GHS PULLUR ERIYA

GHS PULLUR ERIYA


Posted: 09 Sep 2019 08:38 AM PDT

പ്രസാദം ആയുര്‍വേദ പദ്ധതി ജില്ലാതല ഉദ്ഘാടനം








ഭാരതീയ ചികിത്സാ വകുപ്പ് കാസറഗോഡ് ജില്ലയിലെ സ്കൂളുകളില്‍ നടപ്പാക്കുന്ന പ്രസാദം ആരോഗ്യ പദ്ധതിക്ക് പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്കൂളില്‍ തുടക്കമായി.ബഹു.കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.എം.ഗൗരി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു.ബഹു.പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ശാരദ.എസ് .നായര്‍ അധ്യക്ഷത വഹിച്ചു.കാസറഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ശ്രീമതി സലജകുമാരി മുഖ്യാതിഥിയായി.പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി.ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ.നാരായണന്‍, വാര്‍ഡ് മെമ്പര്‍ ശ്രീ.സതീശന്‍, പി ടി എ പ്രസിഡണ്ട് ശ്രീമതി.സുനിത, മദര്‍ പി ടി എ പ്രസിഡണ്ട് ശ്രീമതി.ഷൈല എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു.ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഡോ.മുഹമ്മദ് ഇംത്യാസ് (MO,GAH കാസറഗോഡ്) ക്ലാസ്സെടുത്തു.പദ്ധതിയുടെ കണ്‍വീനര്‍ ഡോ.ശ്രീജ സ്വാഗതവും ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷോളി എം സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

 


Posted: 09 Sep 2019 08:57 AM PDT

2019-20

INAUGURATION OF VIDYARANGAM AND ALL OTHER CLUBS



  വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ശ്രീ.സന്തോഷ് പനയാല്‍ നിര്‍വ്വഹിച്ചു.പി.ടി എ പ്രസിഡണ്ട് ശ്രീമതി.സുനിത വി വി അധ്യക്ഷയായി.ഹെഡ്‍മിസ്ട്രസ് ശ്രീമതി ഷോളി എം സെബാസ്റ്റ്യന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അല്‍ഫോന്‍സ ഡോമിനിക്, സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശകുന്തള പി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശ്രീലക്ഷ്മി, ത്രിവേണി,ശിവരഞ്ജിനി എന്നിവര്‍ നാടന്‍പാട്ടും കവിതകളും അവതരിപ്പിച്ചു.വിദ്യാരംഗം സ്കൂള്‍ തല കണ്‍വീനര്‍ ശ്രീമതി രജനി പി വി നന്ദി പറ‍‍ഞ്ഞു.