GHS KALICHANADUKKAM

GHS KALICHANADUKKAM


സ്‌കൂള്‍ വാര്‍ഷികം ....യാത്രയയപ്പും...

Posted: 04 Apr 2016 09:02 AM PDT


metric mela

Posted: 04 Apr 2016 08:39 AM PDT



bekal12214

bekal12214


Posted: 02 Apr 2016 03:41 AM PDT

FAREWELL PARTY OF 4 STANDARD STUDENTS OF GLPS PANAYAL ON 30-3-16 AT 2-45PM


ಜಿ.ಎಲ್.ಪಿ.ಎಸ್ ಪನಯಾಲ ಶಾಲೆಯ ನಾಲ್ಕನೇ ತರಗತಿಯ ಮಕ್ಕಳು 30-3-16ಕ್ಕೆ ಸಂಜೆ 2-45ಕ್ಕೆ ಅವರ  ಬೀಳ್ಕೊಡುಗೆ ಸಮಾರಂಭವನ್ನು ನಡೆಸಿದರು.ಸಮಾರಂಭದಲ್ಲಿ ಶಾಲೆಯ ಎಚ್.ಎಂ ಶ್ರೀಮತಿ ವನಜಾಕ್ಷಿ ಮಕ್ಕಳಿಗೆ ಹೀತೋಪದೇಶ ನೀಡಿದರು.ಅಧ್ಯಾಪಕರಾದ ಭಾರತಿ,ಎಂ ಟಿ,ಅಜಿತ.ಟಿ,ಗುರುವಯ್ಯ ಮಾಸ್ಟರ್,ಸತೀಶ ಮಾಸ್ಟರ್ ಸಭೆಯಲ್ಲಿ ಮಾತನಾಡಿದರು.
ಶಾಲೆಗೆ ವಿದಾಯ ಹೇಳುತ್ತಾ ಮಕ್ಕಳು ತಮ್ಮ ನಾಲ್ಕು ವರ್ಷದ ಅನುಭವಗಳನ್ನು ಪರಸ್ಪರ ಹಂಚಿ ಸಭೆಯಲ್ಲಿ ಮಾತನಾಡಿದರು.ಕೊನೆಗೆ ಎಲ್ಲರಿಗೂ ಸಿಹಿಯನ್ನು ಹಂಚಲಾಯಿತು.


ജി.എല്‍.പി.എസ്,പനയാല്‍ സ്ക്കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികള്‍ 30-3-16ന് വൈകുന്നേരം 2-45ന് വിട വാങ്ങല്‍ ചടങ്ങ് നടത്തി.ചടങ്ങില്‍ എച്ച്.എം വനജാക്ഷി,കെ.എന്‍ കുട്ടികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കി.അധ്യാപകരായ ഭാരതി.എം.ടി,അജിത,ടി,ഗുരുവയ്യ മാസ്ട്ടര്‍,സതീശന്‍ മാസ്ട്ടര്‍ യോഗത്തില്‍ സംസാരിച്ചു.കുട്ടികള്‍ വിടവാങ്ങല്‍ ചടങ്ങില്‍ അവരുടെ ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെയുള്ള അനുഭവങ്ങള്‍ പ്ങ്കുവെച്ചു.ചടങ്ങില്‍ അവസാനം എല്ലാവര്‍ക്കും മധുരം വിതരണം ചെയ്തു.










 FAREWELL PARTY OF 4 STANDARD STUDENTS OF GLPS PANAYAL ON 30-3-16 AT 2-45PM
 FAREWELL PARTY OF 4 STANDARD STUDENTS OF GLPS PANAYAL ON 30-3-16 AT 2-45PM
FAREWELL PARTY OF 4 STANDARD STUDENTS OF GLPS PANAYAL ON 30-3-16 AT 2-45PM

കക്കാട്ട്

കക്കാട്ട്


യാത്രയയപ്പും അനുമോദനവും

Posted: 31 Mar 2016 05:09 PM PDT

സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന . കെ വി മോഹനന്‍ ,  എ മാധവി, ഇന്ദിരകുഞ്ഞമ്മ എന്നീ അധ്യാപകര്‍ക്കുള്ള  പി.ടി.എ യുടെ  യാത്രയയപ്പ് നടന്നു‌. പഞ്ചായത്ത് മെമ്പര്‍ പി ഗീത ചടങ്ങ് ഉത്ഘാടനം ചെയ്തു. വിരമിക്കുന്ന അധ്യാപകര്‍ക്ക് പി.ടി.എ വകയുള്ള ഉപഹാരം മെമ്പര്‍ സമര്‍പ്പിച്ചു.ചടങ്ങില്‍‌ വച്ച് കഴിഞ്ഞ അധ്യയന വര്‍ഷം സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന /ദേശീയതലങ്ങളില്‍ വിവിധ മേളകളിലും മത്സരങ്ങളിലും കഴിവ് തെളിയിച്ചവര്‍ക്കുള്ള പി.ടി.എ യുടെ ഉപഹാരവും വിതരണം ചെയ്തു. വനിതാ ഫുട്ബോള്‍, നെറ്റ് ബോള്‍, സൈക്കിള്‍ പോളോ, കബഡി, നീന്തല്‍ എന്നിവയിലും സംസ‌്ഥാന സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളകളിലും, സംസ്ഥാന കലോത്സവത്തിലും വിജയികളായവര്‍ക്കും സ്കൗട്ട് ആന്റ് ഗൈഡ്സ് രാഷ്ട്രപതി, രാജ്യപുരസ്കാര്‍ ജേതാക്കളുമടക്കം നൂറ്റ് ഇരുപത്തി ഒന്ന് കുട്ടികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി. രാജന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ഇ.പി രാജഗോപാലന്‍ സ്വാഗതവും കെ.രാജി നന്ദിയും പറഞ്ഞു. പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ വിരമിക്കുന്ന അധ്യാപകരെ പരിചയപെടുത്തി. സ്റ്റാഫ് സെക്രട്ടറി കെ.കൃഷ്ണന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് വി.എ. നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.















Previous Page Next Page Home