അഡൂര്‍ സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി Posted: 17 Aug 2017 10:43 AM PDT | ഡോ.പി.ജനാര്‍ദ്ദന പഞ്ചായത്ത് പ്രസിഡന്റ് എ.മുസ്ഥഫയില്‍ നിന്നും ആദ്യലൈഫ് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങുന്നു |
അഡൂര്‍ : അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ശക്‌തിപ്പെടുത്തുന്നതിന്റെ ഭാഗമായി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തുന്നു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. മുസ്ഥഫ കാമ്പയിന്‍ ഉദ്ഘാടനം ചെയ്‌തു. മുഴുവന്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും മെമ്പര്‍ഷിപ്പ് എടുത്ത് സംഘടനയെ ശക്തിപ്പെടുത്തേണ്ടത് പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക മുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. റിട്ടയേഡ് ഡി.എം.ഒ. ഡോ. പി.ജനാര്‍ദ്ദന ആദ്യമെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. പ്രസിഡന്റ് ഗംഗാധര കാന്തടുക്ക അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. ബാച്ച് അടിസ്ഥാനത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങള്‍ സംഘടിപ്പിക്കും. സ്‌കൂളിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുവാനുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളും പങ്കാളികളാകും. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. കുമാരന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ രത്തന്‍ കുമാര്‍ പാണ്ടി, വാര്‍ഡ് മെമ്പര്‍മാരായ ബി. മാധവ, എ. ശശികല, സ്‌കൂള്‍ വികസന സമിതി വര്‍ക്കിങ് ചെയര്‍മാന്‍ എ. ചന്ദ്രശേഖരന്‍, പിടിഎ പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി, ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍, സ്‌റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം സ്വാഗതവും എ.രാജാറാം നന്ദിയും പറഞ്ഞു. |