign Language Film in 1998.
 ഇന്‍ററാക്ടിവ് ബോഡിലാണ്കുട്ടികള്‍ അലിയെയും പെങ്ങളെയും കണ്ടത്.
പ്രദര്‍ശനത്തിനു ശേഷം  ചെറിയ ചര്‍ച്ചയും നടന്നു.അലിയെ നല്ല ഓട്ടക്കാരനാക്കിയത്എന്തെല്ലാ൦ ചേര്‍ന്നാണ്./ചിത്രത്തിലെ സ്കൂളും നമ്മുടെ സ്കൂളും തമ്മിലുള്ള വ്യത്യാസം എന്താണ്/ഈ ചലച്ചിത്രം നമ്മെ ആകര്‍ഷിക്കുന്നത്എങ്ങനെയൊക്കെയാണ്/സിണ്ടറെലകഥയുമായിഇതിന്നുള്ള ബന്ധം ഏതുതരത്തിലുള്ളതാണ് തുടങ്ങിയ വിഷയങ്ങളാണ് ചര്‍ച്ചയില്‍ വന്നത്.

ഇടയ്ക്ക് വൈദ്യുതി പോയി-കുട്ടികള്‍ ക്ഷമാപൂര്‍വ്വംകാത്തിരുന്നു. കലയുടെ ശക്തി.




GHS KALICHANADUKKAM

GHS KALICHANADUKKAM


DISTRICT LEVEL BEST SCOUT ,GUID, BUNNY AWARD WON BY KALICHANADUKKAM

Posted: 07 Aug 2016 06:35 AM PDT


കൃഷിയറിവ് ക്ലാസ്സ്

Posted: 07 Aug 2016 04:42 AM PDT


പത്തിലക്കറി

Posted: 07 Aug 2016 04:40 AM PDT


ഹിരോഷിമാ ദിനം

Posted: 07 Aug 2016 04:49 AM PDT

 
 
 'ഹിരോഷിമ ദിനത്തിൽ കാലിച്ചാനടുക്കം സ്കൂളിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. സമാധാനത്തിന്റെ സന്ദേശം പകരുന്ന സഡാക്കോ കൊക്കുകൾ നിർമ്മിച്ചു' പരിപാടി ഹെസ് മാസ്റ്റർ ശ്രീ.എം.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി കൺവീനർ എൻ.വി.രാജൻ, പി.ടി.എ പ്രസിഡണ്ട് സി.രാജൻ, പി.ടി.എ കമ്മിറ്റിയംഗം സി.മധു, അദ്ധ്യാപകരായ സി.വി.ബാലകൃഷ്ണൻ, വി.എം. മധു, എം.പ്രസീജ എന്നിവർ നേതൃത്വം നൽകി.

kasaragod11455

kasaragod11455


പ്രവേശനോത്സവം 2016

Posted: 07 Aug 2016 05:52 AM PDT





ഉദ്‌ഘാടനം  പഞ്ചായത്ത് പ്രസിഡണ്ട്




Cheruvathur12549

Cheruvathur12549


Posted: 06 Aug 2016 03:49 AM PDT


ആഗസ്ത് 6 ഹിരോഷിമാ ദിനം
ആഗസ്ത് 6 ഹിരോഷിമാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.അസംബ്ലിയില്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ യുദ്ധവിപത്തിനെക്കുറിച്ച് സംസാരിച്ചു. തുടര്‍ന്ന് യുദ്ധ വിരുദ്ധ റാലി സംഘടിപ്പിച്ചു. പോസ്റ്റര്‍ രചനാ മല്‍സരവും പ്രദര്‍ശനവും, ക്വിസ് മല്‍സരവും നടത്തി.
വിശ്വനാഥന്‍ മാസ്റ്റര്‍,പ്രസന്ന ടീച്ചര്‍,റഹ്മത്ത് ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Posted: 06 Aug 2016 03:56 AM PDT


ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ്

2016 ആഗസ്ത് 10ന് ദേശീയ വിരവിമുക്ത ദിനത്തിന്റെ മുന്നോടിയായി രക്ഷിതാക്കളുടെ സംശയനിവാരണത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണ ക്ലാസ്സ് 06/08/2016 ശനിയാഴ്ച്ച രാവിലെ 11 മണിക്ക് സ്ക്കൂളില്‍ വെച്ച് നടത്തി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു. പി.ടി.എ ഭാരവാഹികളായ ടി.കെ.ഫൈസല്‍, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്,തുടങ്ങിയവര്‍ സംബന്ധിച്ചു.
Previous Page Next Page Home