Cheruvathur12549

Cheruvathur12549


Posted: 14 Mar 2016 07:07 AM PDT


സ്ക്കൂള്‍ വികസന ശില്പശാല-- 2016

വിഷന്‍ – 2020
അറുപത് വര്‍ഷം പിന്നിടുന്ന , തലമുറകളെ വിദ്യാഭ്യാസപരമായ ഉയര്‍ച്ചയിലേക്കും സംസ്കാരത്തിലേക്കും നയിച്ച കൈതക്കാട് എ യു പി സ്ക്കൂളിനെ പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഭൗതിക സൗകര്യങ്ങളിലും മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള വിദ്യാലയ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും വികസന രേഖ തയ്യാറാക്കുന്നതിനുമുള്ള ശില്പശാല 12.03.2016 ന് ശനിയാഴ്ച്ച സ്ക്കൂളില്‍ വച്ച് നടന്നു.സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള്‍ വികസന രേഖ അവതരണം ബി.ആര്‍.സി. ട്രെയിനര്‍ കെ.പി.രഞ്ജിത് നിര്‍വ്വഹിച്ചു. പി.വി.സി.മുഹമ്മദ് കുഞ്ഞി ഹാജി,ലത്തീഫ് നീലഗിരി, അബ്ദുള്‍ ഷുക്കൂര്‍ ഹാജി, എസ്..ശിഹാബ്, ഷാഹുല്‍ ഹമീദ്. എം.ടി.പി. തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ കൊടക്കാട് നാരായണന്‍ മാസ്റ്ററെ വാര്‍ഡ് മെമ്പര്‍ അനൂപ്കുമാര്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. വിവിധ മേഖലകളിലെ വികസന രേഖ ചര്‍ച്ച ചെയ്തു. ഷൗക്കത്തലി അക്കാളത്ത് ക്രോഡീകരണം നടത്തി. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Gupshosdurgkadappuram

Gupshosdurgkadappuram


SCHOOL PACHAKKARYTHOTTAM- VILAVETUPPU

Posted: 12 Mar 2016 08:00 AM PST

സ്കൂൾ പച്ചക്കറിതോട്ടത്തിൽ നിന്നും ഉച്ചഭക്ഷണ വിഭവങ്ങൾക്കായി ചീരയും,വെണ്ടയും, വെള്ളരിയും, പച്ചമുളകും കുട്ടികൾ ശേഖരിക്കുന്നു.

കക്കാട്ട്

കക്കാട്ട്


'കൂട്' പരിസ്ഥിതി മാസികയില്‍ നിന്ന്

Posted: 11 Mar 2016 05:16 AM PST


kasaragod11453

kasaragod11453


Posted: 10 Mar 2016 11:37 PM PST




പഠനയാത്ര ഹൈദരാബാദ്
ഫെബ്രുവരി 26 മുതൽ മാർച്ച്‌ 02 വരെ














G H S S Patla

G H S S Patla


രവി മാസ്റ്റെര്ക്ക്കണ്ണീരോടെ വിട

Posted: 09 Mar 2016 10:46 PM PST




















പട്ട്ള സ്കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്ന രവി മാസ്റ്ററുടെ അവിചാരിതമായ നിര്യാണം അദ്ധ്യാപകരേയും വിദ്യാര്‍ഥികളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി.ഹൃദയസംബന്ധമായ അസുഖംകാരണം 9/03/2016 നു രാവിലെ 6 മണിക്കായിരുന്നു മരണം.

U P വിഭാഗത്തില്‍ സോഷ്യല്‍ സയന്‍സ് കൈകാര്യം ചെയ്തിരുന്ന അദ്ധേഹത്തിനു ടെക്സ്റ്റ്‌ പുസ്തകങ്ങളുടെ ചുമതലയും ഉണ്ടായിരുന്നു.

       സ്കൂളില്‍ പഠനയാത്രകളും സാമൂഹ്യക്ലബ്ബ് പ്രവര്‍ത്തനങ്ങളും നടത്തുന്നതില്‍ അദ്ദേഹം വലിയ പങ്കു വഹിച്ചിട്ടുണ്ട്.അദ്ധേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഈ വിയോഗത്തില്‍ പട്ട്ള സ്കൂളും നാടും ചേരുന്നു.
 The loss of a loved one is like the loss of a part of oneself; an arm or a leg. At first, the pain is so physical that it is hard to ignore. The trauma is so intense that the mind finds it hard to cope with the loss. With time the pain eases, the body recovers and the brain figures out new ways to go on." 
 
Federico Chini, The Sea Of Forgotten Memories     

St.Ann's A U P School

St.Ann's A U P School


Posted: 09 Mar 2016 12:54 AM PST

ENGLISH DRAMA FEST
ഹോസ്ദുർഗ്‌ ബി ആർ സി യിൽ വച്ച്‌ നടന്ന Drama Festൽ ഒന്നാം സ്ഥാനത്തിന്‌ അർഹരായ സെന്റ്‌ ആൻസ്‌ എ യു പി ടീം


BRC MANJESHWAR

BRC MANJESHWAR


Posted: 08 Mar 2016 05:20 AM PST






സംസ്ഥാനത്തും മികവ് തെളിയിച്ച് കാസർഗോട്ടെ കുട്ടികൾ
  
തിരുവനന്തപുരത്ത്  സമാപിച്ച സംസ്ഥാന മികവുത്സവത്തിൽ  കാസർഗോട്ടെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.അരയി ഗവ.യു.പി.സ്കൂൾ, കുറ്റിക്കോൽ പഞ്ചായത്തിലെ എൻ.സി.  എം എ .എൽ .  പി.സ്കൂൾ  ശങ്കരമ്പാടി,  പിലിക്കോട്  ചന്തേര  ഇസ ത്തുൽ  ഇസ്ലാമിയ എ.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങളാണ് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്തത്.കഴിഞ്ഞ  ഒരധ്യയന വർഷം  പഠന നിലവാരത്തിൽ  കൈവരിച്ച  നേട്ടങ്ങളുമായാണ് അരയി ഗവ.യു.പി.സ്കൂൾ ടീം തലസ്ഥാനത്ത്  എത്തിയത്. ശിശു സൗഹൃദ ക്ലാസ് മുറികൾ - പരിസ്ഥിതി  സൗഹൃദ ക്യാമ്പസ് എന്ന മേഖലയിൽ അരയി  അവതരിപ്പിച്ച  പ്രബന്ധം വിധി കർത്താക്കളുടെയും വിദ്യാ ഭ്യാസവിദഗ്ദ്ധരടങ്ങിയ സദസ്സിന്റെയും കയ്യടി നേടി.
സാമൂഹ്യ പങ്കാളിത്ത മേഖലയിൽ ചന്തേര സ്കൂൾ കൈവരിച്ച നേട്ടവും  പ്രശംസയ്ക്ക് പാത്രമായി. ലോവർ പ്രൈമറി ക്ലാസു കളിലെ ശാസ്ത പരീക്ഷണങ്ങളാണ് ശങ്കരമ്പാടി  സ്കൂളിലെ  കുട്ടികൾ  വിഷയാധിഷ്ടിത പഠന  മേഖല യിൽ അവതരിപ്പിച്ചത്. ഓരോ വിദ്യാലയത്തിൽ നിന്നും നാലു വീതം വിദ്യാർഥികളാണ് പ്രബന്ധാവതരണത്തിൽ പങ്കെടുത്തത്.
സമാപന  ചടങ്ങിൽ  പ്രശസ്ത സിനിമാ  നടൻ ഷോബി  തിലകൻ  വിദ്യാലയങ്ങൾക്കുള്ള ടോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.എസ്.എസ്.എ.  സ്റ്റേറ്റ് ഡയരക്ടർ ഇ.പി.  മോഹൻ ദാസ് അധ്യക്ഷത  വഹിച്ചു.
ജില്ലാ. പ്രൊജക്ട് ഓഫീസർ ഡോ: എം.ബാലന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരുമടക്കം നാല്പത്തിയെട്ട് പേരാണ്  ജില്ലാ ടീമിൽ  ഉണ്ടായിരുന്നത്.
പ്രബന്ധാവതരണത്തോടൊപ്പം മികവ് പ്രദർശനവുമുണ്ടായി.നാലാം സ്ഥാനത്തിന്  ജില്ലയ്ക്കുള്ള  ട്രോഫിയും  സർട്ടിഫിക്കറ്റും ഡോ എം.ബാലൻ ഏറ്റു വാങ്ങി
കൊടക്കാട് നാരായണന്റെ നേതൃത്വത്തിൽ സംസ്ഥാനമിക വുത്സവത്തിൽ പങ്കെടുത്ത അരയി സ്കൂൾ വിദ്യാർഥികളായ  കെ.ആദിത്യൻ, കെ.അനുശ്രീ, ടി. അനുശ്രീ, പി.കെ. സ്നേഹമോൾ, പി ടി എ പ്രസിഡന്റ് പി രാജൻ അധ്യാപികമാരായ ശോഭന കൊഴുമ്മൽ, പി.ബിന്ദു എന്നിവർക്ക്  സ്കൂളിൽ  സ്വീകരണം  നൽകി.
ഫോട്ടോ .. സംസ്ഥാന തല മികവുത്സവത്തിൽ പ്രശസ്ത  സിനിമാ  നടൻ ഷോബി  തിലകനിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന അരയി ഗവ.യു. പി.സ്കൂൾ ടീം.

Previous Page Next Page Home