ഗണിതോല്‍സവം Posted: 27 Jan 2015 11:13 PM PST സഹായഹസ്തം
ഗണിതോത്സവം - 2015 ന്റെ ഭാഗമായി രക്ഷിതാക്കള്‍ക്കുള്ള ഗണിത ശാസ്തീകരണപരിപാടി (സഹായഹസ്തം) 30.12.2014 ഉച്ചയ്ക്ക് 2.30 ന് സ്കുള്‍ ഹാളില്‍ വച്ച് നടന്നു . 5, 6, 7, ക്ലാസ്സുകളിലെ 50 ഓളം രക്ഷിതാക്കള്‍ പങ്കെടുത്തു. കുട്ടികളുടെ ഗണിതപഠനത്തിന്റെ അടിസ്ഥാനധാരണകളെക്കുറിച്ച് രക്ഷിതാക്കളെ ബോധവാന്‍മാരാക്കുക, വീട്ടില്‍ ഗണിത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടപഠനങ്ങളില്‍അവര്‍ക്ക് അവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ രക്ഷിതാക്കളെസഹായിക്കുക,എന്നീഉദ്ദേശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ പരിപാടിസംഘടിപ്പിച്ചത്.യു .പി ,വിഭാഗം ഗണിതഅധ്യാപകര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി .5,6,7 ക്ലാസ്സുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഗ്രൂപ്പു വര്‍ക്കായി രക്ഷിതാക്കള്‍ക്ക് നല്‍കുകയുണ്ടായി ,ഉത്തരം കണ്ടെത്തുന്നതില്‍ നേരിട്ട് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.കണ്ടെത്തലുകള്‍ ക്രോടികരിച്ചു.
ചോദ്യങ്ങള്‍ ശരിയായ രീതിയില്‍ അപഗ്രഥിക്കാന്‍ സാധിക്കാതെ പോകുന്നത് നമ്മുടെ കുട്ടികളുടെ ഇടയിലും പ്രശ്നപരിഹരണത്തിന് തടസ്സമാകുന്നു. യാന്ത്രികമായ രീതിയിലുള്ള ക്രിയചെയ്യല്‍ ഗണിത ക്രിയകളെക്കുറിച്ച് കൃത്യമായ ധാരണയില്ലായ്മ ഇവയും കുട്ടികള്‍ ഗണിത പഠനത്തില്‍ നേരിടുന്ന പ്രശ്നങ്ങളാണെന്ന് ക്ലാസ്സ് വിലയിരുത്തി, ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു.ഗണിത സഹായ ക്യാമ്പ് 17-1-2015 ,4.30 മണിയോടെ നടത്തന്‍ തിരുമാനിച്ചു ക്ലാസ്സ് അവസാനിച്ചു. |