ഡയറ്റ് കാസര്‍ഗോഡ് |
" ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്...." Posted: 22 Nov 2014 09:29 AM PST തച്ചങ്ങാട് സ്കൂളിന്റെ ബ്ലോഗില്‍ വന്ന ഈ കുറിപ്പ് ഡയറ്റിന് കിട്ടിയ വലിയ അംഗീകാരമായി കാണുന്നു. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗത്തില്‍ ബഹുമാനപ്പെട്ട ഡിഡിഇ സി രാഘവന്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. ഒരു കുട്ടിയില്‍ നിന്നും വന്ന ഈ സ്വാഭാവിക പ്രതികരണം ബ്ലോഗില്‍ പോസ്റ്റ് ചെയ്ത് എല്ലാവരുടെയും ശ്രദ്ധയില്‍ കൊണ്ടുവന്ന അബ്ദുള്‍ ജമാല്‍ മാഷിന് പ്രത്യേക അഭിനന്ദനം പഠനത്തില്‍ അത്രയൊന്നും മിടുക്കനല്ലാത്ത ഒരു കുട്ടിയുടെ ചോദ്യമാണ് ഈ കുറിപ്പിലേക്ക് നയിച്ചത്. STEPS ന്റെ ഭാഗമായ രണ്ടാം യൂണിറ്റ് ടെസ്റ്റ് കഴിഞ്ഞ് ഇംഗ്ലീഷിന്റെ ഉത്തരക്കടലാസുകള്‍ വിതരണം ചെയ്യുകയായിരുന്നു. അപ്പോഴാണ് അതേ പരീക്ഷയുടെ ചോദ്യപ്പേപ്പറുമായി അവന്‍ എന്റെ മുമ്പിലെത്തിയത്. ചോദ്യപ്പേപ്പറിന്റെ ഏറ്റവും മുകളിലായി അച്ചടിച്ച വാചകം ചൂണ്ടിക്കാണിച്ചു അവന്‍ ചോദിച്ചു. "സര്‍ എന്തണ് ഈ DIET" ചോദ്യം കേട്ട് ക്ലാസിലെ മറ്റ് കുട്ടികളും ആകാംക്ഷയോടെ എന്നെ നോക്കുന്നത് കണ്ടപ്പോള്‍DIET നെക്കുറിച്ചു ഞാന്‍ ക്ലാസില്‍ പൊതുവായി തന്നെ വിശദീകരണം നല്‍കി. ശേഷം ഈ ചര്‍ച്ചക്ക് തുടക്കമിട്ട കുട്ടിയെ അഭിനന്ദിക്കാനും മറന്നില്ല. പിന്നീട് ഈ പരീക്ഷകളെ കുറിച്ചുള്ള അവരുടെ അഭിപ്രായം ആരാഞ്ഞു. അവരുടെ പ്രതികരണങ്ങളെല്ലാം ഏകസ്വഭാവമുള്ളവയായിരുന്നു. ഒരു പൊതുപരീക്ഷയുടെ ഗൗരവത്തിലാണ് അവര്‍ ഇതിനെ കാണുന്നത്. അവസാന പിരീഡ് ആയിരുന്നു. ചര്‍ച്ചകളും പ്രതികരണങ്ങളും ഏറെക്കുറെ അവസാനിക്കാറായപ്പോള്‍, മറ്റൊരു കുട്ടി വേറൊരു ചോദ്യവുമായി മുന്നോട്ടു വന്നു. "സര്‍....ഇത് പോലെയുള്ള പരീക്ഷകള്‍ കഴിഞ്ഞ വര്‍ഷങ്ങളിലും ഉണ്ടായിരുന്നോ?" "ഇല്ല. ഡയറ്റിന്റെ മേല്‍നോട്ടത്തില്‍ ആദ്യമായാണ് ഇങ്ങിനെ ഏകീകൃത സ്വഭാവത്തില്‍ പരീക്ഷ നടക്കുന്നത്" . ചോദ്യങ്ങളും മറുപടികളുമായി സമയം നീങ്ങിയത് അറിഞ്ഞില്ല. ദേശീയ ഗാനത്തിനുള്ള ബെല്ലടിച്ചു. ദേശീയ ഗാനവും കഴിഞ്ഞ്, 5 മിനുട്ട് ഇടവേളക്കായി ( പത്താംതരക്കാര്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ക്ലാസ് സമയം) പുറത്തേക്ക് ഓടുന്നതിനിടയില്‍ കുട്ടികളില്‍ ആരോ ഒരാള്‍ വിളിച്ച് പറയുന്നത് കേട്ടു.... " ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............." **************************** 5മണി വരെയുള്ള ക്ലാസും കഴിഞ്ഞ്, ട്രെയിനും കാത്ത് പള്ളിക്കര റെയില്‍വെ സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍, ക്ലാസിലുണ്ടായ അവസാന കമന്റ് എന്റെ മനസ്സിലേക്ക് വീണ്ടും എത്തി...... " ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............." ശരിയാണ്...... എന്റെ സ്കൂള്‍, കോളേജ് ജീവിത ഓര്‍മ്മകളില്‍ എവിടെയും ഡയറ്റിന് ഒരിടം കാണുന്നില്ല. അദ്ധ്യാപന പരിശീലന സമയത്താണെന്ന് തോന്നുന്നു ഈ വാക്ക് പരിചയപ്പെടുന്നത്. പക്ഷ, ഇന്ന് ആ സ്ഥിതി മാറിയിരിക്കുന്നു. ഒരു പത്താം ക്ലാസുകാരന്റെ ജീവിതത്തിലേക്ക് പ്രായോഗികതയോടെ കടന്ന് വരാന്‍ കാസറഗോഡ് ഡയറ്റിന് കഴിഞ്ഞു. തികച്ചും സ്വാഗതാര്‍ഹവും അഭിനന്ദനാര്‍ഹവും തന്നെ.....ഇതിന് ചുക്കാന്‍ പിടിച്ചവര്‍ ആരായാലും, അവര്‍ക്ക് വേണ്ടി ഞാന്‍ ആദരപൂര്‍വ്വം, അതിലേറെ അഭിമാനപൂര്‍വ്വം ഞാന്‍ ഈ കൊച്ചുമനസ്സിന്റെ നിഷ്കളങ്ക പ്രതികരണം സമര്‍പ്പിക്കുന്നു....... " ഇപ്പോഴാണ് ഡയറ്റ് ശരിക്കും ഡയറ്റായത്..............." By ABDUL JAMAL H.S.A ENGLISH G.H.S THACHANGAD |
ഓഫീസര്‍മാരുടെ റിവ്യൂ മീറ്റിങ്ങ് Posted: 22 Nov 2014 07:28 AM PST ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ പ്രതിമാസ റിവ്യൂ മീറ്റിങ്ങ് നടന്നു. ഐ ടി @ സ്കൂളില്‍ നടന്ന യോഗത്തില്‍ എ ഡി പി ഐ ജോണ്‍സ് വി ജോണ്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്നുവരുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ അത്യന്തം ശ്രദ്ധേയമാണെന്നും അവ മറ്റു ജില്ലക്കാരെ കൂടി അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിഡിഇ സി രാഘവന്‍ അധ്യക്ഷനായിരുന്നു. കാസര്‍ഗോഡ് ജില്ലയില്‍ നടന്ന ബ്ലെന്റ് പദ്ധതി എ ഇ ഒ മാരുടെ പരിശീലനത്തില്‍ സംസ്ഥാനതലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന പരിപാടി നടപ്പിലാക്കുന്നതിനുള്ള പദ്ധതിയെ കുറിച്ച് വടകര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന SAVE ന്റെ പ്രവര്‍ത്തകര്‍ വിവരിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ശോഭീന്ദ്രന്‍, ഗ്രീന്‍ കമ്മ്യൂണിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഷൗക്കത്ത് അലി ഏരോത്ത് എന്നിവര്‍ വടകര വിദ്യാഭ്യാസ ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡയറ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി. എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡോ. എം ബാലന്‍, ആര്‍ എം എസ് എ അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍, ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, ഡയറ്റ് സീനിയര്‍ ലക്ചറര്‍മാരായ ഡോ. പി വി പുരുഷോത്തമന്‍, കെ രാമചന്ദ്രന്‍ നായര്‍, ഡി ഇ ഒ മാരായ സൗമിനി കല്ലത്ത്, സദാശിവ നായക്ക്, എ ഇ ഒ മാര്‍, ബിപിഒ മാര്‍ എന്നിവര്‍ വിവിധ തലങ്ങളില്‍ നടന്നു വരുന്ന പരിപാടികളെ കുറിച്ച് അവലോകന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
|
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment