GUPS PUDUKAI

GUPS PUDUKAI


പരിസ്ഥിതി ദിനം 2015

Posted: 09 Jun 2015 09:12 AM PDT














SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


U dise (2014-15) BOOKLET BACK PAGE

Posted: 09 Jun 2015 12:30 AM PDT

GHSS PAKKAM

GHSS PAKKAM


Posted: 09 Jun 2015 02:50 AM PDT


പാക്കം ഗവഃ ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ അനുവദിച്ച ഫണ്ട് കൊണ്ട് നിര്‍മ്മിച്ച മൂന്ന് നില കെട്ടിടം പി.കരുണാകരന്‍ എം.പിയും, ഹയര്‍സെക്കണ്ടറി കോമ്പൗണ്ടിന് ജില്ലാപഞ്ചായത്ത് അനുവദിച്ച ചുറ്റുമതിലിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.പി ശ്യാമളദേവിയും,നാട്ടുകാരുടെ സംഭാവന കൊണ്ട് പണിത ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം കെ കുഞ്ഞിരാമന്‍ എം.എല്‍.എയും കളിമുറ്റത്തിന്റെ ഉദ്ഘാടനം ജില്ലാവിദ്യാഭ്യാസ ഉപഡയറക്‌ടര്‍ സി.രാഘവനും നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ കെ കുഞ്ഞിരാമന്‍ എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു.പ്ല‌സ്‌ടു ,എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച മുഴുവന്‍ കുട്ടികളെയും അനുമോദിച്ചു.പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂന്നൂച്ചി കുഞ്ഞിരാമന്‍ അനുമോദനപ്രസംഗവും ഉപഹാരവിതരണവും നടത്തി.പി.മാധവി.ജയകൃഷ്‌ണന്എ.ഓമന,.നാരായണന,.ഗംഗ,ബി.കൈരളി,കെ.സൗദാമിനി,കെ.രവിവര്‍മ്മന്‍,കെ.വിഭാസ്‌ക്കരന്‍,ടി.പ്രഭാകരന്‍,എം.രത്നാകരന്‍ നമ്പ്യാര്‍,ആര്‍ ബാലകൃഷ്‌ണന്‍ എന്നിവര്‍ സംസാരിച്ചു.പി.ടി.എ പ്രസിഡണ്ട് വി.കുഞ്ഞിക്കണ്ണന്‍ സ്വാഗതവും പ്രധാനധ്യാപകന്‍ ഇ.പി രാജഗോപലന്‍ നന്ദിയും പറഞ്ഞു.





G.H.S.S. ADOOR

G.H.S.S. ADOOR


Posted: 09 Jun 2015 05:45 AM PDT

ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ വൃക്ഷത്തൈവിതണോല്‍ഘാടനം സ്‌കൂള്‍ ലീഡര്‍ മുനാസിയയ്ക്ക് വേപ്പിന്‍തൈ നല്‍കി ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ നിര്‍വഹിക്കുന്നു
ജൂണ്‍ 5:ലോക പരിസ്ഥിതിദിനത്തില്‍ എസ്.പി.സി.കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്‌കൂള്‍വളപ്പില്‍ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കുന്നു
സ്‌കൂളിലെ നിര്‍ധനരായ 35 കുട്ടികള്‍ക്ക് കേരള ഗ്രാമീണ്‍ ബാങ്ക് നല്‍കുന്ന കുടകളുടെ വിതരണോദ്ഘാടനം മാനേജര്‍ ഗോവിന്ദ ഭട്ട് നിര്‍വഹിക്കുന്നു
പ്രൈമറി ഹെഡ്‌മാസ്‌റ്ററായി പ്രമോഷന്‍ ലഭിച്ച ചെനിയ നായക്ക് അവര്‍കളെ കുട്ടികള്‍ സ്‌കൂള്‍ അസംബ്ലിയില്‍വെച്ച് ആദരിക്കുന്നു

കുട്ടികള്‍ക്ക് സഹായഹസ്‌തവുമായി ഗള്‍ഫ് കൂട്ടായ്‌മ

Posted: 09 Jun 2015 03:44 AM PDT

അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും സൗദിഅറേബ്യയിലെ ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസറഗോഡ് ഡിസ്ട്രിക്‌റ്റ് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്.) പഠനോപകരണങ്ങള്‍ നല്‍കി. ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, ബുക്ക് എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. അഡൂര്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഹസന്‍ അഡൂര്‍, അമാനുള്ള അഡൂര്‍ എന്നിവരാണ് ഇതിന് മുന്‍കൈ എടുത്തത്. ജില്ലയില്‍ മൊത്തം രണ്ടായിരം കിറ്റുകള്‍ സംഘടന വിതരണം ചെയ്‌തു. സംഘടനയുടെ അഡ്വൈസറി ബോര്‍ഡംഗവും മുന്‍ പ്രസിഡന്റുമായ അബ്‌ദുല്‍ ഖാദര്‍ തെക്കില്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.എസ്.എഫ്. അംഗം അഹമ്മദ് വിദ്യാനഗര്‍, അമാനുള്ള അഡൂര്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി, ബി.കൃഷ്‌ണപ്പ, എസ്.എസ്.രാഗേഷ്, പി.എസ്.ബൈജു ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.

Gupshosdurgkadappuram

Gupshosdurgkadappuram


UMBRELLA DISTRIBUTION ON 09-06-2015

Posted: 09 Jun 2015 08:02 AM PDT

IQBAL ARTS&SPORTS CLUBസ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകുന്ന കുട വിതരണം നഗരസഭാ കൌണ്‍സിലർ  P.K.MUHAMMED KUNHI ഉദ്ഘാടനം ചെയ്യുന്നു.
SMC പ്രസിഡണ്ട്‌  K.B.KUTTY HAJI അധ്യക്ഷം വഹിച്ചു  സംസാരിക്കുന്നു.
PTA വൈസ് പ്രസിഡണ്ട്‌  H.K.ABDULLA
മുൻ കൌണ്‍സിലർ K.MUHAMMED KUNHI
ഹെഡ് മാസ്റ്റർ  A.M.NARAYANAN NAMBOODIRI

ക്ളബ്ബ്  സെക്രട്ടറി K.K.JAFFER
ഉദ്ഘാടന ചടങ്ങിനു ശേഷം പാൽപ്പായസ വിതരണവും ഉണ്ടായിരുന്നു.