G.H.S.S. ADOOR

G.H.S.S. ADOOR


"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" ക‌ുട്ടികള‌ുടെ ഐ.സി.ടി. ക‌ൂട്ടായ്‌മയ്‌ക്ക് അഡ‌ൂര്‍ സ്‌ക‌ൂളില്‍ ത‌ുടക്കമായി

Posted: 10 Mar 2017 02:35 AM PST

"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം"പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്യ‌ുന്ന‌ു
ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍ അധ്യക്ഷതവഹിച്ച‌് സംസാരിക്ക‌ുന്ന‌ു
സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ എ.എം. അബ്‌ദ‌ുല്‍സലാം വിഷയമവതരിപ്പിക്ക‌ുന്ന‌ു
"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" അംഗങ്ങള്‍ സെമിനാറില്‍ സംബന്ധിക്ക‌ുന്ന‌ു
വിവരവിനിമയസാങ്കേതികവിദ്യയോട‌ുള്ള വിദ്യാര്‍ത്ഥികള‌ുടെ ആകാംക്ഷയ‌ും കൗത‌ുകവ‌ും ഗ‌ുണപരമായ രീതിയില്‍ പ്രയോജനപ്പെട‌ുത്ത‌ുന്നതിനായി പൊത‌ുവിദ്യാലയങ്ങളില്‍ ഐടി അറ്റ് സ്‌ക‌ൂള്‍ ആവിഷ്‌കരിച്ച‌ു നടപ്പിലാക്ക‌ുന്ന സമഗ്ര ന‌ൂതനപദ്ധതിയാണ് "ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം". .സി.ടി. യില്‍ ക‌ൂട‌ുതല്‍ ആഭിമ‌ുഖ്യവ‌ും താല്‍പര്യവ‌ുമ‌ുള്ള ഹൈസ്‌ക‌ൂള്‍ ക്ലാസ‌ുകളിലെ തെരെഞ്ഞെട‌ുക്കപ്പെട‌ുന്ന ക‌ുട്ടികളാണ് ഈ ക‌ൂട്ടായ്‌മയിലെ അംഗങ്ങള്‍. സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് ഐടി കോ-ഓര്‍ഡിനേറ്റര്‍ എന്നിവര‌ുടെ ച‌ുമതലയിലാണ് ക‌ുട്ടിക്ക‌ൂട്ടത്തിന്റെ പ്രവര്‍ത്തനം. വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് ക‌ുട്ടികള്‍ സ്വാഭാവികമായി പ്രകടിപ്പിക്ക‌ുന്ന താല്‍പര്യത്തെ പരിപോഷിപ്പിക്ക‌ുക, വിദ്യാലയത്തിലെ .സി.ടി. അധിഷ്ഠിതപഠനത്തിന്റെ മികവ് ക‌ൂട്ടാന‌ും സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാന‌ും വിദ്യാര്‍ത്ഥികള‌ുടെ സഹകരണം ഉറപ്പാക്ക‌ുക, സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം, സൈബര്‍ ക‌ുറ്റകൃത്യങ്ങള്‍ എന്നിവയെക്ക‌ുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്ക‌ുകയ‌ും ഇത‌ുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളില്‍ നേതൃപരമായ പങ്കാളിത്തം വഹിക്കാന്‍ പ്രാപ്തരാക്ക‌ുകയ‌ും ചെയ്യ‌ുക, ഭാഷാകമ്പ്യ‌ൂട്ടിങ്ങിന്റെ പ്രാധാന്യത്തെക്ക‌ുറിച്ച് ക‌ുട്ടികളെ ബോധവാന്മാരാക്ക‌ുകയ‌ും വിവിധ ഭാഷാകമ്പ്യ‌ൂട്ടിങ് പ്രവര്‍ത്തനങ്ങല്‍ ഏറ്റെട‌ുത്ത് പ്രവര്‍ത്തിക്കാന‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുകകയ‌ും ചെയ്യ‌ുക, പ‌ത‌ുതലമ‌ുറ സാങ്കേതികഉപകരണങ്ങള്‍ പരിചയപ്പെടാന‌ും അവ ഉപയോഗിച്ച് വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന‌ുമ‌ുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്ക‌ുക, വിദ്യാര്‍ത്ഥികളില്‍ ഭാവനയ‌ും സര്‍ഗാത്മകതയ‌ും വളര്‍ത്ത‌ുന്നതിന് ആനിമേഷന്‍ സിനിമാനിര്‍മാണത്തില്‍ പരിശീലനം നല്‍‌ക‌ുക, പഠനപ്രോജക്‌റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക‌ുള്ള മേഖലകള്‍ കണ്ടെത്തി ഗവേഷണപ്രവര്‍ത്തനങ്ങള്‍ ചെയ്യാന‌ുള്ള താല്‍പര്യം വളര്‍ത്തിയെട‌ുക്ക‌ുക എന്നിവയാണ് പദ്ധതിയ‌ുടെ പ്രധാനലക്ഷ്യങ്ങള്‍. ആനിമേഷന്‍ ആന്റ് മള്‍ട്ടിമീഡിയ, ഹാര്‍ഡ്‌വെയര്‍, ഇലക്‌ട്രോണിക്‌സ് ആന്റ് ഫിസിക്കല്‍ കമ്പ്യ‌ൂട്ടിങ്, ഭാഷാ കമ്പ്യ‌ൂട്ടിങ്, ഇന്റര്‍നെറ്റ‌ും സൈബര്‍ സ‌ുരക്ഷയ‌ും എന്നീ അഞ്ച് മേഖലകളില്‍ ക‌ുട്ടികള്‍ക്ക് പ്രത്യേകപരിശീലനം നല്‍ക‌ും.
"ഹായ് സ്‌ക‌ൂള്‍ ക‌ുട്ടിക്ക‌ൂട്ടം" ഒന്നാംഘട്ടപരിശീലനപരിപാടിയ‌ുടെ ഭാഗമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളില്‍ നടന്ന സെമിനാര്‍ പിടിഎ പ്രസിഡന്റ് എ.കെ. മ‌ുഹമ്മദ് ഹാജി ഉദ്‌ഘാടനം ചെയ്‌ത‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി. മ‌ൂസാന്‍ അധ്യക്ഷത വഹിച്ച‌ു. അധ്യാപകരായ കെ. സത്യശങ്കര, വിനോദ് ക‌ുമാര്‍ ആശംസകളര്‍പ്പിച്ച‌ു. സ്‌ക‌ൂള്‍ ഐടി കോ-ഓര്‍ഡിനേറ്റര്‍ എ.എം. അബ്‌ദ‌ുല്‍സലാം വിഷയമവതരിപ്പിച്ച‌ു. ക‌ുട്ടിക്ക‌ൂട്ടം അംഗങ്ങളായ എച്ച്. മഞ്ജ‌ുഷ സ്വാഗതവ‌ും കെ. അന‌ുശ്രീ നന്ദിയ‌ും പറഞ്ഞ‌ു.

G H S S Patla

G H S S Patla


Posted: 10 Mar 2017 06:47 AM PST






സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ICT പ്രവര്‍ത്തനങ്ങളില്‍ അധ്യാപകരോടൊപ്പം വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും IT@school വിഭാവനം ചെയ്ത പുതിയ പദ്ധതിയായ  ഹായ് സ്കൂള്‍ കളിക്കൂട്ടത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ തുടക്കം ഈ മാസംമാരംഭിക്കുകയാണല്ലോ. കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് അവധിക്കാലത്ത് നടക്കുന്ന പരിശീലനത്തിന് മുന്നോടിയായായുള്ള പരിശീലനം പത്താം തീയതി ജി എച്ച് എച്ച് എസ്‌ പട് ള യിൽ നടന്നു .പരിശീലന പരിപാടിയുടെ ഔപചാരിക ഉൽഘാടനം പി ടി എ  പ്രസിഡന്റ് ശ്രീ സയ്ദ് നടത്തി .ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി കുമാരി റാണി അധ്യക്ഷത വഹിച്ചു എസ എം സി ചെയർമാൻ ആശംസകൾ അർപ്പിച്ചു  ,SITC ശ്രീ പ്രദീപ്  കുമാർ യു ,JSITC  ശ്രീമതി സജിത തുടങ്ങിയവർ ക്ലാസ് നയിച്ചു .സ്റ്റാഫ് സെക്രട്ടറി ശ്രീ സതീശൻ കുഞ്ഞിപ്പുരയിൽ സ്വാഗതമാശംസിച്ചു .






Gupshosdurgkadappuram

Gupshosdurgkadappuram


GANITHOLSAVAM ON 09-03-2017

Posted: 09 Mar 2017 07:51 AM PST

ഗണിതോത്സവം പ്രവർത്തനങ്ങൾ ഇന്ന് നടന്നു.കെ.കൃഷ്ണൻ മാസ്റ്റർ നേതൃത്വം നല്കി.കുട്ടികള് വളരെ താല്പര്യ പൂർവം പ്രവർത്തനങ്ങളില് ഏർപ്പെട്ടു.

Gupshosdurgkadappuram

Gupshosdurgkadappuram


MALAYALA THILAKKAM POST TEST AND DECLARATION

Posted: 07 Mar 2017 08:17 AM PST

മലയാള തിളക്കം പോസ്റ്റ് ടെസ്റ്റ് നടന്നു. സുധാകരൻ മാസ്റ്ററും, രാമചന്ദ്രൻ മാസ്റ്ററും നേതൃത്വം നൽകി.മലയാള തിളക്കം വിവിധ ഘട്ടങ്ങളിൽ നഗരസഭാ കൗൺസിലർ, PTA ഭാരവാഹികള്, BRC ട്രെയ്നർ സുധ ടീച്ചർ, രക്ഷിതാക്കൾ എന്നിവർ സന്ദർശിച്ചു.7-3-2017നു സ്‌കൂൾ തലത്തിൽ പ്രഖാപനവും നടന്നു.

എ യു പി എസ് ബിരിക്കുളം.

എ യു പി എസ് ബിരിക്കുളം.


Posted: 07 Mar 2017 12:37 AM PST

          നവകേരള മിഷൻ - ഹരിതകേരളം പദ്ധതി 

                                          - പഞ്ചായത്തു തല ഉൽഘാടനം 

നവകേരള മിഷൻ പദ്ധതിയുടെ ഭാഗമായി ഹരിത-മാലിന്യമുക്ത പരിപാടിയുടെ പഞ്ചായത്ത് തല ഉൽഘാടനം സ്കൂളിൽ ശ്രദ്ധേയമായ  പ്രവർത്തനങ്ങളോടെ നടന്നു.അസ്സംബ്ലിയിൽ പദ്ധതിയുടെ സന്ദേശം വിശദീകരിച്ചു ഗ്രേ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉൽഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ചിത്രലേഖ .കെ.പി.പ്രതിജ്ഞാ വാചകം ചൊല്ലി.വൈ.പ്രസിഡണ്ട് വി.ബാലകൃഷ്ണൻ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.സുധാകരൻ ,പി.റ്റി എ.പ്രസിഡണ്ട് എന്നിവർ ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.
                         പദ്ധതിയുടെ മുദ്രാവാക്യമെഴുതിയ ബാനർ,പ്ലക്കാർഡുകൾ എന്നിവയേന്തി സ്കൗട്ട്&ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ ജനകീയ റാലി ,പരിസര  ശുചീകരണം തെരുവോരചിത്രരചന - ആർട്ടിസ്‌റ് സാജൻ.പി യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർഥികളും സ്കൂൾ കുട്ടികളും പങ്കെടുത്തു...മുഴുവൻ വിദ്യാർത്ഥികൾക്കും വിത്ത് വിതരണം കൃഷി ഓഫീസർ ഡി.എൽ.സുമ നടത്തി. 1 മുതൽ 7 വരെ കുട്ടികൾ  ബോൾപേന വാർഡ് മെംബെർക്കു കൈമാറി 'മഷിപ്പേന സമ്പൂർണ വിദ്യാലയം " പ്രഖ്യപനം നടത്തി.7- ക്ലാസ്സുകാർക്ക് മഷിപ്പേന വിതരണം ചെയ്തു.












Posted: 06 Mar 2017 09:04 PM PST

 ജില്ലാ ദന്താരോഗ്യ മെഡിക്കൽ ക്യാമ്പ് 

29 .11 .2016 ന് സ്കൂൾ ആരോഗ്യ ക്ളബ്ബിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് - ദന്താരോഗ്യ വിഭാഗത്തിലെ ഡോക്ടർസ് ആയിരുന്നു ക്യാമ്പിന് നേതൃത്വം നൽകിയത്.ക്യാമ്പിനോടനുബന്ധിച്ചു ദന്തരോഗങ്ങളൂം സംരക്ഷണവും എന്ന വിഷയത്തിൽ ഡോ .കെ .വി.സ്മിത ക്ലാസ്സെടുത്തു.കിനാനൂർ കരിന്തളം പഞ്ചായത്തംഗം കെ.പി.ചിത്രലേഖ ഉൽഘാടനം നിർവഹിച്ചു.സീനിയർ അസ്സി . ഇ.വി.ശൈലജ അധ്യക്ഷത വഹിച്ചു.
                   യു .പി.ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും ദന്ത പരിശോധന നടത്തി.കൂടുതൽ ചികിത്സ വേണ്ടിവരുന്നവർക്കു ജില്ലാ ആരോഗ്യ ആശുപത്രിയിലേക് എത്താനുള്ള നിർദേശം നൽകി.



Cheruvathur12549

Cheruvathur12549


Posted: 06 Mar 2017 02:54 AM PST



സ്ക്കൂള്‍ ശാസ്ത്രോല്‍സവം 2016-17

5,6,7, ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് നടന്ന ക്യാമ്പ് വളരെ നല്ല പ്രതികരണമാണ് കുട്ടികളില്‍ ഉണ്ടാക്കിയത്. ശാസ്ത്രോല്‍സവത്തിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചരുടെ അദ്ധ്യക്ഷതയില്‍ പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസല്‍ നിര്‍വ്വഹിച്ചു.

ശാസ്ത്രോല്‍സവ പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകളും, ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കി. ഇതോടൊപ്പം ഗണിത ശാസ്ത്ര പ്രദര്‍ശനവും നടന്നു.

Posted: 06 Mar 2017 02:13 AM PST


അമ്മ അറിയാന്‍
കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട മൂല്യങ്ങളും മനോഭാവങ്ങളും രക്ഷിതാക്കള്‍ക്ക് തിരിച്ചറിയാനും, അവ വളര്‍ത്തിയെടുക്കേണ്ട മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്ത് സ്നേഹം, സഹതാപം, അനുകമ്പ എന്നിവയുള്ളവരാക്കി വളര്‍ത്തി നല്ല സാമൂഹ്യബദ്ധയുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ രക്ഷിതാക്കള്‍ക്കുള്ള "അമ്മ അറിയാന്‍" ബോധവല്‍ക്കരണ ക്ലാസ്സ് 2/3/2017 വ്യാഴാഴ്ച്ച സ്ക്കൂളില്‍ വെച്ച് നടന്നു.

സ്ക്കൂളിലെ അറബി അദ്ധ്യാപിക ജസീറ ടീച്ചര്‍ ക്ലാസ്സ് കൈകാര്യം ചെയ്തു.

G H S S Patla

G H S S Patla


Posted: 05 Mar 2017 03:14 AM PST

ദേശീയ ശാസ്ത്രദിനം  വിവിധ പരിപാടികളോടെ 

ജി എച്ച് എച്ച് എസ്‌ പട്ള യിൽ നടത്തി 

ദേശീയ ശാസ്ത്രദിനം സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കുമാരി റാണി ഐസ് കത്തിച്ചുൽഘാടനം ചെയ്തു  വിവിധ ശാസ്ത്ര പരീക്ഷണങ്ങളും ഗണിത പ്രവർത്തനങ്ങളും നടത്തി കുട്ടികൾ സജീവമായി പങ്കെടുത്തു  ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ സതീശൻ കുഞ്ഞി പുരയിൽ  ,നാരായണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു .








Previous Page Next Page Home