ഡയറ്റ് കാസര്‍ഗോഡ് |
മോട്ടിവേഷന്‍ പരിശീലനം - കുമ്പള Posted: 08 Oct 2014 10:11 AM PDT കുമ്പള ജി എസ് ബി എസില്‍ നടന്ന പരിശീലനത്തിന്റെ ഉദ്ഘാടനം എച് എം ഇന്‍ ചാര്‍ജ് ജോണി നിര്‍വഹിച്ചു. പരിപാടിക്ക് ഡയറ്റ് ഫാക്കല്‍ട്ടി എം വി ഗംഗാധരന്‍ നേതൃത്വം നല്‍കി. പത്മനാഭന്‍ ബ്ലാത്തൂര്‍ കുട്ടികള്‍ക്കുള്ള ട്രൈഔട്ട് ക്ലാസ് നയിച്ചു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണക്ലാസിന്റെ അവതരണം കൃഷ്ണകുമാര്‍ പള്ളിയത്ത് നിര്‍വഹിച്ചു. ജി വി എച് എസ് എസ് ഹെഡ്മാസ്റ്റര്‍ ശിവനന്ദന്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകര്‍ ഗ്രൂപ്പുകളായി ഇരുന്ന് സ്കൂള്‍തല പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. |
STEPS - രക്ഷാകര്‍ത്തൃബോധവല്‍ക്കരണത്തിന് തുടക്കമായി Posted: 08 Oct 2014 09:50 AM PDT ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ജില്ലയിലെ കുട്ടികള്‍ മികച്ച വിജയം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണക്ലാസിന് തുടക്കമായി. ജില്ലയിലെ ആദ്യത്തെ ക്ലാസ് GFHSS ബേക്കലില്‍ ഒക്ടോബര്‍ 8ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. 111 രക്ഷിതാക്കള്‍ പങ്കെടുക്കേണ്ടിയിരുന്ന യോഗത്തില്‍ 96 പേര്‍ ഹാജരായി. പി.ടി.എ.പ്രസിഡണ്ട് എ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.വി.കൃഷ്ണന്‍ സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ സി.കെ.വേണു നന്ദിയും പറഞ്ഞു. ജില്ലാ റിസോര്‍സ് ഗ്രൂപ്പ് അംഗമായ കെ. അനില്‍കുമാര്‍ ക്ലാസ്സെടുത്തു. രക്ഷിതാക്കള്‍ വളരെ സജീവമായി ക്ലാസ്സില്‍ പങ്കെടുത്തു.'മകന്റെ അച്ഛന്‍' എന്ന സിനിമയിലെ വീഡിയോ ക്ലിപ്പ് കണ്ട ഗോവിന്ദന്‍ എന്ന രക്ഷിതാവ് (10 സി.യിലെ ധന്യയുടെ അച്ഛന്‍) മകന്റെ കഴിവ് അംഗീകരിക്കാത്ത സിനിമയിലെ രക്ഷിതാവിനെ വിമര്‍ശിച്ചുകൊണ്ട് സംസാരിച്ചു.കുട്ടികളുടെ പഠനകാര്യങ്ങളില്‍ സദാ ജാഗരൂകരാകുമെന്ന ദൃഢനിശ്ചയത്തോടു കൂടിയാണ് രക്ഷിതാക്കള്‍ ക്ല്ലാസ്സ് കഴിഞ്ഞ് പോയത്. എസ്.ഐ.ടി.സി. അരവിന്ദ കെ, അനിത എം, ബിന്ദു പി.ഡി, ഉഷാകുമാരി ബി, സതീഷ് കുമാര്‍ കെ, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് 10/10/2014ന് വെള്ളിയാഴ്ച്ച നടക്കും. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |